Asianet News MalayalamAsianet News Malayalam

കല്ല്യാണം കഴിഞ്ഞിട്ടില്ല, കാമുകനുമില്ല, 8 വർഷം കഴിഞ്ഞ് പിറന്നേക്കാവുന്ന കുഞ്ഞിന് വസ്ത്രം വാങ്ങി യുവതി

അടുത്ത എട്ട് വർഷത്തേക്ക് താനൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും കാറ്റി വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ വാങ്ങിവച്ചിരിക്കുന്ന ഈ വസ്ത്രങ്ങൾ താൻ നല്ലതുപോലെയാണ് പരിചരിക്കുന്നത് എന്നും വർഷത്തിൽ ഒരിക്കൽ അവ അലക്കിയുണക്കാറുണ്ട് എന്നും കാറ്റി പറയുന്നു. 

Katie Wood woman not pregnant not married no partner buying childrens clothes for future kids
Author
First Published Apr 13, 2024, 12:28 PM IST | Last Updated Apr 13, 2024, 12:28 PM IST

ജീവിതത്തിൽ പ്ലാനിം​ഗ് ഉണ്ടാകുന്നത് നല്ലതാണ്. കൃത്യമായ പ്ലാനിം​ഗോടുകൂടി ജീവിക്കുന്ന അനേകം പേരുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ പ്ലാനിം​ഗുണ്ടായാൽ വലിയ കടബാധ്യതയൊന്നുമില്ലാതെ കഴിഞ്ഞുകൂടാം. എന്നാൽ, ഈ യുവതിയെപ്പോലെ ഒരു പ്ലാനിം​ഗ് ലോകത്ത് ഇന്നേവരെ ആരും നടത്തിക്കാണും എന്ന് തോന്നുന്നില്ല. ഭാവിയിൽ കുഞ്ഞുങ്ങൾക്കിടാൻ വസ്ത്രങ്ങളാണ് യുവതി ഇപ്പോൾ തന്നെ വാങ്ങിവച്ചിരിക്കുന്നത്. 

അതിനെന്താ നല്ലതല്ലേ എന്നാണോ ചോദ്യം? യുവതിയുടെ വിവാഹം പോലും കഴിഞ്ഞിട്ടില്ല. എന്തിന്, ഒരു കാമുകൻ പോലും ഇല്ല. അടുത്ത എട്ട് വർഷത്തേക്ക് കുട്ടി വേണം എന്നുള്ള പ്ലാനും ഇല്ലത്രെ. ടെന്നസിയിലെ ചട്ടനൂഗയിൽ നിന്നുള്ള കാറ്റി വുഡ് എന്ന സ്ത്രീയാണ് കുട്ടികൾക്ക് വേണ്ടി ഇപ്പോഴേ വസ്ത്രങ്ങൾ വാങ്ങി വച്ചിരിക്കുന്നത്. ഇപ്പോൾ വാങ്ങിവച്ചാൽ ഭാവിയിൽ ആ പണം സേവ് ചെയ്യാം എന്നാണത്രെ കാറ്റിയുടെ പക്ഷം. 

സഹോദരങ്ങളുടെയും സുഹൃത്തുക്കളുടേയും മക്കൾക്ക് വേണ്ടി കാറ്റി വസ്ത്രങ്ങൾ വാങ്ങിക്കാൻ പോകാറുണ്ട്. ആ ഷോപ്പിം​ഗ് അവൾക്ക് ഇഷ്ടവുമാണ്. അങ്ങനെയാണ് തനിക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്കായി ഭാവിയിലേക്ക് അവൾ കുട്ടിയുടുപ്പുകൾ വാങ്ങിക്കാൻ തുടങ്ങിയത്. 20 സെറ്റ് കുട്ടിയുടുപ്പുകൾ ഇപ്പോൾ തന്നെ അവളുടെ അലമാരയിലുണ്ട്. ഇനിയും വാങ്ങാനാണ് പ്ലാൻ. 

എന്നിരുന്നാലും അടുത്ത എട്ട് വർഷത്തേക്ക് താനൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും കാറ്റി വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ വാങ്ങിവച്ചിരിക്കുന്ന ഈ വസ്ത്രങ്ങൾ താൻ നല്ലതുപോലെയാണ് പരിചരിക്കുന്നത് എന്നും വർഷത്തിൽ ഒരിക്കൽ അവ അലക്കിയുണക്കാറുണ്ട് എന്നും കാറ്റി പറയുന്നു. 

അതുപോലെ ത്രിഫ്റ്റ് സ്റ്റോറുകളിൽ നിന്നാണ് അവൾ അവൾക്കുള്ള വസ്ത്രങ്ങളടക്കം വാങ്ങുന്നത്. അതിലൂടെ താൻ വലിയ തുക തന്നെ സേവ് ചെയ്യുന്നുണ്ട് എന്നാണ് അവൾ പറയുന്നത്. അതുപോലെ, ഇപ്പോൾ തന്നെ കുട്ടിക്കുപ്പായങ്ങൾ വാങ്ങിവച്ചിരിക്കുന്നതിനാൽ ഭാവിയിൽ കുട്ടികളുണ്ടാവുമ്പോൾ അവർക്കായി വസ്ത്രം വാങ്ങാനും തനിക്ക് പണം ചെലവഴിക്കേണ്ടതില്ല എന്നും അവൾ പറയുന്നു. 

വായിക്കാം: ഇല്ലാത്ത കാൻസറിന് ചികിത്സ, 15 മാസമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ, ഒടുവിൽ ഞെട്ടിക്കുന്ന സത്യം പുറത്ത്

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios