'ഇത്രയും ചെറുപ്പത്തിൽ തന്നെ ഇത് നേടിയെടുക്കാൻ കഴിയുന്നത് ഒരു അത്ഭുതകരമായ കാര്യമാണ്, അവളുടെ ദയയെയാണ് ഇത് കാണിക്കുന്നത്. ഈസ്റ്റർ എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാ കുട്ടിയും അത് ആസ്വദിക്കണം. എല്ലാ വർഷവും ഇത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു' അവളുടെ അമ്മ മാഗി പാർക്കർ കൂട്ടിച്ചേർത്തു.

ഹജീവി സ്നേഹം പലരും പല തരത്തിലാണ് പ്രകടിപ്പിക്കുന്നത്. ജാസ്മിൻ പാർക്കർ എന്ന 13 കാരിയാകട്ടെ വടക്കൻ അയർലണ്ടിലെ പാവപ്പെട്ട കുട്ടികൾക്ക് 2000 ത്തിലധികം ചോക്ലേറ്റ് ഈസ്റ്റര്‍ മുട്ടകള്‍ നല്‍കിയാണ് തന്‍റെ സഹജീവി സ്നേഹം പ്രകടിപ്പിച്ചത്. ആറാം വയസ് മുതല്‍ ജാസ്മിന്‍ ഇത്തരത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഈസ്റ്റര്‍ മധുരം നല്‍കുന്നുണ്ട്. ആശുപത്രികളിലെ രോഗികളായ കുട്ടികളെ തേടിയാണ് ജാസ്മിന്‍റെ ഈസ്റ്റര്‍ മുട്ടകള്‍ എത്തുക. 

വർഷങ്ങൾക്ക് മുമ്പ്, ഒരു സൂപ്പർമാർക്കറ്റിൽ വെച്ച് ജാസ്മിൻ, അമ്മ മാഗി പാർക്കറിനോട് 'അസുഖമുള്ള കുട്ടികൾക്ക് ഈസ്റ്റര്‍ മുട്ട കിട്ടുമോ' എന്ന് ചോദിച്ചു. അവിടെ നിന്നാണ് ഈസ്റ്റര്‍ ദിവസം ആശുപത്രിയില്‍ കഴിയുന്ന രോഗികളായ കുട്ടികള്‍ക്ക് അവള്‍ ഈസ്റ്റര്‍ മുട്ടകളെത്തിക്കാന്‍ തുടങ്ങിയത്. അമ്മയോട് ചോദ്യം ചോദിച്ച ആ ദിവസം തന്നെ തന്‍റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ തന്‍റെ ആവശ്യത്തെ കുറിച്ച് അവള്‍ എഴുതി. ഒരു മണിക്കൂറിനുള്ളില്‍ വീട്ടുപടിക്കല്‍ മുട്ടകളുമായി ആളുകളെത്തിയെന്ന് ജാസ്മിൻ പറയുന്നു. 'എനിക്ക് വിശ്വസിക്കാനായില്ല, വലിയ പിന്തുണയാണ് അന്ന് ലഭിച്ചത്.' ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു. മുട്ടകൾ കൈമാറാൻ ജാസ്മിന്‍റെ മാതാപിതാക്കൾ പിന്നീട് അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നും ആ പതിവ് തുടരുന്നതായി മാഗി പറയുന്നു. 

നദിയുടെ മുകളിലൂടെ നടന്നു; 'നര്‍മ്മദാ ദേവി'യെന്ന് ജനം; അല്ലെന്ന് സ്ത്രീ, സത്യമെന്ത്?

'ഇത്രയും ചെറുപ്പത്തിൽ തന്നെ ഇത് നേടിയെടുക്കാൻ കഴിയുന്നത് ഒരു അത്ഭുതകരമായ കാര്യമാണ്, അവളുടെ ദയയെയാണ് ഇത് കാണിക്കുന്നത്. ഈസ്റ്റർ എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാ കുട്ടിയും അത് ആസ്വദിക്കണം. എല്ലാ വർഷവും ഇത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു' അവളുടെ അമ്മ മാഗി പാർക്കർ കൂട്ടിച്ചേർത്തു. ഇന്ന് രാജ്യമെമ്പാടുനിന്നും സംഭാവനകൾ സ്വീകരിക്കുന്നതിനാല്‍ നല്ല സമരിയാക്കാരന്‍റെ ശ്രമങ്ങൾ ഇരട്ടിയിലധികമായെന്നും മാഗി പറഞ്ഞു. ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയസ് ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്കും അൾസ്റ്റർ ഹോസ്പിറ്റലിലേക്കും ഇന്ന് മുട്ടകൾ വിതരണം ചെയ്യുന്നു. 

കൊവിഡ് കാലത്ത് ഈസ്റ്റര്‍ മുട്ടകളുടെ വിതരണം തടസപ്പെട്ടെങ്കിലും ഇത്തവണത്തെ ഈസ്റ്ററിന് രണ്ടായിരത്തിലധികം മുട്ടകള്‍ കുട്ടികള്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജാസ്മിന്‍ പറയുന്നു. വടക്കൻ അയർലണ്ടിലെ മിക്കവാറും എല്ലാ കുട്ടികളുടെ ആശുപത്രികളിലും അവ എത്തിച്ചു. 'എല്ലാവര്‍ക്കും മുട്ടകളെത്തിക്കാന്‍ ഞങ്ങൾക്ക് കുറച്ച് ദിവസങ്ങള്‍ വേണ്ടിവന്നു.' ഞങ്ങളുടെ വീടിന്‍റെ ചുവരുകൾ മുട്ടകളാൽ മൂടപ്പെട്ടിരുന്നു. ഇത്തവണ നിരവധി പേര്‍ മുട്ടകള്‍ സംഭാവന ചെയ്ത് മുന്നോട്ട് വന്നു. ഇന്ന് ഞങ്ങൾക്ക് ഒരു വാനും രണ്ട് കാറുകളും മുട്ടകള്‍ വിതരണം ചെയ്യാനായി തയ്യാറാണ്. ജാസ്മിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു, ഞങ്ങളുടെ സ്വന്തം ഐറിഷ് ഈസ്റ്റർ ബണ്ണി.' മകളെ കുറിച്ച് അമ്മ മാഗി പാര്‍ക്കര്‍ പറയുന്നു 

സ്ത്രീകള്‍ തമ്മില്‍ത്തല്ലുന്നതിനിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഒരു സ്ത്രീയെ എടുത്തെറിഞ്ഞു ! വീഡിയോ വൈറല്‍