തന്റെ കസിന്റെ ഭർത്താവ് ഒരു ജ്വല്ലറി ബിസിനസ് നടത്തുന്ന ആളാണ് എന്നാണ് യുവതി പറയുന്നത്. അവരാണ് ആദ്യം ജ്വല്ലറിക്ക് വേണ്ടി ഹാൻഡ് മോഡലിം​ഗ് ചെയ്യാമോ എന്ന് ചോദിക്കുന്നത്.

ഹാൻഡ് മോഡലിം​ഗ് ജോലിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരാൾ ജ്വല്ലറി, കോസ്മെറ്റിക്സ്, ​ഗാഡ്‍ജറ്റ്സ് എന്നിവയുടെയും മറ്റും പരസ്യത്തിനായി തന്റെ കൈകൾ ഉപയോ​ഗിക്കുന്നതാണ് ഹാൻഡ് മോ​ഡലിം​ഗ്. ഇന്ത്യക്കാരിയായ ഒരു യുവതി ഹാൻഡ് മോഡലിം​ഗിലൂടെ താൻ എത്ര രൂപയാണ് സമ്പാദിക്കുന്നത് എന്ന് കേട്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസൺസ്.

@hi_khannn എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ന്യൂയോർക്കിൽ നിന്നുള്ള ഇന്ത്യക്കാരിയായ ഹാൻഡ് മോഡലിനോട് യുവാവ് ചോദിക്കുന്നത് നിങ്ങളുടെ ജോലി എന്താണ് എന്നും അതിലൂടെ എത്ര രൂപയാണ് നിങ്ങൾ സമ്പാദിക്കുന്നത് എന്നുമാണ്.

എന്താണ് ജോലി എന്ന് ചോദിക്കുമ്പോൾ താനൊരു ഹാൻഡ് മോഡലാണ് എന്ന് യുവതി പറയുന്നു. അത്ര പരിചിതമല്ലാത്ത ജോലി ആയതിനാൽ യുവാവ് അമ്പരക്കുന്നുണ്ട്. എന്നാലും അപൂർവമായ ഈ രം​ഗത്തേക്ക് എങ്ങനെ എത്തി എന്ന് ചോദിക്കാനും യുവാവ് മറക്കുന്നില്ല.

തന്റെ കസിന്റെ ഭർത്താവ് ഒരു ജ്വല്ലറി ബിസിനസ് നടത്തുന്ന ആളാണ് എന്നാണ് യുവതി പറയുന്നത്. അവരാണ് ആദ്യം ജ്വല്ലറിക്ക് വേണ്ടി ഹാൻഡ് മോഡലിം​ഗ് ചെയ്യാമോ എന്ന് ചോദിക്കുന്നത്. അവർക്ക് വേണ്ടിയാണ് ആദ്യം ഹാൻഡ് മോഡലിം​ഗ് ചെയ്യുന്നത്. അങ്ങനെ ആദ്യത്തെ വർക്ക് വിജയമായപ്പോൾ അവൾ മറ്റ് ഏജൻസികളെയും ജോലിക്ക് വേണ്ടി സമീപിച്ച് തുടങ്ങി.

അടുത്തതായി അവളോട് എത്ര രൂപ വരെ ഇതിൽ നിന്നും കിട്ടും എന്നാണ് ചോദിക്കുന്നത്. $250 (21,682.34 രൂപ) മുതൽ $2,500 (2,16,823.50) വരെ കിട്ടും എന്നാണ് യുവതി പറയുന്നത്. ആർക്കും ഒരു ഹാൻഡ് മോഡലാവാമെന്നും അതിന് ഡി​ഗ്രി ഒന്നും ആവശ്യമില്ല എന്നും യുവതി പറയുന്നു.

എന്തായാലും, വളരെ കൗതുകത്തോടെയാണ് നെറ്റിസൺസ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. പലർക്കും ഹാൻഡ് മോഡലിം​ഗ് തന്നെ പുതുമയുള്ള കാര്യമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം