Asianet News MalayalamAsianet News Malayalam

നിത്യാനന്ദയെ മാതൃരാജ്യമായ ഇന്ത്യ നിരന്തരം പീഡിപ്പിക്കുന്നു; ഐക്യരാഷ്ട്ര സഭായോഗത്തില്‍ 'കൈലാസ പ്രതിനിധി'

നിത്യാനന്ദയ്ക്കും കൈലാസത്തിലെ ഇരുപത് ലക്ഷം വരുന്ന് ഹിന്ദുക്കള്‍ക്കും നേരെയുമുള്ള പീഡനം തടയാന്‍ അന്തര്‍ദേശീയ തലത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നും അവര്‍ യുഎന്നില്‍ ചോദിച്ചു.

Kailasa Representative Ma Vijayapriya Nithyananda attends un meetting bkg
Author
First Published Feb 28, 2023, 2:39 PM IST

ക്യരാഷ്ട്ര സഭാ യോഗത്തില്‍ ഇന്ത്യ, നിത്യാനന്ദയെ വേട്ടയാടുന്നുവെന്ന പരാതിയുമായി കൈലാസ പ്രതിനിധി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗീകാതിക്രമ കേസുകള്‍ നിന്ന് രക്ഷ നേടിയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് സ്വന്തമായി ഒരു രാജ്യം, 'കൈലാസ' സൃഷ്ടിച്ചുവെന്നും അവിടെ സ്വര്‍ണ്ണത്തിന്‍റെ നോട്ടുകളാണ് ഉപയോഗിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും രാജ്യം എവിടെയാണെന്ന് മാത്രം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് ഫെബ്രുവരി 22 -ാം തിയതി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന സാമ്പത്തിക, സാംസ്കാരിക അവകാശങ്ങള്‍ക്കായുള്ള  (സിഇഎസ്ആർ) 19 -ാമത് യോഗത്തിന്‍റെ 73 -മത്തെ സെഷനില്‍ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’പ്രതിനിധിയായി മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത്. 

ഐക്യരാഷ്ട്ര സഭയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ യോഗത്തില്‍ പങ്കെടുക്കുന്ന മാ വിജയപ്രിയെയും കാണാം. ഇവര്‍ തീരുമാനമെടുക്കാനുള്ള സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാധാന്യം വേണം എന്ന വിഷയത്തില്‍ നടന്ന യോഗത്തിലും പങ്കെടുത്തു. യോഗത്തില്‍ മാ വിജയപ്രിയയെ കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.  സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) ചർച്ച ചെയ്ത യോഗത്തിൽ സംസാരിച്ച വിജയപ്രിയ, തന്‍റെ രാജ്യത്തിന്‍റെ സ്ഥാപകനായ നിത്യാനന്ദ അദ്ദേഹത്തിന്‍റെ മാതൃരാജ്യത്താല്‍ പീഡിപ്പിക്കപ്പെടുന്നെന്ന് ആരോപിച്ചു. 

കൈലാസയെ 'ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം' എന്നായിരുന്നു അവര്‍ വിശേഷിപ്പിച്ചത്. കൈലാസം സ്ഥാപിച്ചത് ഹിന്ദുമതത്തിന്‍റെ മഹാഗുരുവായ നിത്യാനന്ദ പരമശിവമാണെന്ന് മാ വിജയപ്രിയ അവകാശപ്പെട്ടു. നിത്യാനന്ദ,  ആദി ശൈവ തദ്ദേശീയ കാർഷിക ഗോത്രങ്ങളെ ഉള്‍പ്പെടുത്തി ഹിന്ദു നാഗരികതയെയും ഹിന്ദുമതത്തിന്‍റെ 10,000 പാരമ്പര്യങ്ങളെയും പുനരുജ്ജീവിപ്പിക്കുകയാണ്. ഈ ഗോത്രങ്ങളുടെ നേതാവാണ് നിത്യാനന്ദയെന്നും അവര്‍ അവകാശപ്പെട്ടു. കൈലാസത്തിലെ ഹിന്ദു തത്വങ്ങള്‍ സുസ്ഥിര വികസനത്തിന് യോജിച്ചതാണെന്നും അവര്‍ അവകാശപ്പെട്ടു. 

കൂടുതല്‍ വായനയ്ക്ക്: 18 വയസ് വരെ എഴുതാനും അറിയില്ല, ഇന്ന് കേംബ്രിഡ്ജ് സര്‍വകലാശാലാ പ്രൊഫസര്‍ 

പരമ്പരാഗത ഹൈന്ദവ സംസ്കാരവും പാരമ്പര്യവും ജീവിതശൈലിയും പുനരുജ്ജീവിപ്പിക്കാനായി കൈലാസ ശ്രമിക്കുകയാണെന്നും എന്നാല്‍ മഹാഗുരുവായ നിത്യാനന്ദയെ ജന്മനാട്ടില്‍ നിന്ന് നാടുകടത്തിയെന്നും അവര്‍ ആരോപിച്ചു. നിത്യാനന്ദയ്ക്കും കൈലാസത്തിലെ ഇരുപത് ലക്ഷം വരുന്ന് ഹിന്ദുക്കള്‍ക്കും നേരെയുമുള്ള പീഡനം തടയാന്‍ അന്തര്‍ദേശീയ തലത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്നും അവര്‍ യുഎന്നില്‍ ചോദിച്ചു. ലോകത്തിലെ 150 ഓളം രാജ്യങ്ങളില്‍ തങ്ങളുടെ രാജ്യത്തിന് എംബസികളും എന്‍ജിയോകളും ഉണ്ടെന്നും അവര്‍ അവകാശപ്പെട്ടു. 

എന്നാല്‍, 2010 ല്‍ നിത്യാനന്ദയ്ക്കെതിരെ കര്‍ണ്ണാടക സെഷന്‍സ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്കെതിരെ ആശ്രമത്തിലെ കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ഗുജറാത്തിലും കേസുകള്‍ നിലവിലുണ്ട്. കൂടാതെ ലൈംഗീകാരോപണങ്ങളും നിത്യാനന്ദയ്ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ രാജ്യം വിട്ടതും സ്വന്തമായ ഒരു രാജ്യം 'കൈലാസ' സൃഷ്ടിച്ചുവെന്ന് അവകാശവാദം ഉന്നയിച്ചുതും. രാജ്യത്ത് റിസര്‍വ് ബാങ്കും ഔദ്ധ്യോഗിക നാണയമായി കൈലാഷ്യന്‍ കറന്‍സിയും പുറത്തിറക്കിയതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇയാളുടെ രാജ്യം എവിടെയാണെന്ന് മാത്രം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്:   കുഴിച്ചെടുത്ത് 2 കോടിയോളം മൂല്യമുള്ള 865 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍! 
 

Follow Us:
Download App:
  • android
  • ios