അടുത്തതായി ഇന്ത്യയിൽ ചെറിയ പൈസയ്ക്ക് തന്നെ നല്ല സ്ട്രീറ്റ് ഫുഡ് കിട്ടുമെന്നാണ് ഇവരുടെ അഭിപ്രായം. പൊതു​ഗതാ​ഗതത്തെ കുറിച്ചാണ് പിന്നീട് പറയുന്നത്. ഇന്ത്യയിൽ അഞ്ച് മിനിറ്റുകൾ കൂടുമ്പോൾ ബസ് വരുമെന്നും വിദേശത്ത് മൈലുകൾ നടക്കേണ്ടി വരുമെന്നും പറയുന്നു.

ഓരോ രാജ്യത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. അതുപോലെ ലോകത്തെല്ലായിടത്തും യാത്ര ചെയ്യുന്ന ആളുകളുണ്ട്. എന്നാൽ, ഇന്ത്യയ്ക്ക് ഇന്ത്യയുടേതായ ഒരുപാട് നേട്ടങ്ങളുണ്ട് എന്നാണ് ഗുഡ്ഗാവിൽ നിന്നുള്ള ദമ്പതികൾ പറയുന്നത്. പല രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും വിദേശത്തുള്ളതിനേക്കാൾ നല്ലതാണ് ഇന്ത്യ എന്നാണ് ഇവരുടെ അഭിപ്രായം. അതിനുള്ള 11 കാരണങ്ങളും ഇവർ വെളിപ്പെടുത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലാണ് ഇവർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

11 കാരണങ്ങളിൽ ഒന്നാമതായി പറയുന്നത് ഡെലിവറി സ്പീഡാണ്. ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അവ കിട്ടുമെന്നും ഇവർ പറയുന്നു. വിശന്നാൽ അപ്പോൾ സ്വി​ഗിയിൽ സാധനം കിട്ടുമെന്നും വിദേശത്ത് 7 ദിവസം വരെ കാത്തിരിക്കേണ്ടി വരുമെന്നും കുറിച്ചിരിക്കുന്നത് കാണാം. ഇന്ത്യയിലെ കസ്റ്റമർ കെയർ സർവീസുകളും മെച്ചപ്പെട്ടതാണ് എന്നതാണ് അടുത്തതായി പോസ്റ്റിൽ പറയുന്നത്. വിദേശത്ത് മെയിലയച്ചിട്ട് കാത്തിരിക്കേണ്ടി വരും എന്നും പറയുന്നുണ്ട്.

അടുത്തതായി ഇന്ത്യയിൽ ചെറിയ പൈസയ്ക്ക് തന്നെ നല്ല സ്ട്രീറ്റ് ഫുഡ് കിട്ടുമെന്നാണ് ഇവരുടെ അഭിപ്രായം. പൊതു​ഗതാ​ഗതത്തെ കുറിച്ചാണ് പിന്നീട് പറയുന്നത്. ഇന്ത്യയിൽ അഞ്ച് മിനിറ്റുകൾ കൂടുമ്പോൾ ബസ് വരുമെന്നും വിദേശത്ത് മൈലുകൾ നടക്കേണ്ടി വരുമെന്നും പറയുന്നു. ഇന്ത്യയിലെ ഫെസ്റ്റിവലുകളെ കുറിച്ചാണ് അടുത്തതായി പോസ്റ്റിൽ സൂചിപ്പിക്കുന്നത്. ഡാൻസും വെളിച്ചവും ഒക്കെയുള്ള അടിപൊളി ആഘോഷമാണ് ഇന്ത്യയിൽ എന്നാണ് ഇവരുടെ അഭിപ്രായം.

View post on Instagram

അതുപോലെ, 100 രൂപയ്ക്ക് ഒരു ഹെയർകട്ടും ചായയും സമൂസയും ഒരു സുഹൃത്തിനെയും ഇന്ത്യയിൽ കിട്ടുമെന്നും പോസ്റ്റിൽ പറയുന്നു. ഇന്ത്യയിലെ സാമൂഹികജീവിതം മികച്ചതാണ്, ഹോസ്പിറ്റൽ ബില്ല് കുറവാണ്, ഓട്ടോ റിക്ഷാ ഡ്രൈവർമാരും ജോലിക്കാരും മികച്ചതാണ് തുടങ്ങി മറ്റ് പോയിന്റുകളും പോസ്റ്റിൽ കാണാം. പോസ്റ്റിനെ അനുകൂലിച്ച് നിരവധിപ്പേർ കമന്റ് നൽകിയിട്ടുണ്ട്. എന്നാൽ, പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളൊക്കെ തെറ്റാണ് എന്ന് പറഞ്ഞവരും ഉണ്ട്.