അങ്ങനെ ഗുണനിലവാരമുള്ള വെറ്റിലകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങി. 15 സെന്റ് സ്ഥലത്ത് നിന്ന് ഏതാണ്ട് 65,000 വെറ്റിലകള്‍ ഉത്പാദിപ്പിച്ചു. 1000 ഇലകള്‍ക്ക് 1000 രൂപ എന്ന നിരക്കില്‍ ബിധാന്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വെറ്റില വിറ്റഴിക്കുകയും 65000 രൂപ സമ്പാദിക്കുകയും ചെയ്തു.

വെറ്റിലക്കൃഷിയില്‍ നിന്ന് ലാഭം കൊയ്യാനുള്ള വഴി എന്താണ്? പശ്ചിമ ബംഗാളിലെ ബംഗുര ജില്ലയിലെ ടെന്റുലിയ ഗ്രാമത്തിലെ ബിധാന്‍ ലായക് എന്ന കര്‍ഷകന്‍ വെറ്റില കൃഷി ചെയ്ത് നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കരകയറിയത് കൃത്യമായ പരിചരണം കൊണ്ടുമാത്രമാണ്.

ഏകദേശം 10 മുതല്‍ 12 വര്‍ഷം വരെ നന്നായി വരുമാനം നേടിത്തരാന്‍ കഴിയുന്ന വിളയാണിത്. ബിധാന്‍ ലായക് തന്റെ 15 സെന്റ് സ്ഥലത്ത് വെറ്റില വളര്‍ത്തുകയായിരുന്നു. വെറ്റിലക്കൊടികളെ കഴിഞ്ഞ വര്‍ഷം ഫംഗസ് ബാധിക്കുന്നതുവരെ കൃഷി പ്രശ്‌നമില്ലാതെ മുന്നോട്ട് പോയിരുന്നു.

വെറ്റിലകളില്‍ കറുത്ത കുത്തുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ വളര്‍ച്ച മുരടിച്ചു. അയാള്‍ പരമ്പരാഗതമായ എല്ലാ വഴികളും പരീക്ഷിച്ചുനോക്കി. നിര്‍ഭാഗ്യവശാല്‍ ഒന്നും ശരിയായില്ല. വെറ്റിലക്കൊടികളില്‍ അസുഖം പടര്‍ന്നുകൊണ്ടിരുന്നു. നിരാശപ്പെട്ട സമയത്താണ് മറ്റുള്ള കര്‍ഷകരുമായി ഈ പ്രശ്‌നത്തെക്കുറിച്ച് ആലോചിച്ചത്. അവര്‍ റിലയന്‍സ് ഫൗണ്ടേഷനുമായി ബന്ധപ്പെടാന്‍ പറഞ്ഞു.

സമയം ഒട്ടും പാഴാക്കാതെ അയാള്‍ 1800-419-8800 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു. വെറ്റിലക്കൊടികളിലുണ്ടായ എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും റിലയന്‍സ് ഫൗണ്ടേഷനിലെ വിദഗ്ദ്ധനുമായി സംസാരിച്ചു. ആന്ത്രാക്‌നോസ് എന്ന രോഗമാണ് ബിധാന്‍ ലായകിന്റെ വെറ്റിലയെ ബാധിച്ചിരിക്കുന്നതെന്ന് അവര്‍ മനസിലാക്കിക്കൊടുത്തു. വെറ്റിലകളേയും ഇളംതണ്ടുകളേയും ബാധിക്കുന്ന കുമിള്‍ രോഗമാണ് ഇത്. ഇതുണ്ടാക്കുന്നത് കോളിറ്റോ ട്രൈക്കം ഗ്ലിയോസ്‌പോറിയോയ്ഡ്‌സ് എന്ന കുമിളാണ്. രോഗം വന്നാല്‍ ഇലകളില്‍ ചെറിയ പുള്ളിക്കുത്തുകള്‍ കാണപ്പെടുന്നതാണ് പ്രാഥമിക ലക്ഷണം.

അസോക്‌സിസ്‌ട്രോബിന്‍ അടങ്ങിയ മരുന്നുകള്‍ രണ്ടു തവണ 0.75 മി.ല്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. വിദഗ്ധര്‍ പറഞ്ഞ പ്രകാരം തന്നെ ബിധാന്‍ ചെടികളില്‍ ഈ മരുന്ന് സ്‌പ്രേ ചെയ്യുകയും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറുകയും ചെയ്തു. ഈ മരുന്നിന്റെ ഫലം കണ്ട് ബിധാന്‍ അദ്ഭുതപ്പെടുകയും തന്റെ അത്രയും നാളത്തെ പരിശ്രമം ഫലവത്തായതില്‍ സന്തോഷിക്കുകയും ചെയ്തു.

അങ്ങനെ ഗുണനിലവാരമുള്ള വെറ്റിലകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങി. 15 സെന്റ് സ്ഥലത്ത് നിന്ന് ഏതാണ്ട് 65,000 വെറ്റിലകള്‍ ഉത്പാദിപ്പിച്ചു. 1000 ഇലകള്‍ക്ക് 1000 രൂപ എന്ന നിരക്കില്‍ ബിധാന്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വെറ്റില വിറ്റഴിക്കുകയും 65000 രൂപ സമ്പാദിക്കുകയും ചെയ്തു.

തനിക്ക് എല്ലാവിധ ഉപദേശങ്ങളും തന്ന് കൃഷി വിജയത്തിലെത്തിച്ചത് റിലയന്‍സ് ഫൗണ്ടേഷനിലെ വിദഗ്ദ്ധരാണെന്ന് ബിധാന്‍ പറയുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ കൃഷിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മറ്റുള്ള കര്‍ഷകരോടും റിലയന്‍സ് ഫൗണ്ടേഷനുമായി ബന്ധപ്പെടാന്‍ ബിധാന്‍ പറയാറുണ്ട്. അവര്‍ നല്ല കൃഷിരീതികളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുള്ള ഉപദേശങ്ങളും മണ്ണു പരിശോധനയ്ക്കുള്ള മാര്‍ഗങ്ങളും സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികളെക്കുറിച്ചുമെല്ലാം കര്‍ഷകര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നു. മെസ്സേജുകളിലൂടെയും ഓഡിയോ വഴിയും ഇവര്‍ വിവരങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നു.

വെറ്റില കേരളത്തില്‍ കൃഷി ചെയ്യുന്ന വിധം

കേരളത്തില്‍ ഇടവക്കൊടിയും തുലാക്കൊടിയുമായാണ് വെറ്റിലക്കൃഷി നടത്തുന്നത്. നമ്മള്‍ പ്രധാനമായും ഇടവിളയായാണ് വെറ്റില കൃഷി ചെയ്യുന്നത്.

ഒരു സെന്റില്‍ 30 മുതല്‍ 40 വരെ തടങ്ങളെടുക്കാം. ഓരോ തടത്തിനും ഒരു മീറ്ററെങ്കിലും ഇടയകലം നല്‍കാം. അതായത് തടങ്ങള്‍ തമ്മിലുള്ള അകലം.

ഒരടി ആഴത്തിലായിരിക്കണം തടങ്ങള്‍. കിളച്ച മണ്ണിലേക്ക് ഉണങ്ങിയ ഇലകള്‍ വിതറി കത്തിക്കണം. ഒരു സെന്റിലാണ് കൃഷിയെങ്കില്‍ ഏകദേശം 50 കിലോ ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ഉപയോഗിക്കാം. ഇത് മേല്‍മണ്ണുമായി കലര്‍ത്തി കുഴികളില്‍ ഇടണം.

50 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചതും 50 ഗ്രാം കുമ്മായവും ചേര്‍ത്തിളക്കി നനയ്ക്കണം. തടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കരുത്.

വെറ്റിലയുടെ തണ്ടാണ് നടാനായി ഉപയോഗിക്കുന്നത്. രോഗബാധയില്ലാത്ത തണ്ടുകള്‍ മുകളില്‍വെച്ച് മുറിച്ചെടുക്കണം. ഇലകള്‍ മുഴുവന്‍ നുള്ളിക്കളയണം. നാല് മുട്ടുകള്‍ വീതമുള്ള വള്ളിക്കഷണങ്ങള്‍ നടീല്‍ വസ്തുക്കളായി ഉപയോഗിക്കാം.

നേരത്തേ തയ്യാറാക്കിയ തടങ്ങളില്‍ രണ്ട് മുട്ടുകള്‍ താഴേക്കും രണ്ട് മുട്ടുകള്‍ മുകളിലേക്കുമായി നടണം. ദിവസവും രണ്ടുനേരം നനയ്ക്കണം.

രണ്ടാഴ്ചകൊണ്ട് ചെറിയ ഇലകള്‍ മുളക്കും. താങ്ങുകാലുകള്‍ തയ്യാറാക്കി കയര്‍ ഉപയോഗിച്ച് കെട്ടിക്കൊടുക്കണം.

കേരളത്തില്‍ കൃഷി ചെയ്തു വരുന്ന വെറ്റിലയുടെ ഇനങ്ങളാണ് പെരുംകൊടി, അമരവിള, അരിക്കൊടി, തുളസി, കര്‍പ്പൂരം, വെണ്‍മണി എന്നിവ.