ഭക്ഷണത്തിനായി കാത്ത് നില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെയായി 20 ഓളം പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 155 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു.

യുദ്ധത്തിന്‍റെ മുറിവ് ഉണങ്ങാത്ത ​ഗാസ ഇപ്പോൾ നേരിടുന്നത് അതിരൂക്ഷമായ ഭക്ഷണ ദൗർലഭ്യമാണ്. കഴിഞ്ഞ 5 മാസമായി തീവ്രയുദ്ധം നടക്കുന്ന ഗാസയിൽ ഒറ്റപ്പെടൽ മൂലം ഭക്ഷണ ദൗർലഭ്യം കടുക്കുകയാണന്നാണ് റിപ്പോർട്ടുകൾ പറയുന്നു. പട്ടിണിമൂലം കുട്ടികൾ ഉൾപ്പെടെയുള്ള അനേകം പലസ്തീൻകാർ മരണത്തിന് കീഴടങ്ങിയെന്നും വാര്‍ത്തകള്‍. ഭക്ഷണത്തിന് മറ്റ് മാർ​ഗങ്ങളൊന്നുമില്ലാതെ വലയുന്ന പാലസ്തീൻ ജനതയ്ക്ക് ഇപ്പോൾ വിശപ്പടക്കാനുള്ള ഏക ആശ്രയം ഒരു കാട്ടുച്ചെടിയാണ്. വരണ്ട ഭൂപ്രദേശങ്ങളിൽ വ്യാപകമായി വളരുന്ന 'ഖോബിസ' (Khobiza) എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന ഒരു കാട്ടുചെടിയാണ് ഇത്. 'കോമൺ മാലോ വീഡ്' എന്നാണ് ഇതിന്‍റെ ഇംഗ്ലീഷ് നാമം. യുദ്ധം തകർത്ത ഗാസയിലെ ചന്തകളിൽ വിൽക്കുന്ന പ്രധാന ഭക്ഷ്യവസ്തു ഇപ്പോൾ ഇത് മാത്രമാണ്.

ഭക്ഷണക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത് വടക്കൻ ഗാസയിലാണ്. ഇവിടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ കുറഞ്ഞത് 20 പേരെങ്കിലും ഭക്ഷണക്ഷാമത്തിൽ മരിച്ചെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. തെക്കൻ ഗാസയിലും ക്ഷാമം മൂലമുള്ള ബാലമരണങ്ങളുണ്ടാകുന്നെന്നും യുനിസെഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഫായിലെ ആശുപത്രിയിൽ കഴിഞ്ഞ 5 ആഴ്ചകൾക്കിടെ 20 ശിശുക്കളാണ് വിശപ്പ് മൂലം മരിച്ചത്. അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റഫായിലും രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ട്. ഈ വാരാന്ത്യത്തോടെ സൈപ്രസിൽ നിന്ന് കടൽ വഴിയുള്ള ഭക്ഷണ സഹായം എത്തിത്തുടങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. എങ്കിലും വിശപ്പടക്കാൻ നിലവിൽ മറ്റ് മാർ​ഗങ്ങളൊന്നുമില്ലാതെ വലയുന്ന പാലസീൻ ജനതയ്ക്ക് ഇപ്പോൾ ആശ്വാസം ഈ കാട്ടു ചെടി മാത്രമാണ്. 

1,368 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ സാന്‍റിയാഗോ മാര്‍ട്ടിന്‍, ആരാണ് ഇയാള്‍?

Scroll to load tweet…

ശമ്പളം മോഷ്ടിച്ചെന്ന് പരാതി പറഞ്ഞു; മുൻതൊഴിലുടമ ശമ്പള ചെക്കിൽ 'മോഷ്ടാവ്' എന്നെഴുതിയെന്ന് പാർക്കിൻസൺസ് രോഗി

ലോകത്ത് പലയിടങ്ങളിലും ഖോബിസ ചെടി വളരാറുണ്ട്. എങ്കിലും പ്രധാനമായും വടക്കൻ ആഫ്രിക്ക, പശ്ചിമ ഏഷ്യ, കോക്കസസ് മേഖല, മംഗോളിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇവ വളരുന്നത്. 60 സെന്‍റിമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഈ ചെടികളിൽ പൂക്കളും ഉണ്ടാകാറുണ്ട്. കോമൺ മാലോ ചെടിയുടെ ഇലകളിൽ 21 ശതമാനം പ്രോട്ടീനും 15.2 ശതമാനം ഫാറ്റുമാണ് അടങ്ങിയിട്ടുള്ളത്. സൂപ്പുണ്ടാക്കിയും സാലഡുണ്ടാക്കിയുമാണ് പ്രധാനമായും ഇവിടുത്തുകാർ ഖോബിസയെ ഉപയോഗിക്കുന്നത്. ഭക്ഷണത്തിനായി ക്യൂ നില്‍ക്കുന്ന പാലസ്തീന്‍കാര്‍ക്ക് നേരെയും ഇസ്രയേല്‍ സൈന്യം ബോംബ് വര്‍ഷിക്കുന്നതും ഇത്തരത്തില്‍ നിരവധി സാധാരണക്കാരും കുട്ടികളും അടക്കമുള്ള പാലസ്തീന്‍കാര്‍ കൊല്ലപ്പെടുന്നതും ഇന്ന് ഒരു വാര്‍ത്ത പോലും അല്ലാതായിരിക്കുന്നു. ഇത്തരം നിരവധി ആക്രമണങ്ങളില്‍ 20 ഓളം പാലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 155 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'എസി കോച്ചിൽ നിന്ന് ടിടിഇയെ തള്ളി പുറത്താക്കാൻ ശ്രമം, ഒടുവിൽ, സാറേ രക്ഷിക്കണേന്ന് അപേക്ഷ'; വൈറൽ വീഡിയോ കാണാം