Asianet News MalayalamAsianet News Malayalam

തന്‍റെ ഭാര്യ പുരുഷനാണെന്ന് ഭർത്താവ് തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷം; സംഭവം ഇന്തോനേഷ്യയിൽ

 മാസങ്ങൾ നീണ്ട ഡേറ്റിങ്ങിന് ശേഷം യുവാവ് തന്നെയാണ് ഇവരെ തന്‍റെ ഭാര്യയാകാൻ ക്ഷണിച്ചത്. എന്നാൽ, അന്നൊന്നും തന്നോടൊപ്പം ഉള്ളത് ഒരു പുരുഷനാണെന്നുള്ള നേരിയ സംശയം പോലും തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് യുവാവ് പറയുന്നത്. 

husband realised that his wife was a man 12 days after the marriage
Author
First Published May 29, 2024, 12:55 PM IST


ഭാര്യയായി തന്നോടൊപ്പം ഉള്ള വ്യക്തി ഒരു പുരുഷനാണെന്ന് തിരിച്ചറിഞ്ഞ അന്താളിപ്പിൽ 26 കാരനായ ഇൻഡോനേഷ്യൻ യുവാവ്. എകെ എന്ന പേരിൽ അറിയപ്പെടുന്ന യുവാവാണ് വിവാഹം കഴിഞ്ഞ് 12 ദിവസങ്ങൾക്ക് ശേഷം തന്‍റെ ഭാര്യ ഒരു പുരുഷനാണെന്ന് തിരിച്ചറിഞ്ഞ് അമ്പരന്നുപോയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. മാസങ്ങൾ നീണ്ട ഡേറ്റിങ്ങിന് ശേഷം എ കെ തന്നെയാണ് ഈ വ്യക്തിയെ തന്‍റെ ഭാര്യയാകാൻ ക്ഷണിച്ചത്. എന്നാൽ, അന്നൊന്നും തന്നോടൊപ്പം ഉള്ളത് ഒരു പുരുഷനാണെന്ന നേരിയ സംശയം പോലും തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് യുവാവ് പറയുന്നത്. 

സംഭവം യുവാവിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം സാമൂഹിക മാധ്യമത്തിലൂടെയും നേരിട്ടുള്ള പരിചയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നിട്ടും ഒരിക്കൽ പോലും തനിക്കൊപ്പമുള്ളത് ഒരു പുരുഷനാണെന്ന് മനസ്സിലാക്കാൻ യുവാവിന് സാധിച്ചില്ലെന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. ജാവ ദ്വീപിലെ നരിംഗുൽ സ്വദേശിയാണ് എകെ.  

2023 -ൽ സോഷ്യൽ മീഡിയയിലൂടെയാണ് 26 -കാരിയായ അഡിൻഡ കൻസ എന്ന സ്ത്രീയെ ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആവുകയും പിന്നീട് നേരിൽ കാണുകയും ചെയ്തു. താനുമായുള്ള കൂടിക്കാഴ്ചകളിലെല്ലാം കൻസ പരമ്പരാഗത മുസ്ലീം വസ്ത്രം ധരിച്ചിരുന്നതായാണ് എകെ പറയുന്നത്. താൻ ഒരു മതവിശ്വാസിയാണെന്ന് കൻസ അവകാശപ്പെട്ടിരുന്നതായും പർദ്ദ ധരിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞിരുന്നതായും യുവാവ് പറയുന്നു. പരസ്പരമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതും.  

പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ, പേപ്പർ നോക്കാന്‍ 23 സെക്കന്‍റ്; അധ്യാപികയുടെ മൂല്യനിർണ്ണയ വീഡിയോ വൈറൽ

തനിക്ക് ബന്ധുക്കളിൽ ഇല്ലെന്നും കൻസ യുവാവിനോട് പറഞ്ഞിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാൽ കഴിഞ്ഞ ഏപ്രിൽ 12 ന് വളരെ ലളിതമായ രീതിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്ത്രീധനമായി അഞ്ച് ഗ്രാം സ്വർണ്ണവും കൻസ കൈവശം വെച്ചിരുന്നു. വീട്ടില്‍ വച്ചാണ് ഇരുവരുടെയും  വിവാഹ ചടങ്ങുകൾ നടന്നത്. അതിനാല്‍ ഇവർ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ പിന്നിട്ടതോടെ ഇരുവർക്കുമിടയില്‍ പ്രശ്നങ്ങൾ പുകയാൻ തുടങ്ങി. കൻസ തന്‍റെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ വിമുഖത കാണിക്കുന്നത് യുവാവ് ശ്രദ്ധിച്ചു.

ലൂയി വിറ്റോണിന്‍റെ പുതിയ ഷൂ ട്രെന്‍റിംഗ്; പക്ഷേ, ചിരിയടക്കാന്‍ ആകാതെ സോഷ്യല്‍ മീഡിയ

കൂടാതെ വീട്ടിലും കൻസ, പർദ്ദ മാത്രം ധരിക്കുന്നതും അയാളിൽ സംശയമുണ്ടാക്കി.  തന്‍റെ ആർത്തവം മുതൽ അനാരോഗ്യം വരെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി എകെയുമായി അടുപ്പം പുലർത്തുന്നത് കൻസ പതിവായി ഒഴിവാക്കിയിരുന്നു.  ഇത് അവളെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ 26 കാരനായ യുവാവിനെ പ്രേരിപ്പിക്കുകയും ഒടുവില്‍ അവളുടെ കുടുംബ വിലാസം കണ്ടെത്തുകയും ചെയ്തു.  അപ്പോഴാണ് തന്‍റെ വധു അവൾ പറഞ്ഞത് പോലെ അനാഥയല്ലെന്ന് അയാൾ തിരിച്ചറിഞ്ഞത്.    അവളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടെന്നും 2020 മുതൽ ക്രോസ് ഡ്രെസ്സിംഗ് നടത്തുന്ന ഒരു  വ്യക്തിയാണ് കൻസ എന്നും യുവാവിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. 
 

Latest Videos
Follow Us:
Download App:
  • android
  • ios