Asianet News MalayalamAsianet News Malayalam

ഇന്ത്യൻ കാക്കകളേ അതിർത്തി കടക്കേണ്ട, സം​ഗതി സീനാണ്; 10 ലക്ഷം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാനുള്ള കാരണമിത്

10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാനാണ് തീരുമാനം. കെനിയയിലേക്കു കടന്നുകയറിയ ഇന്ത്യന്‍ കാക്കകള്‍ തങ്ങളുടെ രാജ്യത്തിൻറെ തനത് ജന്തുജാലങ്ങള്‍ക്ക് കടുത്ത അതിജീവന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. 

Kenya to cull 10 lakh Indian crows, says report
Author
First Published Jun 14, 2024, 7:35 PM IST

തിരാവിലെ ഉണർന്നെണീറ്റ് നമ്മുടെ മുറ്റത്തെ ചപ്പും ചവറുമൊക്കെ വൃത്തിയാക്കുന്ന പക്ഷി, കുടത്തിൽ കല്ലിട്ട് വെള്ളം കുടിക്കുന്ന ബുദ്ധിയുള്ള പക്ഷി, എവിടേക്ക് തിരിഞ്ഞാലും ആദ്യം കാണുന്ന പക്ഷി... കാക്കകളെ കുറിച്ച് കേൾക്കുമ്പോൾ ഇതൊക്കെയാണ് നമ്മുടെ മനസ്സിൽ ആദ്യമെത്തുന്ന ചിത്രങ്ങൾ. പക്ഷേ കെനിയക്കാർക്ക് അങ്ങനെയല്ല. ആവാസവ്യവസ്ഥ തന്നെ തകിടം മറിക്കാൻ കെൽപ്പുള്ള ഒരു ഭീകര ജീവിയാണ് കാക്ക എന്നാണ് അവർ പറയുന്നത്. ഇന്ത്യൻ കാക്കകളുടെ ശല്യം അസഹനീയമായതോടെ അവയെ നിയന്ത്രിക്കാനുള്ള  തയാറെടുപ്പിലാണ് കെനിയൻ സർക്കാർ. 10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാനാണ് തീരുമാനം. കെനിയയിലേക്കു കടന്നുകയറിയ ഇന്ത്യന്‍ കാക്കകള്‍ തങ്ങളുടെ രാജ്യത്തിൻറെ തനത് ജന്തുജാലങ്ങള്‍ക്ക് കടുത്ത അതിജീവന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. 

2024 അവസാനത്തോടെ കാക്കകളെ കൊന്നൊടുക്കാനുള്ള നടപടികൾ തുടങ്ങും. ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ സ്വാഭാവിക ജനജീവിതത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് ഉദ്യോഗസ്ഥർ പറയുന്നത്. കെനിയയുടെ തീരപ്രദേശങ്ങളിലാണ് ഇന്ത്യൻ കാക്കകൾ കൂടുതൽ കാണപ്പെടുന്നത്.  അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിലുള്ള  കർഷകരെയും വിനോദ സഞ്ചാരികളെയും ഹോട്ടലുടമകളെയുമെല്ലാം കാക്കകളുടെ എണ്ണപ്പെരുപ്പം പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രാദേശിക പക്ഷി വർഗങ്ങൾക്കും ഇന്ത്യൻ കാക്കകൾ ഭീഷണിയാകുന്നു. തീരദേശവാസികളുടെ അഭ്യർഥന പരിഗണിച്ചാണ് തങ്ങൾ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിച്ചതെന്ന് കെ.ഡബ്യു.എസ്. ഡയറക്ടര്‍ ജനറലിന്റെ പ്രതിനിധിയായ വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസ്യോകി പറഞ്ഞു. 

Read More.... 40,000 കൊടും കുറ്റവാളികൾ, ഭക്ഷണം പോലും നിലത്തുനിന്നും വാരിക്കഴിക്കണം, ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്

വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാക്കകളുടെ അധികവ്യാപനം തടയുന്നതില്‍ പ്രത്യേക നൈപുണ്യം നേടിയിട്ടുള്ള വ്യക്തികള്‍,  ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികള്‍, കര്‍ഷകരുടെ പ്രതിനിധികള്‍ എന്നിവരുമായി കെ ഡബ്യു എസ് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. പൊതുവെ ഏഷ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന കാക്കകളെയാണ് ഹൌസ് ക്രോ അല്ലെങ്കിൽ പേനക്കാക്ക, ഇന്ത്യൻ കാക്ക എന്നെല്ലാം വിളിക്കുന്നത്. നമ്മുടെ നാട്ടിൽ സാധാരണ  കണ്ടുവരുന്ന കാക്കൽ ഈ വിഭാഗത്തിൽ പെടുന്നവയാണ്. ഇത് കെനിയയിലെ പ്രാദേശിക ആവാസവ്യവസ്ഥയില്‍പെട്ട പക്ഷിവര്‍ഗമല്ല. ഇന്ത്യൻ കാക്കകൾ കെനിയയിൽ ജൈവാധിനിവേശം നടത്തുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഒരു പ്രദേശത്തെ ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിക്കൊണ്ട് മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവര്‍ഗങ്ങള്‍ അവിടെ കടന്നുകയറി പ്രത്യുല്‍പാദനം നടത്തുന്നതിനെയാണ് ജൈവാധിനിവേശം എന്ന് വിളിക്കുക. ഇത് ആ പ്രദേശത്തെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാനും അസന്തുലിതമാക്കാനും കാരണമായേക്കും. 

കെനിയയിലെ പ്രാദേശിക പക്ഷി വർഗ്ഗങ്ങൾ അപേക്ഷിച്ച് അക്രമ സ്വഭാവം കൂടുതലുള്ള പക്ഷികളാണ് ഇന്ത്യൻ കാക്കകൾ. അവ മറ്റുള്ള പക്ഷഐകളുടെ കൂടുകൾ തകർക്കുകയും മുട്ടകൾ നഹ്‌സിപ്പിക്കുകയുമെല്ലാം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രാദേശിക പക്ഷികളുടെ എന്നതിൽ കുറവുണ്ടായാൽ അത് പ്രദേശത്തെ കീടങ്ങളും പ്രാണികളും പെറ്റുപെരുകാനും അതുവഴി കൃഷി അടക്കമുള്ളവയെ ദോഷമായി ബാധിക്കാനും ഇടയുണ്ട് എന്ന് അധികൃതർ വ്യക്തമാക്കുന്നു.

Read More... 'ചട്ണി'യിൽ മുടി, തെലങ്കാനയിലെ ജനപ്രിയ റെസ്റ്റോറന്‍റ് 'ചട്ണീസി'ന് 5,000 രൂപ പിഴ

ഇതാദ്യമായല്ല കെനിയന്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ ഇന്ത്യന്‍ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്. 20 വർഷങ്ങൾക്കുമുമ്പ് ഇതേ തരത്തിൽ കാക്കകൾ പെരുകിയപ്പോൾ അവയെ കൂട്ടത്തോടെ കൊല്ലുന്ന നടപടിയിലേക്ക് കെനിയൻ സർക്കാർ കടന്നിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ വിദഗ്ധരായ ഇന്ത്യൻ കാക്കൽ വീണ്ടും പ്രദേശത്ത് പെറ്റുപെരുകുകയായിരുന്നു. നിലവിൽ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ കാക്കകളെ കൊന്നൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കൂടാതെ കർഷകർക്കും ഹോട്ടൽ ഉടമകൾക്കും ഇവയെ വിഷം നല്‍കി കൊല്ലാനുള്ള അനുവാദവും നല്‍കിയിട്ടുണ്ട്.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios