കഴിഞ്ഞ കുറച്ച് ആഴ്ചകളായി അച്ഛനും അമ്മയും യുഎസ്സിലുണ്ട്. ഇത് യുഎസ്സിലേക്കുള്ള അവരുടെ ആദ്യത്തെ യാത്രയാണ് എന്ന് പ്രിതത്തിന്റെ പോസ്റ്റിൽ പറയുന്നു.

ജീവിതത്തിലെ സന്തോഷം നിറഞ്ഞ, സംതൃപ്തി നിറഞ്ഞ അനുഭവം എന്താണെന്ന് ചോദിച്ചാൽ, നിങ്ങളുടെ ഏറ്റവും വലിയ ആ​ഗ്രഹം എന്താണ് എന്ന് ചോദിച്ചാൽ പലർക്കും പലതാവും മറുപടി. ചിലർ അവരുടെ ആ​ഗ്രഹങ്ങൾക്കും വളർച്ചയ്ക്കും ഒപ്പം എപ്പോഴും തങ്ങളുടെ മാതാപിതാക്കളെയും ചേർത്ത് പിടിക്കും. അവർക്ക് അഭിമാനം തോന്നത്തക്കതായിട്ടുള്ള കാര്യങ്ങളെല്ലാം ചെയ്യും. അതുപോലെ മനോഹരമായ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

പ്രതിം ഭൊസാലെ എന്ന യൂസറാണ് പോസ്റ്റ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. അവളുടെ പോസ്റ്റിൽ പറയുന്നത്, തന്റെ അച്ഛനും അമ്മയും സഹോദരനൊപ്പം സഹോദരൻ ജോലി ചെയ്യുന്ന കാലിഫോർണിയയിലെ എൻവിഡിയ ഓഫീസ് സന്ദർശിച്ചതിനെ കുറിച്ചാണ്. അച്ഛന്റെയും അമ്മയുടേയും ഒരു ചിത്രവും അവൾ ഷെയർ ചെയ്തിട്ടുണ്ട്. അവരുടെ സ്വകാര്യത മുൻനിർത്തി മുഖം ഇമോജി വച്ച് മറച്ചിട്ടുണ്ട്.

പോസ്റ്റിൽ പ്രതിം പറയുന്നത്, അവർക്ക് എൻവിഡിയ ഓഫീസ് സന്ദർശിക്കാൻ കഴിഞ്ഞതിന് നന്ദി പറയേണ്ടത് അവരുടെ മകനോട്, അതായത് അവളുടെ മൂത്ത സഹോദരനോടാണ് എന്നാണ്.

Scroll to load tweet…

കഴിഞ്ഞ കുറച്ച് ആഴ്ചകളായി അച്ഛനും അമ്മയും യുഎസ്സിലുണ്ട്. ഇത് യുഎസ്സിലേക്കുള്ള അവരുടെ ആദ്യത്തെ യാത്രയാണ് എന്ന് പ്രിതത്തിന്റെ പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്ത് ചെറിയ ചെറിയ യാത്രകൾക്ക് സഹോദരൻ അവരെ കൊണ്ടുപോകുന്നുണ്ട്. ബുധനാഴ്ച അവർ എൻവിഡിയ ഓഫീസ് സന്ദർശിച്ചു. അവളുടെ മാതാപിതാക്കൾ ഓഫീസ് ലോബിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് പ്രിതം ഷെയർ ചെയ്തിരിക്കുന്നത്.

ഇവിടെ ആംസ്റ്റർഡാമിലെ തന്റെ ഓഫീസിലിരുന്ന് ഈ ചിത്രങ്ങൾ കാണുമ്പോൾ തന്റെ കണ്ണ് നിറയുന്നു. ഇതാണ് യഥാർത്ഥത്തിൽ കാര്യം എന്നത് താൻ മറന്നേപോയി എന്നാണ് പ്രിതം പറയുന്നത്. പ്രിതത്തിന്റെ ഹൃദയസ്പർശിയായ പോസ്റ്റിനോട് നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്.