അതേസമയം, ഇത്ര സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രൊജക്ടുകളൊന്നും വൈകാറില്ല. എല്ലാം കൃത്യസമയത്ത് തന്നെ പൂർത്തിയാവുന്നു. ആരും ജോലിസമയത്തെ കുറിച്ച് ശ്രദ്ധിക്കാറില്ല. ചിലപ്പോൾ വാരാന്ത്യങ്ങളിൽ ജോലി ചെയ്യുകയും ആഴ്ച മുഴുവനും റിലാക്സ് ചെയ്യുകയും ചെയ്യുന്നു.

ഇന്ത്യയിലും വിദേശത്തും തൊഴിൽ സംസ്കാരം തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ച് ഒരു ഇന്ത്യൻ യുവാവ് ഷെയർ ചെയ്ത X (ട്വിറ്റർ) പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു കനേഡിയൻ സ്റ്റാർട്ടപ്പ് കമ്പനിക്കു വേണ്ടി റിമോട്ടായി ജോലി ചെയ്യുകയാണ് പോസ്റ്റ് ഷെയർ ചെയ്ത കരൺ എന്ന യുവാവ്. താൻ ഒരു കനേഡിയൻ സ്റ്റാർട്ടപ്പിനായി റിമോട്ടായി ജോലി ചെയ്യുകയാണ് എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. ഇന്ത്യൻ ഓഫീസുകളെ അപേക്ഷിച്ച് എങ്ങനെയാണ് ഈ ജോലി തന്റെ വർക്ക് ലൈഫ് ബാലൻസ് നിലനിർത്തിക്കൊണ്ടുപോകാൻ എങ്ങനെയാണ് കൂടുതൽ സഹായകരമാകുന്നത് എന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്.

റിമോട്ടായിട്ടാണ് ജോലി ചെയ്യുന്നത് എന്നതിനാൽ തന്നെ ജോലി സമയം ഇന്ത്യയിലേതിൽ നിന്നും വ്യത്യസ്തമാണ്. മൈക്രോമാനേജ്മെന്റിന് പകരം കമ്പനി ഇക്കാര്യത്തിൽ കൂടുതൽ അയവുള്ള തരത്തിലാണ് എന്നും കൂടുതൽ സ്വാതന്ത്ര്യം തരുന്നുണ്ട് എന്നും കരൺ പറയുന്നു. കൃത്യമായ ഒരു സമയം ജോലിക്കില്ല, പകരം ഫ്രൈഡേ ടു ഫ്രൈഡേ അപ്ഡേറ്റുകൾ മതി. ഒപ്പം നല്ല ശമ്പളമാണ്, എല്ലാവരും ഫസ്റ്റ് നെയിം വിളിക്കുന്നത്രയും അനൗപചാരികമാണ് കാര്യങ്ങൾ നടക്കുന്നത്, യുഎസ് ഷിഫ്റ്റ് വർക്കില്ല, മുകളിൽ നിന്നുള്ള അനാവശ്യമായ സമ്മർദ്ദങ്ങളില്ല തുടങ്ങിയ പൊസിറ്റീവായിട്ടുള്ള കാര്യങ്ങളും പോസ്റ്റിൽ കാണാം.

Scroll to load tweet…

അതേസമയം, ഇത്ര സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രൊജക്ടുകളൊന്നും വൈകാറില്ല. എല്ലാം കൃത്യസമയത്ത് തന്നെ പൂർത്തിയാവുന്നു. ആരും ജോലിസമയത്തെ കുറിച്ച് ശ്രദ്ധിക്കാറില്ല. ചിലപ്പോൾ വാരാന്ത്യങ്ങളിൽ ജോലി ചെയ്യുകയും ആഴ്ച മുഴുവനും റിലാക്സ് ചെയ്യുകയും ചെയ്യുന്നു. എന്നാൽ, ഇന്ത്യയിൽ അങ്ങനെയല്ല എന്നും ഇതിനേക്കാൾ ശമ്പളം കിട്ടുമെന്ന് പറഞ്ഞാൽ പോലും ഇനിയൊരിക്കലും ഒരു ഇന്ത്യൻ കമ്പനിയിൽ ജോലി ചെയ്യില്ല എന്നും കരണിന്റെ പോസ്റ്റിൽ പറയുന്നു.

അതേസമയം, ഇങ്ങനെയൊക്കെയാണെങ്കിലും പിരിച്ചുവിടലും അപ്രതീക്ഷിതമായി സംഭവിക്കാമെന്നും കരൺ സൂചിപ്പിക്കുന്നുണ്ട്. ഒരുപാടുപേർ കരണിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെയും ജോലി സാഹചര്യങ്ങൾ ഇതുപോലെ മാറേണ്ടതുണ്ട് എന്ന് ആളുകൾ അഭിപ്രായപ്പെട്ടു.