യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയിക്കാന്‍ മൈഷ ചെയ്തത്, പ്രസവാവധിയിലുള്ള ഒരു ദിവസം താന്‍ ചെയ്യുന്നതെന്തൊക്കെയാണെന്ന് ഭര്‍ത്താവിന് അയച്ച് കൊടുക്കുകയായിരുന്നു. 

പ്രസവാവധിയില്‍ ഭാര്യ വെറുതെയിരിക്കുകയാണെന്ന ആരോപണം ഉന്നയിക്കുന്നവരാണ് ചില ഭര്‍ത്താക്കന്മാരെങ്കിലും. അവധിയെടുത്ത് കുഞ്ഞിനെ നോക്കാനെന്നും പറഞ്ഞ് വെറുതെ വീട്ടിലിരുന്ന സമയം കളയുകയാണെന്നാവും അവരുടെ പരാതി. മൈഷയുടെ ഭര്‍ത്താവും ഇതേ പരാതിക്കാരനായിരുന്നു. എന്നാല്‍, കുറിക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയതോടെ മൈഷ ഇപ്പോള്‍ സാമൂഹിക മാധ്യമമായ ടിക് ടോക്കില്‍ താരമാണ്. 

അതുവരെ ജീവിച്ച് വന്നിരുന്ന എല്ലാ അവസ്ഥകളില്‍ നിന്നുമുള്ള വിടുതലും പുതിയ ഒരു ജീവിതക്രമവുമാണ് സ്ത്രീകളെ സംബന്ധിച്ച് പ്രസവാനന്തരമുള്ളത്. അതുവരെ ഒറ്റയ്ക്കായിരുന്ന ജീവിതത്തില്‍ നിന്ന് മറ്റൊരു ജീവനെ കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തിലേക്ക് കടക്കുകയാണ് ഓരോ അമ്മയും. സ്വാഭാവികമായും ഉത്തരവാദിത്വങ്ങള്‍ ഇരട്ടിയാകുന്നു. അതിനാൽ, പല പുതിയ അമ്മമാരും ക്ഷീണിതരും പലപ്പോഴും വളരെ വെല്ലുവിളി നിറഞ്ഞതുമായ ഈ കാലഘട്ടത്തിൽ ഒട്ടും സന്തുഷ്ടരായിരിക്കില്ല. എന്നിട്ടും പ്രസവാവധികള്‍ വിരസമാണെന്നും ഭാര്യമാര്‍ ഒന്നും ചെയ്യുന്നില്ലെന്നുമാണ് ഭര്‍ത്തക്കന്മാരുടെ പരിഹാസം. മൈഷയുടെ ഭര്‍ത്താവിനും ഇത് തന്നെയായിരുന്നു പരാതി. ഭാര്യ പ്രസവാവധിക്കാലത്ത് വെറുതെ ഇരിക്കുന്നു. 

കൂടുതല്‍ വായനയ്ക്ക്: സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി 'തീ തുപ്പുന്ന ധ്രുവക്കരടി'യുടെ ചിത്രം!

യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയിക്കാന്‍ മൈഷ ചെയ്തത്, പ്രസവാവധിയിലുള്ള ഒരു ദിവസം താന്‍ ചെയ്യുന്നതെന്തൊക്കെയാണെന്ന് ഭര്‍ത്താവിന് അയച്ച് കൊടുക്കുകയായിരുന്നു. ഭര്‍ത്താവ് ജോലിയിലായിരിക്കുമ്പോള്‍ ഞാന്‍ ദിവസം മുഴുവനും ഉറങ്ങുകയാണെന്നായിരുന്നു പരാതി. ഈ പരാതി തീര്‍ക്കാനാണ് താന്‍ ഒരു ദിവസം ചെയ്യുന്ന കാര്യങ്ങള്‍ മുഴുവനും ഭര്‍ത്താവിന് അയച്ച് കൊടുത്തതെന്ന് മൈഷ പറയുന്നു. ടിക് ടോക്കിലെ @maishatok എന്ന ഐഡിയിലൂടെ ഈ വിവരങ്ങള്‍ അവര്‍ മറ്റുള്ളവരുമായി പങ്കുവച്ചു. കുപ്പികൾ കഴുകുക, സിങ്കും കുക്കറും തുടയ്ക്കുക, കുഞ്ഞ് നോഹയുടെ 'കിടക്ക' വൃത്തിയാക്കുക എന്നിവയുൾപ്പെടെ അന്ന് താൻ ചെയ്യുന്ന ഓരോ കാര്യവും അവര്‍ തന്‍റെ ഭര്‍ത്താവിന് അയച്ച് കൊടുത്തു. എല്ലാ അപ്ഡേറ്റിനും അവര്‍ ഓരോ ചിത്രം വച്ചായിരുന്നു അയച്ച് കൊടുത്തത്. ഉച്ചയ്ക്ക് 12.15 ന് അയച്ച ഒരു സന്ദേശത്തില്‍ മൈഷ ഇങ്ങനെ കുറിച്ചു 'ദിവസത്തെ ആദ്യത്തെ സിപ്പ് വെള്ളം' എന്ന്. മറ്റൊന്നില്‍ കുഞ്ഞിന്‍റെ കരച്ചില്‍ മാറ്റാന്‍ അവള്‍ നൃത്തം ചെയ്യുകയായിരുന്നു. 

ഭര്‍ത്താക്കന്മാരുടെ കണ്ണുകളില്‍ ഭാര്യമാരുടെ ജോലി ഭാരം കാണില്ലെന്നായിരുന്നു മിക്കവരും കമന്‍റ് ചെയ്തത്. തങ്ങളുടെ ജോലി കൂലിയില്ലാത്തതാണെന്നും അതിന് ഒരു പ്രശംസപോലും ലഭിക്കാറില്ലെന്നും മറ്റ് ചിലര്‍ കമന്‍റിട്ടു. ചിലര്‍ മൈഷയെ അഭിനന്ദിച്ചു. ഇനിയെങ്കിലും പുരുഷന്മാര്‍ തങ്ങളെന്താണ് പ്രസവാവധിക്കാലത്ത് ചെയ്യുന്നതെന്ന് മനസിലാക്കുമെന്നായിരുന്നു ചിലരുടെ കുറിപ്പ്. 

കൂടുതല്‍ വായിക്കാന്‍: വായിക്കാന്‍ പുസ്തകം സൗജന്യമായി നല്‍കിയ പ്രൊഫസറെ താലിബാന്‍ അറസ്റ്റ് ചെയ്തു; പിന്നാലെ ക്രൂരമര്‍ദ്ദനം