ഒരു കുടമാണ് ചിത്രത്തിലുള്ളത്. കുടത്തിന്റെ കട്ടൗട്ടിൽ സ്വർണനാണയങ്ങളും വരച്ചു ചേർത്തിട്ടുണ്ട്.

ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ സ്ഥാപകയാണ് കിരൺ മജുംദാർ-ഷാ. ഇപ്പോഴിതാ തന്റെ സഹോദരന്റെ മകന് വെറും ആറ് വയസുള്ളപ്പോൾ എഴുതിയ ഒരു കുറിപ്പാണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സഹോദരന്റെ മകനായ എറിക്കിന്റെ ഈ സന്ദേശം തന്നെ ഈ മേഖലയിൽ കൂടുതൽ പ്രവർത്തിക്കാൻ എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ചാണ് കിരൺ മജുംദാർ പറയുന്നത്. എറിക്കിന്റെ വിവാഹ സമയത്താണ് അവൻ ആറ് വയസ് മാത്രമുള്ളപ്പോൾ‌ കുറിച്ച ആ സന്ദേശം കിരൺ മജുംദാർ വെളിപ്പെടുത്തിയിരിക്കുന്നത്.

'ആറാമത്തെ വയസ്സിൽ എന്റെ മരുമകനായ എറിക് കുറിച്ച മനോഹരമായ സന്ദേശമാണിത്. ഇന്ന് ഞാൻ ചെയ്യുന്ന ഈ കാര്യങ്ങൾ ചെയ്യാൻ അതെന്നെ പ്രചോദിപ്പിച്ചു' എന്നാണ് കിരൺ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഒരു കുടമാണ് ചിത്രത്തിലുള്ളത്. കുടത്തിന്റെ കട്ടൗട്ടിൽ സ്വർണനാണയങ്ങളും വരച്ചു ചേർത്തിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്; 'ഒരു കുടം നിറയെ സ്വർണം കിട്ടിയാൽ, അത് ഞാൻ ​ഗുതര രോ​ഗങ്ങൾക്ക് പുതിയ മരുന്ന് ഉണ്ടാക്കാൻ വേണ്ടി എന്റെ ആന്റിയുടെ കമ്പനിക്ക് നൽകും - എറിക്'.

Scroll to load tweet…

കിരൺ മജുംദാർ-ഷായുടെ സഹോദരനായ രവി മജുംദാറിന്റെ മകനാണ് എറിക് മജുംദാർ. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കമ്പ്യൂട്ടിംഗ്, മാത്തമാറ്റിക്കൽ സയൻസസ്, ഇക്കണോമിക്സ് എന്നിവയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് എറിക്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിൽ വെച്ച് ആഷ്ലി പൗർണമ്ദാരിയുമായുള്ള എറിക്കിന്റെ വിവാഹം നടന്നത്.

കിരൺ മജുംദാർ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിന് അനേകങ്ങളാണ് കമന്റ് നൽകിയത്. കുട്ടികളെ പോലെ ഇത്രയും നിഷ്കളങ്കമായി ആരും കാര്യങ്ങളെ കാണില്ല എന്നായിരുന്നു പലരുടേയും അഭിപ്രായം. ഒപ്പം തങ്ങളുടെ ജീവിതത്തിലും ഇതുപോലെ കുഞ്ഞുങ്ങൾ പകർന്ന സന്ദേശങ്ങളെ കുറിച്ചും പലരും പറഞ്ഞു.