ചിത്രങ്ങളോടുകൂടി സന്ദേശങ്ങള്‍ ആണെങ്കില്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് വെബ്ബിൽ ആ ചിത്രങ്ങള്‍ വന്ന എല്ലാ താളുകളും കാണാം. ഇതിലൂടെ ആ ചിത്രത്തിന്റെ ചരിത്രം പരിശോധിക്കാം. 

തെറ്റായ വാര്‍ത്തകളുടെ വലിയൊരു പ്രവാഹം തന്നെയാണ് ഈ മഹാമാരിയോട് ചേര്‍ന്ന് ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഫെബ്രുവരിയില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കോവിഡ്-19 നെ "ഇന്‍ഫോഡെമിക്" ആയി പ്രഖ്യാപിച്ചത്.

ഇന്‍ഫോഡെമിക്: "കൃത്യവും കൃത്യമല്ലാത്ത വിവരങ്ങളാല്‍ ആവശ്യമുള്ള സമയങ്ങളില്‍ വിശ്വസനീയമായ കേന്ദ്രങ്ങളെ കണ്ടെത്താനോ, ശരിയായ വാര്‍ത്തകളെ തിരിച്ചറിയാനോ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നത്." 

സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരത്തില്‍ ഒരു സന്ദേശം എത്തുമ്പോള്‍ എന്താണ് ചെയ്യേണ്ടത്?

വാര്‍ത്തയുടെ കേന്ദ്രത്തേയും, കേന്ദ്രത്തിന്റെ ഉറവിടത്തേയും ശ്രദ്ധിക്കുക. ഇത് രണ്ടും അറിഞ്ഞോ അറിയാതെയോ ഉള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കുറക്കും. ഒരു സന്ദേശം കിട്ടുമ്പോള്‍ തന്നെ വാര്‍ത്തയെ സ്വയം പരിശോധനക്ക് വിധേയമാക്കുക. ഔദ്യോഗിക ഇടങ്ങളില്‍ അത്തരം (സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍) വാര്‍ത്തകള്‍ വന്നിരുന്നോ എന്ന് പരിശോധിക്കുക. 

ഗുഗിളിന്റെ ഒരു ഫാക്റ്റ് ചെക്കര്‍ നിലവിലുണ്ട്. കിട്ടുന്ന വാര്‍ത്തകള്‍ അതില്‍ സെര്‍ച്ച് ചെയ്യുന്നതിലൂടെ വാര്‍ത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ സഹായിക്കും.
ലിങ്ക്: https://toolbox.google.com/factcheck/explorer

കോവിഡ് 19 -നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി കേരളസര്‍ക്കാരിന്റെ വാട്ട്‌സാപ്പ് ചാറ്റ് ബോട്ടും നിലവിലുണ്ട്. http://wa.me/919072220183 ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്ട്‌സാപ്പിലൂടെ ഒരു ഹായ് അയക്കുന്നതിലൂടെ വിവരങ്ങള്‍ ലഭ്യമാകുന്നു.

ഇന്ത്യയിലെ പ്രധാനപ്പെട്ട മീഡിയകളില്‍ ഒന്നാണ് The Quint. അവരുടെ ഫാക്റ്റ് ചെക്ക് ചെയ്യാനുള്ള വാട്സാപ്പ് നമ്പര്‍ ആണിത്.
+919643651818. 

ഇന്ത്യയിലെ സ്വതന്ത്ര ഫാക്റ്റ് ചെക്കിംഗ് മീഡിയയാണ് Alt News. അവരുടെ വാട്സാപ്പ് നമ്പര്‍ +91 76000 11160 .

മറ്റൊരു ഫാക്റ്റ് ചെക്കിംഗ് മീഡിയയാണ് Boom Live. വാട്സാപ്പ് നമ്പര്‍ +91 77009 06588 .

Manipulated Media യെക്കുറിച്ച് ഒരു ഫ്രീ ഓണ്‍ലൈന്‍ കോഴ്സ് കാണാനും, പഠിക്കാനും താത്പര്യം ഉണ്ടെങ്കില്‍,
ലിങ്ക്: https://www.reuters.com/manipulatedmedia

മറ്റൊന്ന് കൊറോണ വൈറസുമായി ബന്ധപ്പെട്ട് ലോകത്ത് ഏത് തരത്തിലുള്ള സന്ദേശങ്ങളാണ് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നറിയാനുള്ള ഇടമാണ്. https://apps.crowdtangle.com/public-hub/covid19 എന്ന ലിങ്കില്‍ പോകാം. രാജ്യങ്ങള്‍ അനുസരിച്ചും, ലോകം മുഴുവനായും അതില്‍ തരംതിരിച്ചിട്ടുണ്ട്. 

ചിത്രങ്ങളോടുകൂടി സന്ദേശങ്ങള്‍ ആണെങ്കില്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് വെബ്ബിൽ ആ ചിത്രങ്ങള്‍ വന്ന എല്ലാ താളുകളും കാണാം. ഇതിലൂടെ ആ ചിത്രത്തിന്റെ ചരിത്രം പരിശോധിക്കാം. ഏവിടെയൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നും, സന്ദേശത്തിന്റെ സത്യാവസ്ഥയും മനസ്സിലാക്കാം. ഗൂഗിളില്‍ ഇമേജ് സെര്‍ച്ചോ മറ്റേത് റിവേഴ്സ് ഇമേജ് സൈറ്റുകളോ ഉപയോഗിക്കാം. ഒരു ഉദാഹരണം: https://www.duplichecker.com/reverse-image-search.php

കിട്ടുന്ന സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് അവ ഏത് തരത്തിലുള്ള അവസ്ഥയായിരിക്കും ഉണ്ടാക്കുക എന്ന് ചിന്തിക്കൂ. നിലവിലുള്ള സ്ഥിതിവിശേഷങ്ങളെ കൂടുതല്‍ പരിഭ്രാന്തിയിലേക്ക് തള്ളിവിടുന്നവയാണോ അവ എന്നും മനസ്സിലാക്കാന്‍ ശ്രമിക്കുക.

ഭയവും ഉത്കണ്ഠയും സ്വഭാവികമാണ്. പക്ഷേ, അവ വളരെ വേഗത്തില്‍ പ്രചരിക്കപ്പെടുന്നവയാണ്. ഭയം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുമ്പോള്‍ അതിന്റെ തീവ്രത കൂടുന്നു എന്നാണ് അരോഗ്യ വിദ​ഗ്ദർ രേഖപ്പെടുത്തുന്നത്.

ഈ മഹാമാരിയില്‍ നമ്മള്‍ ഒരുമിച്ചാണ്. അതുകൊണ്ടുതന്നെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നില്ല എന്നും, കിംവദന്തികള്‍ ഉണ്ടാകുന്നില്ലാ എന്നും ഉറപ്പുവരുത്തേണ്ടത് സാമൂഹ്യജീവി എന്ന നിലയ്ക്ക് നമ്മുടെ എല്ലാവരുടെയും കടമയാണ്.

ജീവനുകള്‍ അതിനെ ആശ്രയിച്ചിരിക്കുന്നു.

അവലംബം

https://www.theatlantic.com/ideas/archive/2020/03/heres-how-fight-coronavirus-misinformation/608914/?utm_source=feed

https://twitter.com/LorandBodo/status/1241386767963566081

https://www.who.int/docs/default-source/coronaviruse/situation-reports/20200202-sitrep-13-ncov-v3.pdf