Asianet News MalayalamAsianet News Malayalam

പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ, പേപ്പർ നോക്കാന്‍ 23 സെക്കന്‍റ്; അധ്യാപികയുടെ മൂല്യനിർണ്ണയ വീഡിയോ വൈറൽ


നിരവധി അധ്യാപകര്‍ ഒരു മുറിയിലിരുന്ന് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പറുകള്‍ നോക്കുന്നു. ടീച്ചറാകട്ടെ ഒരു ഉത്തരക്കടലാസ് വെറും 23 സെക്കന്‍റിനുള്ളിലാണ് പരിശോധിക്കുന്നത്. 

Social media reacts to viral video of teacher's paper evaluation
Author
First Published May 29, 2024, 8:38 AM IST


രാത്രി ഏറെ കഷ്ടപ്പെട്ട് പഠിച്ച് പിറ്റേന്ന് രാവിലെ പരീക്ഷാ ഹാളിലേക്ക് കയറുമ്പോള്‍ സകലമാന ദൈവങ്ങളെയും കൂട്ടിന് വിളിച്ച് ഒടുവില്‍ പരീക്ഷ എഴുതി ഇറങ്ങുമ്പോള്‍ ഓരോ പരീക്ഷാര്‍ത്ഥിക്കും തനിക്ക് എത്ര മാർക്ക്  കിട്ടുമെന്ന് ഒരു ഊഹമെങ്കിലും ഉണ്ടാകും. ഒടുവില്‍ പരീക്ഷാ ഫലം വരുമ്പോള്‍ എല്ലാ ഊഹങ്ങളെയും അട്ടിമറിച്ചൊരു ഫല പ്രഖ്യാപനം. ചിലര്‍ അതോടെ നിരാശയുടെ പടുകുഴിയില്‍ വീഴുമ്പോള്‍ മറ്റ് ചിലര്‍ അവിചാരിതമായി ലഭിച്ച കൂറ്റന്‍ ഫലത്തിന്‍റെ ഞെട്ടലിലായിരിക്കും. ഇത്തരം അവസ്ഥകളിലൂടെയാണ് ഇന്ത്യയിലെ ഓരോ വിദ്യാര്‍ത്ഥി സമൂഹവും  കടന്ന് പോകുന്നത്. 

സത്യത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ യഥാവിധി പരിശോധിക്കപ്പെടുന്നുണ്ടോ? വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ ഓരോ വിദ്യാർത്ഥിയും എപ്പോഴെങ്കിലും ഈ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടാകും. ഈ ആശങ്ക വർദ്ധിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ നമ്മുടെ പരീക്ഷാ സംവിധാനത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തി. 

ലൂയി വിറ്റോണിന്‍റെ പുതിയ ഷൂ ട്രെന്‍റിംഗ്; പക്ഷേ, ചിരിയടക്കാന്‍ ആകാതെ സോഷ്യല്‍ മീഡിയ

വെയിലത്ത് വച്ച എണ്ണയില്‍ മീന്‍ പൊരിച്ച് യുവതി, എല്ലാം 'വ്യാജ'മെന്ന് സോഷ്യല്‍ മീഡിയ

ബീഹാറിലെ അധ്യാപകർ എന്ന പേരിലുള്ള എക്സ് ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'പിപിയു പരീക്ഷയുടെ പകർപ്പുകൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയും മാഡത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.' വീഡിയോകളില്‍ ഒരു അധ്യാപിക വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പര്‍ നോക്കുകയായിരുന്നു. ഉത്തരക്കടലാസ് മൂല്യനിർണ്ണയ കേന്ദ്രത്തില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്.

'രാജകുമാരനെ പോലെ...'; താജ്മഹലിന്‍റെ മുന്നില്‍ നിന്നുള്ള ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പെരിയാർ കടുവാ സങ്കേതത്തില്‍ പുതിയ ഇനം മത്സ്യങ്ങളും തുമ്പികളും; സര്‍വേ റിപ്പോർട്ട്

നിരവധി അധ്യാപകര്‍ ഒരു മുറിയിലിരുന്ന് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പറുകള്‍ നോക്കുന്നു. ടീച്ചറാകട്ടെ ഒരു ഉത്തരക്കടലാസ് വെറും 23 സെക്കന്‍റിനുള്ളിലാണ് പരിശോധിക്കുന്നത്. വിദ്യാർത്ഥി തുന്നിക്കെട്ടിയ പേപ്പറുകള്‍ എല്ലാം മറിച്ച് നോക്കാന്‍ പോലും ടീച്ചർ മെനക്കെടുന്നില്ല. എത്രയെന്ന് വ്യക്തമല്ലെങ്കിലും ഒരു മാര്‍ക്ക് ആ പേപ്പറില്‍ അവര്‍ നല്‍കുന്നുണ്ട്. അധ്യാപികയുടെ തീര്‍ത്തും അലക്ഷ്യമായ മൂല്യനിര്‍ണ്ണയത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതിനോടെ അധ്യാപികയ്ക്കെതിരെ നടപടി എടുത്തെന്നാണ് റിപ്പോര്‍ട്ട്. വീഡിയോയ്ക്കെതിരെ നിരവധി പേര്‍ വിമർശനവുമായി രംഗത്തെത്തി. 'അവര്‍ ആ കോപ്പിയില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചോ?' ഒരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. 'നിങ്ങള്‍ക്ക് റീലാണ് നിര്‍മ്മിക്കേണ്ടതെങ്കില്‍ അത് ചെയ്യുക. അല്ലാതെ കുട്ടികളുടെ ഭാവി കൊണ്ട് കളിക്കരുത്.' മറ്റൊരു കാഴ്ചക്കാരന്‍ രൂക്ഷമായി പ്രതികരിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios