Asianet News MalayalamAsianet News Malayalam

കാലാവസ്ഥ വ്യതിയാനം ജൈവവൈവിധ്യത്തെ  തുടച്ചുനീക്കുമെന്ന് പഠനം

കാലാവസ്ഥ വ്യതിയാനം ഭൂമിയിലെ ജൈവവൈവിധ്യത്തിന് വമ്പിച്ച അപകടം വരുത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത ദശകത്തോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറച്ചില്ലെങ്കില്‍ നേരത്തെ കരുതിയതിനേക്കാള്‍ ഗുരുതരമായിരിക്കും ജൈവവൈവിധ്യ തകര്‍ച്ചയെന്നാണ് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

How Does Climate Change Affect Biodiversity
Author
Thiruvananthapuram, First Published Apr 28, 2020, 6:42 PM IST

കാലാവസ്ഥ വ്യതിയാനം ഭൂമിയിലെ ജൈവവൈവിധ്യത്തിന് വമ്പിച്ച അപകടം വരുത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത ദശകത്തോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറച്ചില്ലെങ്കില്‍ നേരത്തെ കരുതിയതിനേക്കാള്‍ ഗുരുതരമായിരിക്കും ജൈവവൈവിധ്യ തകര്‍ച്ചയെന്നാണ് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നത്.  ഡോ.ക്രിസ്റ്റഫര്‍ ട്രയോസിസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ അപകടത്തെ തുറന്നു കാണിക്കുന്നത്.

കാലാവസ്ഥ വ്യതിയാനം ജൈവവൈവിധ്യത്തെ ബാധിക്കുന്നതെങ്ങനെ എന്ന് വിശകലനം ചെയ്യാന്‍ ഏകദേശം മുപ്പതിനായിരത്തിലധികം ജീവജാലങ്ങളെ കരയിലും വെള്ളത്തിലുമായി പരിശോധിക്കുകയാണ് പഠനം നടത്തിയ ശാസ്ത്രസംഘം ചെയ്തത്. ഓരോ ഇനം ജീവജാലങ്ങള്‍ക്കും നേരിടാന്‍ സാധിക്കുന്ന ഏറ്റവും ചൂടേറിയ താപനില കണക്കാക്കുകയും, ഓരോ പുറംതള്ളല്‍ സാഹചര്യങ്ങളിലും ഈ താപനില എപ്പോള്‍ മറികടക്കുമെന്ന് പ്രവചിക്കുകയുമാണ് പഠനത്തിലൂടെ ചെയ്തത്. ഇതിന് വേണ്ടി 1850 മുതല്‍ 2100 വരെയുള്ള താപനിലയുടെയും ജലപാതത്തിന്റെയും വിവരങ്ങളാണ് ഉപയോഗിച്ചത്.

നിലവിലെ നിരക്കില്‍ തന്നെ മനുഷ്യര്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം തുടരുകയും അതുവഴി ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുകയും ചെയ്യുന്നുവെങ്കില്‍, 2030 ഓടെ ഉഷ്ണമേഖലാ സമുദ്രങ്ങളിലും തുടര്‍ന്ന്  കാലാവസ്ഥാ പ്രദേശങ്ങളായ ഉഷ്ണമേഖലാ വനങ്ങളിലും ഉയര്‍ന്ന അക്ഷാംശ പ്രദേശങ്ങളിലും 2050 ഓടെയും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ആരംഭമാകും. പക്ഷെ ആഗോളതാപനം വ്യവസായിക വിപ്ലവത്തിന് മുമ്പുള്ളതിനെ അപേക്ഷിച്ചു രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്തുകയാണങ്കില്‍, അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തിന് വിധേയമാകുന്ന ജീവികളുടെ എണ്ണത്തില്‍ വലിയൊരു ശതമാനം കുറവുവരും എന്ന് പഠനം പറയുന്നു. അതാകട്ടെ, വിനാശകരമായ തകര്‍ച്ചയ്ക്ക് വിധേയമാകുന്ന 20% ആവാസവ്യവസ്ഥകളുടെയും എണ്ണം ഏകദേശം 2 ശതമാനമായി പരിമിതപ്പെടുത്തും. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള പാരീസ് കരാറിന്റെ പ്രാധാന്യം വിളിച്ചോതുകയാണ് പഠനം.

Follow Us:
Download App:
  • android
  • ios