Asianet News MalayalamAsianet News Malayalam

ഏകാന്തതയുടെ 20 വർഷങ്ങൾ; പങ്കാളി പോയശേഷം തീര്‍ത്തും തനിച്ച്, ഒറ്റപ്പെടലിന്റെ വേദനയിൽ ക്ഷമെങ്ക് 

സമുദ്രത്തിലെ ഏറ്റവും ശക്തരായ വേട്ടക്കാരിൽ പെട്ടവരാണ് ഓർക്കകൾ അഥവാ കൊലയാളി തിമിംഗലങ്ങൾ. തികഞ്ഞ സാമൂഹികജീവികൾ ആയതുകൊണ്ട് തന്നെ ഏകാന്തവാസം ഇവരെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്. അതുകൊണ്ടുതന്നെ ക്ഷമെങ്കിന്റെ മോചനത്തിനായി നിരവധി സംഘടനകളും ആളുകളും രംഗത്തെത്തിയിരുന്നു.

Kshamenk  loneliest orca living in a small tank rlp
Author
First Published Oct 30, 2023, 2:45 PM IST

ലോലിത എന്ന കൊലയാളി തിമിംഗലം മൃഗസ്നേഹികളായ ചിലരുടെയെങ്കിലും മനസ്സിൽ ഇപ്പോഴും മായാതെ ഉണ്ടാകും. വർഷങ്ങളോളം കടൽ കാണാതെ ഏകാന്തതയോട് പടവെട്ടിയ ലോലിത എന്ന കൊലയാളി തിമിംഗലം മരണമടഞ്ഞത് ഈ അടുത്താണ്. എന്നാൽ, ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത് അർജൻറീനയിലെ മുണ്ടോ മറീനോ അക്വേറിയത്തിലെ മറ്റൊരു ഏകാന്തതടവുകാരനാണ്. 

20 വർഷമായി ഏകാകിയായി കഴിയുന്ന ക്ഷമെങ്ക് എന്ന കൊലയാളി തിമിംഗലം ആണത്. ലോകത്തിലെ തന്നെ ഏറ്റവും ഏകാകിയായ തിമിംഗലമാണ് ക്ഷമെങ്ക് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 1992 -ൽ പാർക്കിൽ എത്തിയ ഈ കൊലയാളി തിമിംഗലത്തിന് ഇപ്പോൾ 35 വയസ്സ് പ്രായമുണ്ട്. 20 വർഷങ്ങൾക്കു മുൻപ് ഇതിൻറെ പങ്കാളി ചത്തത് മുതൽ അക്വേറിയത്തിലെ ഒരു കുഞ്ഞു ടാങ്കിലെ ഏകാന്ത തടവുകാരനാണ് ക്ഷമെങ്ക്. കഷ്ടിച്ചൊന്ന് അനങ്ങാൻ മാത്രം സാധിക്കുന്ന ചെറിയ ടാങ്കിലാണ് ഇപ്പോൾ ക്ഷമെങ്കിന്റെ ജീവിതം.

സമുദ്രത്തിലെ ഏറ്റവും ശക്തരായ വേട്ടക്കാരിൽ പെട്ടവരാണ് ഓർക്കകൾ അഥവാ കൊലയാളി തിമിംഗലങ്ങൾ. തികഞ്ഞ സാമൂഹികജീവികൾ ആയതുകൊണ്ട് തന്നെ ഏകാന്തവാസം ഇവരെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്. അതുകൊണ്ടുതന്നെ ക്ഷമെങ്കിന്റെ മോചനത്തിനായി നിരവധി സംഘടനകളും ആളുകളും രംഗത്തെത്തിയിരുന്നു. #freekshamenk എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗ് പ്രചരണങ്ങൾ പോലും നടന്നു. അതോടെ കൂടുതൽ ആളുകളിലേക്ക് ക്ഷമെങ്ക് എത്തി. ആനിമല്‍ ആക്ടിവിസ്റ്റായ ഫില്‍ ഡിമേഴ്‌സ് പാര്‍ക്കിലെത്തി ക്ഷമെങ്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. എന്നാൽ, ഇപ്പോഴും മുണ്ടോ മറീനോ അക്വേറിയത്തിലെ ഏകാന്ത തടവുകാരൻ തന്നെയാണ് ക്ഷമെങ്ക്.

 

ഐ.യു.സി.എന്‍ പട്ടികപ്രകാരം നിലവില്‍ ലീസ്റ്റ് കണ്‍സേണ്‍ വിഭാഗത്തിലാണ് ഓര്‍ക്കകള്‍ ഉള്‍പ്പെടുന്നത്. ലോകത്താകമാനം 50,000 കൊലയാളി തിമിംഗിലങ്ങള്‍ ശേഷിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. വലിയ തിമിംഗിലങ്ങളെ ഇരയാക്കുന്നത് കൊണ്ടാണ് ഇവയെ കില്ലര്‍ വെയിലുകൾ അഥവാ കൊലയാളി തിമിംഗലങ്ങൾ എന്ന് വിളിക്കുന്നത്. 

വായിക്കാം: ഇൻറർനെറ്റിൽ തരംഗമായി ബാലിയിലെ പാണ്ഡവ ബീച്ച് റോഡ്, പ്രത്യേകത ഇതാണ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios