Asianet News MalayalamAsianet News Malayalam

നഗരം വിഴുങ്ങാന്‍ അഗ്നിപര്‍വ്വത ലാവ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഐസ്‍ലാന്‍ഡ്, 4000 പേരെ ഒഴിപ്പിച്ചു

ഭൂ ചലനത്തെ തുടര്‍ന്ന് ഗ്രിന്‍ഡവിക് നഗരത്തിലെ വീടുകളില്‍ വിള്ളല്‍ വീണെന്നും റോഡികള്‍ മിക്കതും തകര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

iceland Declares State Of Emergency and evacuate 4000 people for volcano threat bkg
Author
First Published Dec 22, 2023, 3:17 PM IST


ഭൂമി കുലുക്കത്തിന് പിന്നാലെ സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ 4000 ത്തോളം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഐസ്‍ലാന്‍ഡ്. പ്രധാനമായും ഗ്രിന്‍ഡവിക് നഗരത്തിന് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഏതാണ്ട് 4000 ത്തോളം ആളുകള്‍ താമസിക്കുന്ന നഗരത്തിലെ റോഡിലും ഭൂമിയിലും വലിയ വിള്ളത് രൂപപ്പെട്ടത് ആശങ്ക നിറച്ചു. ഇതിന് പിന്നാലെയാണ് നഗരത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചത്. 

സാമൂഹിക മധ്യമങ്ങളില്‍ പ്രചരിച്ച് വീഡിയോകളില്‍ ഭൂമിയിലുള്ള ഇത്തരം വിള്ളലുകളില്‍ നിന്ന് ലാവകളില്‍ നിന്നും ഉയരുന്നതിന് സാമനമായ നീരാവി ഉയരുന്നത് കാണാം. നേരത്തെ ഇറങ്ങിയ വീഡിയോകളില്‍ ചെറിയൊരു തടാകത്തോളം വിശാലമായ രീതിയില്‍ പരന്നൊഴുകുന്ന ലാവയെയും ചുവന്ന് തുടുത്ത ആകാശത്തെയും ചിത്രീകരിച്ചു. ഭൂ ചലനത്തെ തുടര്‍ന്ന് ഗ്രിന്‍ഡവിക് നഗരത്തിലെ വീടുകളില്‍ വിള്ളല്‍ വീണെന്നും റോഡികള്‍ മിക്കതും തകര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രിന്‍ഡവിക് നഗരം അഗ്നിപര്‍വ്വത ലാവയില്‍ നിന്നുള്ള ഭൂഷണിയിലാണെന്ന് പഠനങ്ങള്‍ പറയുന്നതായി 9 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.  ഗ്രിന്‍ഡവികിന് സമീപ പ്രദേശമായ ഹഗഫെല്ലില്‍ ലാവ പറന്നൊഴുകുന്ന ദൃശ്യങ്ങള്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം ചിത്രീകരിച്ചു. 

ക്രിസ്തുവിന്‍റെ സമകാലികന്‍ എന്തിന് അര്‍മേനിയയില്‍ നിന്നും ബ്രിട്ടനിലെത്തി? ദുരൂഹതയുടെ കുരുക്കഴിച്ച് ഗവേഷകര്‍

iceland Declares State Of Emergency and evacuate 4000 people for volcano threat bkg

'പൊളിച്ചെടാ മക്കളെ... പൊളിച്ച് !' 'ഗുലാബി ഷെറാറ' ട്രെന്‍റിംഗ് പാട്ടിന് ചുവടുവച്ച് ഹൃദയം കീഴടക്കീ കരുന്നുകൾ!

അഗ്നിപര്‍വ്വതം സജീവമായതിന് പിന്നാലെ ഏതാണ്ട് നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഭൂമി പിളര്‍ന്നതായി കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഗ്നിപര്‍വ്വതം ഇപ്പോഴും സജീവമാണെന്നും എപ്പോള്‍ വിസ്ഫോടനം അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും ഐസ്‍ലാന്‍ഡ് കാലാവസ്ഥാ പഠന കേന്ദ്രം അറിയിച്ചു. തുടര്‍ ഭൂചലനങ്ങളെയും തുടര്‍ന്ന് ഈ മാസം ആദ്യം ഐസ്‍ലാന്‍ഡിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ ലഗൂണ്‍ അടച്ച് പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഭീതി പടര്‍ത്തി അഗ്നിപര്‍വ്വതം സജീവമായത്. കിഴക്കന്‍ സ്ലിന്‍ഞ്ചര്‍ഫെല്ലില്‍ ശക്തമായ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 

'ഓ... ദൈവമേ...!'; മരണമുഖത്ത് നിന്നുള്ള തിരിച്ച് വരവ് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ !
 

Latest Videos
Follow Us:
Download App:
  • android
  • ios