Asianet News MalayalamAsianet News Malayalam

Pamela Holmes : വീടിന്റെ മുന്നിൽ ഒരു കാർഡ്‍ബോർഡ് പെട്ടി വച്ചു, വയോധികയുടെ മേൽ 40,000 രൂപ പിഴ ചുമത്തി

വാർഡൻ പരിസരം പരിശോധിക്കുന്നത് കണ്ടപ്പോൾ ഇനി ഇതിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യുമോ എന്ന് ഭയപ്പെട്ടിരുന്നതായി ഹോംസ് പറഞ്ഞു. എന്നാൽ പകരം, അവർ അവൾക്ക് പിഴ ചുമത്തി. 

leaving a cardboard box out of her house woman fined 40,000
Author
UK, First Published Dec 14, 2021, 12:58 PM IST

നിങ്ങളുടെ വീടിന് മുൻപിൽ നിങ്ങൾ ഒരു കാർഡ്ബോർഡ് പെട്ടി(cardboard box) വച്ചാൽ എന്ത് സംഭവിക്കും? എന്ത് സംഭവിക്കാൻ, മഴയും വെയിലും കൊണ്ട് അതവിടെ കിടന്ന് ദ്രവിക്കും. സാധാരണ ഗതിയ്ക്ക് ആർക്കും അതിൽ ഒരു പരാതിയും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ പക്ഷേ സംഭവം യുകെയിലാണെങ്കിൽ, സൂക്ഷിക്കണം. ചിലപ്പോൾ പോക്കറ്റ് കീറും. യുകെയിൽ 69 വയസ്സുള്ള ഒരു മുത്തശ്ശി തന്റെ താമസസ്ഥലത്തിന് പുറത്ത് നിരുപദ്രവകരമായ ഒരു പെട്ടി സൂക്ഷിച്ചതിന് കനത്ത പിഴയാണ് ചുമത്തപ്പെട്ടത്.  

വീടിന് പുറത്ത് കാലിയായ ഒരു കാർഡ്ബോർഡ് പെട്ടി ഉപേക്ഷിച്ചതിന് പമേല ഹോംസി(Pamela Holmes)നോട് 40,000 രൂപയാണ് പിഴയായി നല്കാൻ പ്രാദേശിക കൗൺസിൽ ഉത്തരവിട്ടത്. അവൾ ഹോട്ട് ടബ്ബിന് വേണ്ടി ഒരു പുതിയ അടപ്പ് ഓർഡർ ചെയ്തിരുന്നു. ഓൺലൈൻ വഴി ഓർഡർ ചെയ്തു വന്ന അടപ്പിന്റെ കവറായിരുന്നു ആ 4 അടി 6 ഇഞ്ചുള്ള കാർഡ്ബോർഡ് പെട്ടി. പെട്ടി കൊണ്ട് വേറെ ഉപയോഗമില്ലാത്തതുകൊണ്ട് അത് വീടിന്റെ പുറത്ത് മകന് കൊണ്ടുപോകാൻ വേണ്ടി ഹോംസ് സൂക്ഷിച്ചു. പെട്ടി കാലിയായിരുന്നിട്ടും രാത്രി ആരോ അധികൃതരെ വിവരമറിയിച്ചു. പിറ്റേന്ന് രാവിലെ തന്നെ പെട്ടി പരിശോധിക്കാനായി വാർഡൻ സ്ഥലത്തെത്തി.  

വാർഡൻ പരിസരം പരിശോധിക്കുന്നത് കണ്ടപ്പോൾ ഇനി ഇതിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യുമോ എന്ന് ഭയപ്പെട്ടിരുന്നതായി ഹോംസ് പറഞ്ഞു. എന്നാൽ പകരം, അവർ അവൾക്ക് പിഴ ചുമത്തി. നാലാഴ്ചക്കുള്ളിൽ അടക്കണമെന്നും ഇല്ലെങ്കിൽ ലക്ഷങ്ങളായിരിക്കും പകരമായി അടക്കേണ്ടി വരികയെന്നും പെനാൽറ്റി നോട്ടീസിൽ പറയുന്നു. "ഇത്രയും രൂപ പിഴ അടക്കണെമെന്ന് കേട്ടപ്പോൾ എന്റെ ബോധം പോയി. ഹോട്ട് ടബ്ബിന്റെ അടപ്പിന്റെ അത്രയും തന്നെ തുകയാണ് പിഴയായി അവർ അടക്കാൻ പറയുന്നത്" ഹോംസ് പറഞ്ഞു. ഹോംസ് പൊതു ഇടത്ത് മാലിന്യം നിക്ഷേപിച്ചു എന്നാണ് കൗൺസിലിന്റെ ആരോപണം. എന്നാൽ, ഹോംസ് ഇതുവരെ പിഴ അടച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios