ലോക്ക് ഡൗൺ കാരണം പ്രദേശത്തേക്ക് ആളുകൾ പോകാതിരുന്നതും ഇങ്ങനെ ഒരു മാറ്റമുണ്ടാക്കാൻ കരണമായിട്ടുണ്ടാകും എന്ന് ജിയോളജിസ്റ്റ് പറഞ്ഞു.  

മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള ഒരു സുപ്രസിദ്ധ ജലാശയമാണ് ലോണാർ തടാകം. 56,000 വർഷങ്ങൾക്ക് മുമ്പ് ഒരു ഉൽക്ക വന്നുപതിച്ചുണ്ടായത് എന്ന് കരുതപ്പെടുന്ന ഈ തടാകം, കഴിഞ്ഞ ദിവസം ബേബി പിങ്ക് നിറമായി മാറിയത്. കാരണമെന്ത് എന്ന അത്ഭുതത്തോടെ തടാകത്തിലേക്ക് പ്രവഹിക്കുകയാണ് ദൂരെ ദിക്കുകളിൽ നിന്നുപോലും ജനങ്ങൾ. 

Scroll to load tweet…

മഹാരാഷ്ട്ര ടൂറിസം പ്രസിദ്ധപ്പെടുത്തിയ ഒരു ട്വിറ്റർ വീഡിയോയിൽ പ്രദേശത്തെ ജിയോളജിസ്റ്റ് ആയ ഗജാനൻ കാമത് പറയുന്നത്, ഉഷ്ണ കാലാവസ്ഥ കാരണം തടാകത്തിലെ സലിനിറ്റി അഥവാ ലവണത്വം വർധിച്ചതോ തടാകത്തിൽ ഒരു സവിശേഷയിനം പായൽ വളർന്നുവന്നതോ രണ്ടും കൂടിയോ ആകാം എന്നാണ്. ഇതിനു മുമ്പ് അമേരിക്കയിലെ യൂട്ടയിലെ ഗ്രേറ്റ് സാൾട്ട് ലേയ്ക്ക്, ഓസ്‌ട്രേലിയയിലെ ലേക്ക് ഹില്ലിയർ എന്നിവയിൽ ഇതിനു മുമ്പ് ഇതേ പ്രതിഭാസം കാണപ്പെട്ടിരുന്നു. ഈ തടാകത്തിലെ ജലം ശേഖരിച്ച് ഇന്ത്യയിലെ പല ഗവേഷണ സ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ടെന്നും വിശദമായ പഠനങ്ങൾ നടക്കുന്നുണ്ട് എന്നും കാമത്ത് പറഞ്ഞു.

Scroll to load tweet…

മുംബൈയിൽ നിന്ന് 500 കിലോമീറ്റർ ദൂരെയാണ് ലോണാർ തടാകം സ്ഥിതിചെയ്യുന്നത്. ആകാശ ചിത്രങ്ങളിൽ ഈ നിറംമാറ്റം പ്രകടമായിത്തന്നെ ദൃശ്യമാണ്. ലോക്ക് ഡൗൺ കാരണം പ്രദേശത്തേക്ക് ആളുകൾ പോകാതിരുന്നതും ഇങ്ങനെ ഒരു മാറ്റമുണ്ടാക്കാൻ കരണമായിട്ടുണ്ടാകും എന്ന് ജിയോളജിസ്റ്റ് പറഞ്ഞു.