കേരളം എന്ന വാക്ക് ആര് നൽകി എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് പല വാദങ്ങൾ നിലനിൽക്കുന്നു. ഒരു അഭിപ്രായ ഐക്യത്തിൽ എത്താൻ ഇതുവരെയും സാധിച്ചില്ലെങ്കിലും ചേർ, അളം എന്നീ രണ്ടു വാക്കുകൾ ചേർന്നാണ് കേരളം ഉണ്ടായത് എന്നാണ് പൊതുവിൽ പറയുന്നത്.

കേരളം പിറന്ന ദിനമാണ് കേരളപ്പിറവി ദിനം. അതായത് കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ട ദിനം. ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്നും 1947 -ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ഐക്യ കേരളത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമായി. ഇതിനുവേണ്ടി ശക്തമായ പ്രക്ഷോഭങ്ങൾ വരെ അരങ്ങേറി. 

അങ്ങനെ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കാൻ സ്വതന്ത്ര ഇന്ത്യാ ഗവൺമെൻറ് തീരുമാനിച്ചു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിന്‌ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ എന്നിങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപം കൊണ്ടു. ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനർ സംഘടനയ്ക്ക് ആധാരമായത് 1956 - -ലെ സംസ്ഥാന പുനഃസംഘടനാ നിയമമാണ്.

കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിൽ ആകെ ഉണ്ടായിരുന്നത് 14 സംസ്ഥാനങ്ങൾ ആയിരുന്നു. ഈ 14 സംസ്ഥാനങ്ങളിൽ തന്നെ ഏറ്റവും ചെറിയ സംസ്ഥാനമായാണ് കേരളം പിറവി കൊണ്ടത്. രൂപീകൃത സമയത്ത് വെറും 5 ജില്ലകൾ മാത്രമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്.

കേരളം എന്ന വാക്ക് ആര് നൽകി എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് പല വാദങ്ങൾ നിലനിൽക്കുന്നു. ഒരു അഭിപ്രായ ഐക്യത്തിൽ എത്താൻ ഇതുവരെയും സാധിച്ചില്ലെങ്കിലും ചേർ, അളം എന്നീ രണ്ടു വാക്കുകൾ ചേർന്നാണ് കേരളം ഉണ്ടായത് എന്നാണ് പൊതുവിൽ പറയുന്നത്. ചേർ വാക്കിനർത്ഥം കര, ചെളി എന്നൊക്കെയാണ്. കടലില്‍ നിന്നുണ്ടായ ഭൂപ്രദേശമെന്നും പര്‍വതവും കടലും തമ്മില്‍ ചേരുന്ന പ്രദേശമെന്നുമുള്ള അര്‍ത്ഥങ്ങളും ഈ വാക്കുകൾ നൽകുന്നു.

ഇന്ന് ഇന്ത്യയുടെ തെക്ക് പടിഞ്ഞാറെ അറ്റത്തുള്ള നമ്മുടെ ഈ കൊച്ചു സംസ്ഥാനം എല്ലാ കാര്യത്തിലും മുൻപന്തിയിലാണ്. വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും സാമ്പത്തികപരമായും ഏറെ അഭിവൃദ്ധി പ്രാപിക്കാൻ രൂപീകൃതമായി 66 വർഷങ്ങൾ പിന്നിടുമ്പോൾ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.