വധുവിനെ പരിചയപ്പെടുത്തുന്നത് 'ശർമ്മാജി കി ലഡ്കി' (ശർമ്മാജിയുടെ മകൾ) എന്നാണ്. അവളുടെ വിദ്യാഭ്യാസയോഗ്യതകളും പറയുന്നുണ്ട്. വരനെ പരിചയപ്പെടുത്തുന്നത് 'ഗോപാൽജി കാ ലഡ്കാ' (ഗോപാൽജിയുടെ മകൻ) എന്നാണ്. ബിടെക് ബിരുദധാരിയാണെങ്കിലും ഇപ്പോൾ ഒരു കട നടത്തുകയാണ് എന്നാണ് പറയുന്നത്.
ഇന്ത്യയിലെ വിവാഹങ്ങളുമായി ബന്ധപ്പെട്ട നിരവധി തമാശകൾ നമ്മൾ സിനിമകളിലും മറ്റും കണ്ടിട്ടുണ്ടാവും. ഭക്ഷണത്തെ കുറിച്ചുള്ള അതിഥികളുടെ അഭിപ്രായപ്രകടനമടക്കം അതിൽ പെടും. എന്തായാലും, ഇതിനെയൊക്കെ കണക്കറ്റ് കളിയാക്കുന്ന ഒരു വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട് വരനെയും വധുവിനെയും അടക്കം കളിയാക്കുന്നതാണ് ഈ വിവാഹക്കത്ത്. അതിൽ വധുവിനെ പരിചയപ്പെടുത്തുന്നത് 'ശർമ്മാജി കി ലഡ്കി' (ശർമ്മാജിയുടെ മകൾ) എന്നാണ്. അവളുടെ വിദ്യാഭ്യാസയോഗ്യതകളും പറയുന്നുണ്ട്. വരനെ പരിചയപ്പെടുത്തുന്നത് 'ഗോപാൽജി കാ ലഡ്കാ' (ഗോപാൽജിയുടെ മകൻ) എന്നാണ്. ബിടെക് ബിരുദധാരിയാണെങ്കിലും ഇപ്പോൾ ഒരു കട നടത്തുകയാണ് എന്നാണ് പറയുന്നത്.
ഒരു ഹോളിഡേ ആണ് വിവാഹം എന്നും പറയുന്നുണ്ട്. അപ്പോഴേക്കും ടിങ്കുവിന്റെ പരീക്ഷ കഴിയുമെന്നും മൂന്ന് പുരോഹിതന്മാർ ചേർന്നാണ് ഈ ദിവസം തെരഞ്ഞെടുത്തത് എന്നും പറയുന്നുണ്ട്.
പിന്നീട് പറയുന്നത് ബന്ധുക്കൾ തമ്മിലുള്ള വഴക്കിനെ കുറിച്ചാണ്. അത്തരം സാഹചര്യമുണ്ടായാൽ എന്ത് ചെയ്യണമെന്നതിനെ കുറിച്ചുള്ള ഉപദേശവും അതിഥികൾക്ക് നൽകുന്നുണ്ട്. വിവാഹം രാത്രി ഏഴ് മണിക്കാണ് എന്നും എന്നാൽ എല്ലാവരും 8.30 നേ എത്തൂവെന്ന് പ്രതീക്ഷിക്കുന്നു എന്നും കത്തിൽ പറയുന്നുണ്ട്.
അതുപോലെ, കുട്ടികളടക്കം ബന്ധുക്കളെ കണക്കറ്റ് പരിഹസിച്ചുകൊണ്ടാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. തമാശയ്ക്ക് തയ്യാറാക്കിയിരിക്കുന്ന കത്താണെങ്കിലും ഒരു വിവാഹവീട്ടിലെ എല്ലാ കാര്യങ്ങളും അതിൽ കാണാം. വളരെ പെട്ടെന്നാണ് ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
'സത്യസന്ധമായ വിവാഹക്ഷണക്കത്ത്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'എന്റെ മകന്റെ വിവാഹം 2024 ജനുവരിയിലായിരുന്നു. ഈ കത്ത് നേരത്തെ കണ്ടിരുന്നുവെങ്കിൽ ഇങ്ങനെ ക്ഷണക്കത്ത് തയ്യാറാക്കാമായിരുന്നു' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്.
ഭർത്താവിന് തന്നേക്കാൾ പ്രധാനം പൂച്ച, പരാതിയുമായി യുവതി, കേസ് കോടതിയിൽ
