ഓരോ വർഷവും കൂടുതൽ സീലുകള്‍ ജനിക്കുന്നു, പക്ഷേ കൊടുങ്കാറ്റും വേലിയേറ്റവും കാരണം അവ പലപ്പോഴും പല സ്ഥലത്തേക്കും മാറ്റപ്പെടുന്നു. എന്നാല്‍, ഈ വര്‍ഷം പതിവിലും കൂടുതലായി സീല്‍ക്കുഞ്ഞുങ്ങള്‍ അവയുടെ സ്ഥലത്ത് നിന്നും മാറ്റപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. 

പരിക്കേറ്റ നിലയിൽ കടൽത്തീരത്തോട് ചേർന്നുള്ള റോഡിൽ ഒരു കടൽനായക്കുഞ്ഞ്(seal pup). പിന്നീട്, ഇതിനെ തിരിച്ച് കടലിലേക്ക് തന്നെ ഇറക്കിവിട്ടു. ബുധനാഴ്ച രാത്രി ഗ്രേറ്റ് യാർമൗത്തിലെ(Great Yarmouth) നോർത്ത് ഡ്രൈവിലെ കടല്‍പ്പാലത്തോട് ചേർന്നുള്ള പാതയിലാണ് നാലോ അഞ്ചോ ആഴ്ച മാത്രം പ്രായമുള്ള ഗ്രേ സീല്‍ക്കുഞ്ഞിനെ കണ്ടെത്തിയത്. ഒരു നായ ഇതിനെ ആക്രമിച്ചിരിക്കാം എന്നും തുടര്‍ന്ന് ഇത് ഭയന്നിരിക്കാമെന്നും മറൈൻ ആൻഡ് വൈൽഡ് ലൈഫ് റെസ്‌ക്യൂവിലെ ഡാൻ ഗോൾഡ്‌സ്മിത്ത് പറഞ്ഞു. “വിശ്രമിക്കാനും സുഖം പ്രാപിക്കാനും ഞങ്ങൾ അതിനെ ബീച്ചിലേക്ക് അക്കിയിട്ടുണ്ട്. അത് സുഖം പ്രാപിച്ചിരുന്നിരിക്കണം” എന്ന് അദ്ദേഹം പറഞ്ഞു. 

ഫേസ്ബുക്കിലെ ഒരു പോസ്റ്റിൽ, അടുത്തുള്ള വന്യജീവി ആശുപത്രിയിൽ സ്ഥലമില്ലെന്നും സീല്‍ക്കുഞ്ഞിന് പെട്ടെന്ന് സുഖം പ്രാപിക്കാനാവുമെന്ന് വിശ്വസിക്കുന്നതായും ചാരിറ്റി പറഞ്ഞു. ഇതിനെ റോഡില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അതുവഴി കടന്നുപോയൊരാളാണ് ചാരിറ്റിയെ വിളിച്ചത്. അതിനെ റോഡില്‍ നിന്നും മാറ്റിക്കിടത്തിയെന്ന് ഗോള്‍ഡ്‍സ്മിത്ത് പറയുന്നു. അത് ഫോട്ടോയില്‍ കാണുന്ന അത്ര അകലെ ആയിരുന്നില്ലെന്നും റോഡിനോട് തൊട്ട് ചേർന്നായിരുന്നു അത് കിടന്നിരുന്നത് എന്നും ഗോള്‍ഡ്‍സ്മിത്ത് പറയുന്നു. കടല്‍ത്തീരത്ത് വച്ച് ഒരു നായ സീലിനെ കടിച്ചിരിക്കാമെന്നും അതായിരിക്കും അതിനെ കൊണ്ട് റോഡ്‍സൈഡിലിട്ടതെന്നും കരുതുന്നു. അവര്‍ കാണുമ്പോള്‍ സീലിന്‍റെ ദേഹത്ത് മുറിവുകളുണ്ടായിരുന്നു. 

അവിടെ അടുത്ത് തന്നെ നിരവധി സീല്‍ക്കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ട് എന്നും ഹാര്‍ബറിനടുത്തുള്ള സ്ഥലത്ത് അവയ്ക്ക് ശല്യം ചെയ്യപ്പെടാതെ കഴിയാനാവുന്നു എന്നും പറയുന്നു. ഓരോ വർഷവും കൂടുതൽ സീലുകള്‍ ജനിക്കുന്നു, പക്ഷേ കൊടുങ്കാറ്റും വേലിയേറ്റവും കാരണം അവ പലപ്പോഴും പല സ്ഥലത്തേക്കും മാറ്റപ്പെടുന്നു. എന്നാല്‍, ഈ വര്‍ഷം പതിവിലും കൂടുതലായി സീല്‍ക്കുഞ്ഞുങ്ങള്‍ അവയുടെ സ്ഥലത്ത് നിന്നും മാറ്റപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. കഴിഞ്ഞയാഴ്ച, വാക്‌ഹാമിലെ ഒരു ഹോളില്‍ കുടുങ്ങിയ ഒരു സീൽക്കുഞ്ഞിനെ രക്ഷപ്പെടുത്തിയിരുന്നു.