അതേസമയം, മറ്റൊരു യുവതി പറഞ്ഞത്, ഹണിമൂണിന് പോകുന്ന സമയത്ത് താൻ ​ഗർഭിണി ആയിരുന്നു. അതിനാൽ അധികം ദൂരമൊന്നും പോയില്ല. കോസ്റ്റാണ് തിരഞ്ഞെടുത്തത്. എന്നാൽ, ഭർത്താവ് ഫിഷിം​ഗിന് കമ്പനി ആവുമെന്ന് പറഞ്ഞ് ആളുടെ സഹോദരനുമായിട്ടാണ് ഹണിമൂണിന് വന്നത് എന്നാണ്.

മിഥുനം സിനിമ ഓർമ്മയില്ലേ? അതിൽ ഒരു കുടുംബം മൊത്തം ഹണിമൂണിന് ദമ്പതികൾക്കൊപ്പം പോകുന്ന രം​ഗമുണ്ട് അല്ലേ? എന്നാൽ, ഇതിപ്പോൾ പുതിയ ട്രെൻഡായി മാറുകയാണോ എന്നാണ് റെഡ്ഡിറ്റിലെ ഒരു പോസ്റ്റും അതിന് വരുന്ന കമന്റുകളും കാണുമ്പോൾ സംശയം തോന്നുന്നത്.

ഇതിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ പറയുന്നത്, തന്റെ അയൽപക്കത്തുള്ളവർ ഹണിമൂണിന് പോയപ്പോൾ അവരുടെ അമ്മായിഅമ്മയേയും അമ്മായിഅച്ഛനേയും കൊണ്ടുപോയി. കാരണം അവരാണ് ഹണിമൂണിന് ഹവായിയിലേക്കുള്ള ദമ്പതികളുടെ യാത്രയ്ക്ക് പണം മുടക്കിയത് എന്നാണ്. എന്നാൽ, പോസ്റ്റോടെ ഇത് തീർന്നു എന്ന് കരുതരുത്. പിന്നാലെ, നിരവധിപ്പേരാണ് തങ്ങൾക്കുണ്ടായ ഇതുപോലെ ഉള്ള അനുഭവം പങ്കുവച്ചത്.

ഒരു യൂസർ പറഞ്ഞത്, തങ്ങളുടെ ഹണിമൂണിന് അമ്മായിഅമ്മ കൂടി വന്നു. അടുത്തുള്ള മുറി പോലും അല്ല അവർ എടുത്തത് പകരം ഒരുമിച്ച് ഒരു മുറിയിൽ നിന്നും നേരിട്ട് മറ്റൊരു മുറിയിലേക്ക് പോകാനാവുന്ന തരത്തിലുള്ള ഒന്നാണ് എന്നാണ്.

അതേസമയം, മറ്റൊരു യുവതി പറഞ്ഞത്, ഹണിമൂണിന് പോകുന്ന സമയത്ത് താൻ ​ഗർഭിണി ആയിരുന്നു. അതിനാൽ അധികം ദൂരമൊന്നും പോയില്ല. കോസ്റ്റാണ് തിരഞ്ഞെടുത്തത്. എന്നാൽ, ഭർത്താവ് ഫിഷിം​ഗിന് കമ്പനി ആവുമെന്ന് പറഞ്ഞ് ആളുടെ സഹോദരനുമായിട്ടാണ് ഹണിമൂണിന് വന്നത് എന്നാണ്.

മറ്റൊരു റെഡ്ഡിറ്റ് ഫോറത്തിൽ ഒരു യുവതി പറഞ്ഞിരിക്കുന്നത്, തന്റെ മുൻ ഭർത്താവ് ഹണിമൂണിന് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ കഥയാണ്. അദ്ദേഹത്തിന്റെ കുടുംബവീട് എന്റെ വീട്ടിൽ നിന്നും ഒരു മണിക്കൂർ മാത്രം അകലെയായിരുന്നു. ഒടുവിൽ നമുക്ക് എവിടെയെങ്കിലും നല്ലൊരു സ്ഥലത്തേക്ക് പോകാമെന്ന് കരുതി ഞാൻ ഭയങ്കര ആവേശത്തിലായിരുന്നു. എന്നാൽ, അയാളെന്നെ സ്വന്തം വീട്ടിലേക്കാണ് കൂട്ടിക്കൊണ്ടുപോയത് ആളുടെ അമ്മയ്ക്കൊപ്പം ഇരിക്കാൻ എന്നായിരുന്നു അവർ പറഞ്ഞത്.

ഫോക്സ് ന്യൂസിനോട് സംസാരിച്ച ന്യൂയോർക്ക് സിറ്റിയിലെ NYU ലാംഗോൺ ഹെൽത്തിലെ സൈക്കോളജിസ്റ്റും വെൽനസ് പ്രോഗ്രാം ഡയറക്ടറുമായ തിയ ഗല്ലഗർ ഈ ട്രെൻഡിനെ കുറിച്ച് പറഞ്ഞത്, വളരെ രസകരമായ ആശയമാണ് ഇത് എന്നാണ്. എന്നിരുന്നാലും, ഭാര്യയ്ക്കും ഭർത്താവിനും സമ്മതമാണെങ്കിൽ മാത്രമേ ബന്ധുക്കളെ കൂടി ഹണിമൂണിൽ ഉൾപ്പെടുത്താവൂ എന്നും അവർ പറഞ്ഞു.