Asianet News MalayalamAsianet News Malayalam

13 മാത്രമാണോ നിർഭാഗ്യകരമായ സംഖ്യ? അല്ലെന്ന് വിമാനക്കമ്പനികൾ, മറ്റ് ദുശകുന സംഖ്യകളെ അറിയാം

അന്ധവിശ്വാസങ്ങളുടെ ഉത്ഭവം അനിശ്ചിതത്വവും ഊഹാപോഹങ്ങളുമാണെന്ന്  ഇത്തരം അന്ധവിശ്വാസങ്ങളുടെ ഉത്ഭവമെന്ന് സൗത്ത് കരോലിന സർവകലാശാലയിലെ സോഷ്യോളജി പ്രൊഫസറായ ബാരി മാർക്കോവ്സ്കി പറയുന്നു. 

Is 13 just an unlucky number? Know more about it
Author
First Published Apr 1, 2024, 9:40 PM IST

ലയാളത്തിലെ ഏറെ പ്രശസ്തമായ ഒരു ജ്വല്ലറി പരസ്യം പറയുന്നത് 'വിശ്വാസമാണ് എല്ലാം' എന്നാണ്. അതെ വിശ്വാസമാണ് എല്ലാമെന്ന് വിമാനക്കമ്പനികളും പറയുന്നു. കാര്യമെന്താണെന്നല്ലേ? പല വിമാനങ്ങള്‍ക്കും 13 എന്ന് അടയാളപ്പെടുത്തിയ ഒരു സീറ്റ് നിങ്ങള്‍ക്ക് കണ്ടെത്താന്‍ പറ്റില്ലെന്നത് തന്നെ. പല വിമാന കമ്പനികളും തങ്ങളുടെ വിമാനങ്ങളിലെ സീറ്റ് നമ്പരില്‍ നിന്ന് 13 നെ ഒഴിവാക്കിയിരിക്കുന്നു. ഇതിന് കാരണമായി വിമാനക്കമ്പനികള്‍ പറയുന്നത്, തങ്ങളുടെ യാത്രക്കാരുടെ വിശ്വാസങ്ങളെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നാണ്. 

ഇപ്പോള്‍ ഇത് പറയുന്നതെന്തിനാണെന്നോ? ഫ്ലൈറ്റ് അറ്റൻഡൻ്റായ ഹെന്നി ലിം അടുത്തിടെ തന്‍റെ ടിക് ടോക്ക് അക്കൌണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോയാണ്.  ഫ്ലൈറ്റ് അറ്റൻഡൻ്റായ ഹെന്നി ലിം വിമാനക്കമ്പനികള്‍ 13 -ാം നിര സീറ്റ് എന്തുകൊണ്ട് ഒഴിവാക്കുന്നുവെന്ന് വിശദീകരിക്കുകയാണ് വീഡിയോയില്‍. ഈ ടിക് ടോക് വീഡിയോ വൈറലായതിന് പിന്നാലെ വിശ്വാസങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി. ട്രിസ്‌കൈഡെകഫോബിയ (Triskaidekaphobia) എന്നാണ് 13 എന്ന സംഖ്യയോടുള്ള ഭയത്തെ വിളിക്കുന്നത്. സംഖ്യാ ഭയം അരിത്മോഫോബിയ (Arithmophobia) എന്ന് അറിയപ്പെടുന്നു. 

ട്രിസ്‌കൈഡെകഫോബിയ പോലുള്ള അന്ധവിശ്വാസങ്ങളുടെ ഉത്ഭവം അനിശ്ചിതത്വവും ഊഹാപോഹങ്ങളുമാണെന്ന് സൗത്ത് കരോലിന സർവകലാശാലയിലെ സോഷ്യോളജി പ്രൊഫസറായ ബാരി മാർക്കോവ്സ്കി അഭിപ്രായപ്പെട്ടു. 12 പൊതുവെ ഭാഗ്യ സംഖ്യയായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, അത് പൂർണ്ണതയെ പ്രതിനിധീകരിക്കുന്നു. വർഷത്തിലെ 12 മാസങ്ങള്‍, ഒരു ദിവസത്തിന്‍റെ പാതി (12 മണിക്കൂര്‍), രാശിചിഹ്നങ്ങളുടെ എണ്ണവും 12,  നോർസ് പുരാണങ്ങളിലും ക്രിസ്തുമത വിശ്വാസങ്ങളും 12  -ന് മഹത്വ പദവി (ക്രിസ്തുവിന് 12 ശിഷ്യന്മാര്‍ )... അങ്ങനെ യൂറോപ്പില്‍ പല കാലത്തളിലും 12 എന്ന സംഖ്യയ്ക്ക് വിശ്വാസപരമായും അല്ലാതെയും ശക്തമായ പ്രധാന്യം ലഭിച്ചു. ഇത്തരത്തില്‍ രൂപപ്പെട്ട ഒരു സംഘം വിശ്വാസങ്ങള്‍ 12 നെ മഹത്വവത്ക്കരിച്ചപ്പോള്‍ തൊട്ട് പുറകിലുള്ള 13 നെ തിന്മയുടെ പ്രതീകമായി, അകറ്റി നിര്‍ത്തപ്പെടേണ്ട ഒന്നായി കരുതി. 13 എന്ന സംഖ്യയെ ചുറ്റിപ്പറ്റിയുള്ള ഈ ദൂശകുന ചിന്ത ഉത്ഭവിച്ചത് 12 എന്ന സംഖ്യയുടെ വിശ്വാസവുമായി ബന്ധപ്പെട്ട, നന്മ / തിന്മ സംഘര്‍ഷത്തില്‍ നിന്നാണെനന്ന് ബാരി മാർക്കോവ്സ്കി അഭിപ്രായപ്പെടുന്നു. 

'വലിയ കുട്ടിക്ക് വലിയ കളിപ്പാട്ടം'; വിമാനത്തെ പിടികൂടിയ എക്സ്കവേറ്ററിന്‍റെ വീഡിയോ വൈറൽ, കാഴ്ച കണ്ടവര്‍ ഞെട്ടി

ഭൂമിയില്‍ നിന്നും അനിശ്ചിതത്വത്തിന്‍റെ ആകശത്തേക്ക് വിശ്വാസങ്ങളെത്തുമ്പോള്‍, എയർ ഫ്രാൻസ്, ഐബീരിയ, റയാൻഎയർ തുടങ്ങിയ ഫ്രഞ്ച് വിമാനക്കമ്പനികളും തങ്ങളുടെ വിമാനങ്ങളിൽ 13-ാം നിര സീറ്റ് ഒഴിവാക്കുന്നു. അമേരിക്കൻ നിർമ്മാണ പാരമ്പര്യത്തിൽ നിന്നാണ് ഈ സമ്പ്രദായം ഉടലെടുത്തതെന്നാണ് റയാൻഎയറിന്‍റെ ഒരു വക്താവ് അഭിപ്രായപ്പെട്ടത്. എന്നാല്‍, 13 മാത്രമല്ല പ്രശ്നക്കാരനെന്ന് മറ്റ് വിമാനക്കമ്പനികള്‍ പറയുന്നു. യൂറോപ്യന്‍, അമേരിക്കന്‍ വിമാനക്കമ്പനികളില്‍ 13 പ്രശ്നക്കാരനെങ്കില്‍ 17 എന്ന സംഖ്യയാണ് ഇറ്റാലിയന്‍ വിമാനക്കമ്പനികള്‍ക്ക് പ്രശ്നക്കാരന്‍. കാരണം, ഇറ്റലിക്കാര്‍ 17 -നെ മോശം സംഖ്യയായി കരുതുന്നു എന്നത് തന്നെ.

അന്‍റാർട്ടിക്കയിൽ കണ്ടെത്തിയ പർവതം ഏലിയൻസ് നിർമ്മിതിയോ? പർവതത്തിന്‍റെ പിരമിഡ് ആകൃതിയെ ചൊല്ലി തർക്കം രൂക്ഷം

റോമൻ അക്കങ്ങളിൽ 'XVII' എന്ന് എഴുതുമ്പോൾ, അത് ' VIXI' എന്ന് ഉച്ചരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്നാണ് ഈ വിശ്വാസം രൂപപ്പെട്ടത്. ' VIXI' എന്ന് ലാറ്റിനില്‍ എഴുതുമ്പോള്‍ അത്, 'ഞാൻ ലാറ്റിനിൽ ജീവിച്ചു, എൻ്റെ ജീവിതം അവസാനിച്ചു.' എന്ന അര്‍ത്ഥത്തെയാണ് സൂചിപ്പിക്കുന്നത്. ജീവിതം അവസാനിച്ചു എന്ന ദുശൂചന പാവം 17 നെയും പ്രശ്നക്കാരനാക്കി. ഇറ്റലിക്ക് പിന്നാലെയാണ് ബ്രസീലുകാര്‍ക്കും 13 അല്ല, 17 ആണ് പ്രശ്നക്കാരനെന്ന് ജർമ്മൻ എയർലൈൻ ലുഫ്താൻസയുടെ ഒരു പ്രതിനിധി പറഞ്ഞു. തങ്ങള്‍ക്ക് യുഎസിലും ഫ്രാന്‍സിലും മാത്രമല്ല, ലോകമെമ്പാടും നിരവധി യാത്രക്കാരുണ്ട്. വ്യത്യസ്ത സാംസ്കാരിക വിശ്വാസങ്ങളെ കഴിയുന്നിടത്തോളം ബഹുമാനിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുണൈറ്റഡ് എയർലൈൻസ് പോളാരിസിൽ നിങ്ങള്‍ കയറിയാല്‍  13 ഓ ചിലപ്പോള്‍  14 -ാം നിര സീറ്റോ കണ്ടെന്നു വരില്ല. ചീനക്കാര്‍ക്കും 14 അത്ര നല്ല തല്ല. 14 എന്നാല്‍ ' മരിക്കും' എന്നാണെന്ന് ചൈനക്കാരും വിശ്വസിക്കുന്നു, അത്ര തന്നെ. എല്ലാം ഒരോരോ വിശ്വാസങ്ങള്‍. ആ വിശ്വാസമാണല്ലോ മാര്‍ക്കറ്റ് എന്ന് വിമാനക്കമ്പനികളും. 

മനുഷ്യന്‍ തള്ളിയ മാലിന്യം അതിമനോഹരമായ ഒരു ബീച്ചാക്കി തിരിച്ച് നല്‍കി പ്രകൃതി; ഇത് ഗ്ലാസ് ബീച്ചിന്‍റെ കഥ
 

Follow Us:
Download App:
  • android
  • ios