സാഹിലിന് വേണ്ടി ലിങ്ക്ഡ് ഇനില്‍ ജോലി അന്വേഷിച്ചതിന് പിന്നാലെ ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യങ്ങളായിരുന്നു സംഭവിച്ചത്. ഭക്ഷണവും യുലുവിന്‍റെ ചാര്‍ജ്ജും ആളുകള്‍ അടച്ചു.
ഫുഡ് ഡെലിവറി ആപ്പുകളുടെ വ്യാപനം ജനങ്ങളുടെ ജീവിതത്തിന്‍റെ ആയാസം കുറച്ചു. വീടിന്‍റെ വാതിക്കല്‍ ഇഷ്ടപ്പെട്ട ഭക്ഷണം എത്തുന്നതരത്തിലേക്ക് ജീവിതം ലളിതമായി. എന്നാല്‍, എല്ലാവരുടെയും ജീവിതത്തില്‍ ഈ സൗഭാഗ്യങ്ങള്‍ എത്തിയിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. ലളിതമായി പറഞ്ഞാല്‍ ഒരു ഓര്‍ഡറിന് പിന്നാലെ വീടിന്‍റെ വാതില്‍ക്കല്‍ ഭക്ഷണം എത്തുമെങ്കിലും ഭക്ഷണം എത്തിക്കുന്ന ഡെലിവറി ബോയിയെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇന്ത്യയിലെ ശ്വാസം മുട്ടിക്കുന്ന ട്രാഫിക് കുരുക്കുകള്‍ താണ്ടി, ചൂടേറിയ കാലാവസ്ഥയും കനത്ത മഴയും തരണം ചെയ്ത് അവര്‍ നമ്മുടെ വീട്ടിന്‍റെ വാതില്‍ക്കല്‍ നമ്മള്‍ ഓര്‍ഡര്‍ ചെയ്ത സാധാനങ്ങള്‍ എത്തിക്കുന്നു. എന്നാല്‍, സമയം അല്പം വൈകിയാല്‍ പലപ്പോഴും ഫുഡ് ഡെലിവറി ബോയിക്ക് ആളുകളില്‍ നിന്ന് സൗഹൃദപരമല്ലാത്ത പെരുമാറ്റം നേരിടേണ്ടിവരുന്നു.
അത്തരമൊരു കഥ കഴിഞ്ഞ ദിവസം ലിങ്ക്ഡ് ഇന്‍ പങ്കുവയ്ക്കപ്പെട്ടു. കൂടെ ആ ഡെലിവറി ബോയ്ക്ക് ഒരു ജോലിക്കുള്ള ആവശ്യവും ഉയര്‍ന്നു. ടെക്ക് കമ്പനിയായ ഫ്ലാഷിലെ മാർക്കറ്റിംഗ് മാനേജരായ പ്രിയാൻഷി ചന്ദേൽ, താന്‍ ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീമുമായെത്തിയ സ്വിഗ്ഗി ഡെലിവറി ബോയിയായ സാഹിൽ സിംഗിന്‍റെ ജീവിതമായിരുന്നു ലിങ്ക്ഡ് ഇനില്‍ പങ്കുവച്ചത്. കൂടെ അദ്ദേഹത്തിന് ഒരു ജോലി വേണമെന്നും ആവശ്യപ്പെട്ടു. പ്രിയാൻഷി ചന്ദേൽ, തന്‍റെ അനുഭവം ഇങ്ങനെ വിവരിച്ചു. സ്വിഗ്ഗിയില്‍ ഐക്രീം ഓര്‍ഡര്‍ ചെയ്തു. പക്ഷേ, എത്തിയപ്പോഴേക്കും പറഞ്ഞതിനേക്കാള്‍ 30-40 മിനിറ്റ് വൈകി. തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകാനുണ്ടായ കാരണം അവര്‍ സ്വിഗ്ഗി ഡെലിവറി ബോയിയായ സാഹിൽ സിംഗിനോട് പറയാന്‍ ആവശ്യപ്പെട്ടു. സാഹിലിന്‍റെ അനുഭവം പ്രിയാൻഷി ചന്ദേലിനെ ഏറെ അസ്വസ്ഥയാക്കി. കാരണം പ്രിയാൻഷിയോട് സാഹില്‍ പറഞ്ഞ ആ കഥ ഇങ്ങനെയായിരുന്നു.
ഇന്ത്യയിലൂടെ ഹൃദയങ്ങള്‍ കീഴടക്കി ഒരു പാകിസ്ഥാനി വ്ളോഗറുടെ ബൈക്ക് യാത്ര !
'തനിക്ക് യാത്ര ചെയ്യാൻ സ്കൂട്ടിയോ വാഹനമോ ഇല്ല, നിങ്ങളുടെ ഓർഡറുമായി ഞാൻ 3 കിലോമീറ്റർ ദൂരം നടന്നു. എന്‍റെ കൈയില്‍ പണമില്ല, യുലുവിന് അടയ്ക്കാന്‍ വേണ്ടി വച്ചിരുന്ന അവസാനത്തെ പണവും എടുത്ത് എന്‍റെ ഫ്ലാറ്റ്മേറ്റ് എന്നെ 235 രൂപ കടക്കാരനാക്കി. നിലവില്‍ വീട്ടുടമസ്ഥന് കൊടുക്കാന്‍ പോലും കൈയില്‍ പണമില്ല. നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. പക്ഷേ ഞാൻ വിദ്യാഭ്യാസമുള്ളയാളാണ്. ഇസിഇ ബിരുദധാരിയാണ് ( ഇലക്ട്രിക്കല്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍). കോവിഡ് സമയത്ത് ജമ്മുവിലെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ഞാൻ ബൈജൂസിലും നിഞ്ചാകാര്‍ട്ടിലും ജോലി ചെയ്തിരുന്നു. ഈ ഓർഡർ ഡെലിവറിക്ക് പോലും എനിക്ക് 20-25 രൂപ മാത്രമേ ലഭിക്കൂ, 12 മണിക്ക് മുമ്പ് എനിക്ക് മറ്റൊരു ഡെലിവറി എടുക്കണം, അല്ലെങ്കിൽ അവർ എന്നെ ദൂരെ എവിടെയെങ്കിലും ഡെലിവറിക്ക് അയയ്ക്കും, എനിക്ക് ബൈക്ക് ഇല്ല. ഒരാഴ്ചയായി താന്‍ ഭക്ഷണം കഴിച്ചിട്ടെന്നും വെള്ളവും ചായയും മാത്രമാണ് ഇക്കാലത്തെ ഭക്ഷണം. താന്‍ മറ്റൊന്നും ചോദിക്കുന്നില്ല. കഴിയുമെങ്കില്‍ നിങ്ങള്‍ എനിക്കൊരു ജോലി കണ്ടെത്തിത്തരാമോ? നേരത്തെ ഞാന്‍ 25,000 രൂപയോളം സമ്പാദിച്ചിരുന്നു. ഇന്ന് 30 വയസായി. അച്ഛനും അമ്മയ്ക്കും പ്രായമായി. ഇനിയും അവരോട് പണം ചോദിക്കാന്‍ കഴിയില്ല.' സാഹിലി സിംഗ് തന്‍റെ ജീവിതം പ്രിയാൻഷി ചന്ദേലിനോട് ഏറ്റു പറഞ്ഞു.
ഇതിന് പിന്നാലെയാണ് സാഹിലിന് ഒരു ജോലി കൊടുക്കാമോയെന്ന് ചോദിച്ച് പ്രിയാന്‍ഷി ലിങ്ക്ഡ് ഇനില്‍ കുറിപ്പെഴുതിയത്. കൂടെ സാഹിലിന്‍റെ മാര്‍ക്ക് ഷീറ്റ്, ഇമെയില്‍ ഐഡി, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, ഡോക്യുമെന്‍റുകള്‍ എന്നിവയും പങ്കുവച്ചു. "ആർക്കെങ്കിലും ഒരു ഓഫീസ് ബോയ്, അഡ്മിൻ ജോലി, ഉപഭോക്തൃ പിന്തുണ മുതലായവയ്ക്ക് എന്തെങ്കിലും അവസരമുണ്ടെങ്കിൽ, ദയവായി ഒരു സഹപ്രവർത്തകനെ സഹായിക്കൂ!" അവര്‍ തന്‍റെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചു. പിന്നീട് അങ്ങോട്ട് സാഹിലിയെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു സംഭവിച്ചത്. ചിലര്‍ സാഹിലിന്‍റെ യുലു ബൈക്ക് റീചാര്‍ജ്ജ് ചെയ്തു. മറ്റ് ചിലര്‍ സാഹിലിന്‍റെ താമസസ്ഥലത്ത് ഭക്ഷണം എത്തിച്ച് നല്‍കി. ഏറെ താമസിക്കാതെ "അവന് ജോലി ലഭിച്ചു" എന്ന് പ്രിയാൻഷി ചന്ദേൽ അറിയിച്ചു. മാത്രമല്ല, സാഹിലിന് ജോലി നല്‍കിയും കൂടെ നിര്‍ത്തിയതുമായ എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു.
14,000 വര്‍ഷം മുമ്പേ മലേഷ്യയില്‍ മനുഷ്യവാസമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍
