രാജസ്ഥാനില്‍ നിന്നും 1500 ടണ്‍ മാർബിളാണ് ഇറക്കുമതി ചെയ്തത്. ഏതാണ്ട് 155 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂര്‍ത്തിയാക്കിയത്.
രാജസ്ഥാനിലെ മാര്‍ബിൾ ക്വാറിയകളിൽ നിന്നും 1,500 ടണ്‍ മാർബിളുകളാണ് ഓസ്ട്രേയിലയിലെ മെൽബണ്‍ നഗരത്തിലേക്ക് കഴിഞ്ഞ 20 വര്‍ഷത്തിനിടെ എത്തിയത്. പിന്നാലെ 155 കോടി ചെലവില്‍ പണിതുയര്‍ന്നത് ജൈന ക്ഷേത്രം. അടുത്ത വര്‍ഷം വിക്ടോറിയയില്‍ ആദ്യത്തെ ജൈന ക്ഷേത്രം സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്ന മെല്‍ബൺ ശ്വേതാബംര ജൈന സംഘമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് പിന്നിലെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
750 പേരടങ്ങുന്ന ജൈന സമൂഹമാണ് മെല്‍ബണിലേത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ള ആദ്യ തലമുറ കുടിയേറ്റക്കാരാണ്. പുറത്ത് നിന്നും ഒരു സാമ്പത്തിക സഹായവും നേടിയിട്ടില്ലെന്നും ക്ഷേത്ര നിർമ്മണം പുര്‍ണമായും തങ്ങളുടെ പണം കൊണ്ട് നിർമ്മിക്കമെന്നായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും മെൽബണ്‍ ശ്വേതാംബര്‍ ജെയിന്‍ സംഗ് പ്രസിഡന്‍റ് നിതിന്‍ ദോഷി പറഞ്ഞു. ക്ഷേത്ര പദ്ധതിക്ക് 15 മുതല്‍ 18 മില്യണ്‍ വരെ ഡോളര്‍ ചെലവായെന്നും രാജസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്ത മാര്‍ബിൾ ഉപയോഗിച്ചാണ് ക്ഷേത്ര നിർമ്മാണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനയില്‍ ഉൾപ്പെട്ട കുടുംബങ്ങൾ ക്ഷേത്രനിർമ്മാണത്തിനായി 12 മില്യാണ്‍ ഡോളറോറും സമാഹരിച്ചു. വെറും 200 കുടുംബങ്ങൾളില്‍ നിന്നും തങ്ങൾക്ക് 25 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞെന്നും നിതിന്‍ ദോഷി കൂട്ടിച്ചേര്‍ത്തു. ആദ്യമൂലധനമായി ലഭിച്ച ഈ പണം ക്ഷേത്രത്തിനും കമ്മ്യൂണിറ്റി സെന്‍ററിനും ആവശ്യമായ സ്ഥലം വാങ്ങാന്‍ ഉപയോഗിച്ചു. പിന്നീട് നടന്ന ധനസമാഹരണത്തിലൂടെ 50 കോടിയോളം രൂപയും സമാഹരിച്ചു. എങ്കിലും പൂര്‍ണ്ണാര്‍ത്ഥത്തില്‍ പണി പൂര്‍ത്തിയാകാന്‍ ഇനിയും പണം ആവശ്യമാണെന്നും ഇതിനായി ധനസമാഹരണം നടത്തുമെന്നും സംഘം പ്രതികരിച്ചു.
