നിരവധി വിദേശ സർവകലാശാലകളിൽ നിന്ന് എട്ട് മാസത്തോളം തിരസ്കാരങ്ങൾ നേരിട്ട വൈഷ്ണവി രാമമംഗലം എന്ന വിദ്യാർത്ഥിനിക്ക് അപ്രതീക്ഷിതമായി ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ക്ഷണം ലഭിച്ചു. നിയമത്തിൽ പിഎച്ച്ഡി ചെയ്യുന്നതിനായി ഏകദേശം 2 കോടി രൂപയുടെ ക്ലാരെൻഡൻ സ്കോളർഷിപ്പാണ് വൈഷ്ണവിക്ക് ലഭിച്ചത്. 

മാസങ്ങളോളും പരിശ്രമിച്ചിട്ടും കിട്ടാത്ത ഒന്നിന് അപ്രതീക്ഷിതമായി കൈവരുമ്പോൾ ഉണ്ടാകുന്ന സന്തോഷമെന്തായിരിക്കും? അത്തരമൊരു അഭിമാനകരമായ സന്തോഷത്തിലാണ് വൈഷ്ണവി രാമലിംഗം. ഉന്നത വിദ്യാഭ്യാസത്തിനായി നിരവധി വിദേശ സർവകലാശാലകളിൽ കഴിഞ്ഞ എട്ട് മാസമായി വൈഷ്ണവി ശ്രമിക്കുകയായിരുന്നു. എന്നാൽ, ഓരോ തവണയും അപേക്ഷകൾ നിരസിക്കപ്പെട്ടു. ഒടുവിൽ, ഏറ്റവും ആഗ്രഹിച്ചിരുന്നതും അതേസമയം അപേക്ഷിക്കാതെ തന്നെ വൈഷ്ണവിക്ക് അവരുടെ പിഎച്ച്ഡിയിൽ രണ്ട് കോടി സ്കോളർഷിപ്പോടെ പഠനം നടത്താൻ ഓക്സ്ഫോർഡ് സർവകലാശാല ക്ഷണിച്ചു. അപ്രതീക്ഷിതമായി കൈവന്ന സന്തോഷം വൈഷ്ണവി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു. " ഒന്നാം തലമുറ ബിരുദധാരി എന്ന നിലയിൽ എന്‍റെ പിഎച്ച്ഡിക്ക് ഏകദേശം 2 കോടി രൂപയുടെ ഓക്‌സ്‌ഫോർഡ് സ്‌കോളർഷിപ്പ് നേടിയതായി കണ്ടെത്തി." എന്ന കുറിപ്പോടെയാണ് വൈഷ്ണവി വൈകാരികമായി പ്രതികരിക്കുന്ന വീഡിയോ പങ്കുവച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എട്ട് മാസത്തോളം നിരസിക്കപ്പെട്ടു, ഒടുവിൽ...

പ്രപഞ്ചം നിങ്ങൾക്കായി കാണിക്കുന്ന ഏറ്റവും മാന്ത്രിക വഴികൾക്ക് ഞാൻ വളരെ നന്ദിയുള്ളവളാണെന്ന് വൈഷ്ണവി എഴുതി. എട്ട് മാസത്തോളം ശ്രമിച്ച ഓരോ കാര്യവും വിരസിക്കപ്പെട്ടു. എന്നിട്ടും ഏറ്റവും കുടുതൽ ആഗ്രഹിച്ച കാര്യം അത് താൻ അപേക്ഷിക്കുയ പോലും ചെയ്യാതെ നേടിയെന്ന് ചിന്തിക്കുമ്പോൾ... ആ ഇമെയിൽ വായിച്ചപ്പോൾ തനിക്ക് അത് വാക്കുകളിൽ വിവരിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും വൈഷ്ണവി കൂട്ടിച്ചേർത്തു. വൈഷ്ണവിക്ക് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ക്ലാരെൻഡൻ സ്കോളർഷിപ്പാണ് ലഭിച്ചതെന്ന് ബാർ ആൻഡ് ബെഞ്ച് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. നിയമത്തിൽ പൂർണ്ണ ധനസഹായത്തോടെയുള്ള ഡിഫിൽ പഠിക്കാനാണ് സ്കോളർഷിപ്പ്. ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന ക്ലാരെൻഡൻ സ്കോളർഷിപ്പ് ലോകത്തിലെ ഏറ്റവും അഭിമാനകരമായ ബിരുദ സ്കോളർഷിപ്പുകളിൽ ഒന്നാണ്. അസാധാരണമായ അക്കാദമിക് നേട്ടവും ഗവേഷണ സാധ്യതയും അടിസ്ഥാനമാക്കിയാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.

നിരസിക്കപ്പെട്ടാലും പരിശ്രമിച്ചീടുക

ലൈഡൻ സർവകലാശാലയിലെ പ്രൊഫസർമാരാണ് ഓക്സ്ഫോർഡിലേക്ക് അപേക്ഷിക്കാൻ തന്നെ പ്രോത്സാഹിപ്പിച്ചതെന്ന് വൈഷ്ണവി പറയുന്നു. തന്നെക്കാൾ മുന്നെ തന്‍റെ അധ്യാപകർ തന്നിലെ സാധ്യതയെ തിരിച്ചറിഞ്ഞെനന്നും അവരുടെ പിന്തുണയും പ്രോത്സാഹനവും ഇല്ലായിരുന്നെങ്കിൽ ഞാൻ ഓക്സ്ഫോർഡിൽ അപേക്ഷിക്കുക പോലും ചെയ്യില്ലായിരുന്നെന്നും വൈഷ്ണവി പറയുന്നു. എത്തിച്ചേരാൻ കഴിയാത്തതായി തോന്നുന്ന അവസരങ്ങളിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറരുതെന്ന് ഒന്നാം തലമുറയിലെ മറ്റ് ബിരുദധാരികളെ അഭിസംബോധന ചെയ്തു കൊണ്ട് വൈഷ്ണവി, ബാർ ആൻഡ് ബെഞ്ചിനോട് പറഞ്ഞു. നിങ്ങൾക്ക് താൽപ്പര്യമുള്ള മേഖലകളിൽ, അവ എത്ര പ്രത്യേകമായി തോന്നിയാലും, അവയിൽ ഉറച്ചുനിൽക്കുക, പരിഗണിക്കപ്പെടാൻ നിങ്ങൾക്ക് അവസരം നൽകുക. അത്തരമൊരു അവസരം താനിക്ക് എടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വൈഷ്ണവി രാമലിംഗം കൂട്ടിച്ചേർത്തു.