പ്രണയം, പ്രണയ തകർച്ച, ഓൺലൈൻ ഡേറ്റിം​ഗ് ഇതേക്കുറിച്ചെല്ലാം നല്ല ധാരണയും മുൻപരിചയവും ഉള്ള ആളുകളെയാണ് ഈപോസ്റ്റിലേക്ക് വിളിച്ചിരിക്കുന്നത്. 

കേൾക്കുമ്പോൾ അമ്പരന്നു പോകുന്ന അനേകം ജോലികളെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും. ആഹാ, എന്ത് രസമാണ് ഈ ജോലികൾ എന്നും നമുക്ക് തോന്നിക്കാണും‌. ഉദാഹരണത്തിന് സിനിമകൾ കണ്ട് വിലയിരുത്തുക, കിടക്കകളിൽ കിടന്നാൽ ഉറക്കം എങ്ങനെയുണ്ടെന്ന് നോക്കുക, ചായ രുചിച്ച് നോക്കുക... എന്നാൽ, അതിനേക്കാളെല്ലാം നമ്മെ അമ്പരപ്പിക്കുന്ന ഒരു ജോലിക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കോർപറേറ്റ് ലോകത്തുമുണ്ട് രസമുള്ള കുറേ പൊസിഷനുകൾ. അതിലൊന്നാണ് ചീഫ് ഹാപ്പിനെസ് ഓഫീസർ. ജീവനക്കാരുടെ സന്തോഷവും സമാധാനവും ക്ഷേമവുമെല്ലാം ഉറപ്പു വരുത്തുക എന്നതാണ് ഇയാളുടെ ജോലി. ഇപ്പോഴിതാ വൈറലായിക്കൊണ്ടിരിക്കുന്നത് അതുപോലെ ഒരു പോസ്റ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നതാണ്. മെൻ്ററിംഗ് ആൻഡ് കൺസൾട്ടിംഗ് പ്ലാറ്റ്‌ഫോമായ ടോപ്‌മേറ്റ് ആണ് ഇതുമായി ബന്ധപ്പെട്ട് പരസ്യം നൽകിയിരിക്കുന്നത്. 

ചീഫ് ഡേറ്റിം​ഗ് ഓഫീസറെയാണ് ഇത് പ്രകാരം ക്ഷണിച്ചിരിക്കുന്നത്. പ്രണയം, പ്രണയ തകർച്ച, ഓൺലൈൻ ഡേറ്റിം​ഗ് ഇതേക്കുറിച്ചെല്ലാം നല്ല ധാരണയും മുൻപരിചയവും ഉള്ള ആളുകളെയാണ് ഈപോസ്റ്റിലേക്ക് വിളിച്ചിരിക്കുന്നത്. 

എന്നാൽ, അങ്ങനെ വെറുതെ അപേക്ഷിച്ചാൽ പോരാ. നല്ല അനുഭവജ്ഞാനം വേണം. മാത്രമല്ല, ​ഗോസ്റ്റിം​ഗ് പോലെയുള്ള ന്യൂജെൻ വാക്കുകളും പ്രണയരീതികളും എല്ലാം അറിഞ്ഞിരിക്കണം. അതുപോലെ ഒരു ബ്രേക്കപ്പ്, രണ്ട് സിറ്റുവേഷൻഷിപ്പ്, മൂന്ന് ഡേറ്റ്സ് ഇവ മസ്റ്റാണ്. 

Scroll to load tweet…

ഡേറ്റിം​ഗുമായി ബന്ധപ്പെട്ട എല്ലാ പുതിയ വാക്കുകളും അറിഞ്ഞിരിക്കണം. ഒപ്പം വേണ്ടിവന്നാൽ പുതിയ വാക്ക് ഉണ്ടാക്കാനുള്ള കഴിവും വേണം. രണ്ടോ മൂന്നോ ഡേറ്റിം​ഗ് ആപ്പുകൾ ഉപയോ​ഗിച്ച പരിചയവും വേണം. ഇതൊക്കെയാണ് മിനിമം ചീഫ് ഡേറ്റിം​ഗ് ഓഫീസർക്ക് വേണ്ടുന്ന യോ​ഗ്യതകൾ. 

ഈ പോസ്റ്റ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് നിമിഷ ചന്ദ​യാണ്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും തങ്ങളുടെ സുഹൃത്തുക്കളെ ഇവിടെ മെൻഷൻ ചെയ്തിട്ടുണ്ട്. ഇതാണ് സ്വപ്നം കണ്ട ജോലി എന്ന് കുറിച്ചവരുണ്ട്. എന്തായാലും, പോസ്റ്റ് വൈറലായി കഴിഞ്ഞു. 

പട്ടാപ്പകൽ, ആൾക്കൂട്ടത്തിൽ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, ഫോൺ തട്ടിപ്പറിച്ച് യുവതിയെ വലിച്ചിഴച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം