പുലി ശബ്ദമുണ്ടാക്കിക്കൊണ്ട് കരിംപുലിയെ പേടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് എന്റെ സ്ഥലമാണ് മര്യാദയ്ക്ക് പൊയ്ക്കോ എന്നോ മറ്റോ ആവണം പുലി പറയാൻ ശ്രമിക്കുന്നത്.

കാട്ടിലെ ജീവിതം പലപ്പോഴും നമ്മുടെ സങ്കൽപങ്ങൾക്കൊക്കെ അപ്പുറമായിരിക്കും. മൃ​ഗങ്ങളുടെ പെരുമാറ്റം മനുഷ്യർക്ക് പ്രവചിക്കാൻ സാധിക്കണം എന്നില്ല. അതിനാൽ തന്നെയാവണം മൃ​ഗങ്ങളുടെ, പ്രത്യേകിച്ച് വന്യമൃ​ഗങ്ങളുടെ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. അത്തരം വീഡിയോകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറും ഉണ്ട്. വലിയ കൗതുകത്തോടെയാണ് പലപ്പോഴും നമ്മിൽ പലരും ഇത്തരം വീഡിയോകൾ കാണാറുള്ളത്. അതിലൊന്ന് തന്നെയാണ് വൈറലാവുന്ന ഈ വീഡിയോയും. ഈ വീഡിയോയിൽ ഉള്ളത് ഒരു പുലിയും കരിംപുലിയും ആണ്. 

പുലിയും കരിംപുലിയും തമ്മിലുള്ള സംഘട്ടനമാണ് വീഡിയോയിൽ. പ്രദേശത്തെ ചൊല്ലിയാണ് ഇരുവരുടെയും തർക്കം എന്നാണ് വീഡിയോയിൽ നിന്നും മനസിലാകുന്നത്. സൗരഭ് ​ഗുപ്തയാണ് വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്ക് വച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു കരിംപുലി മരത്തിലേക്ക് കയറുന്നത് കാണാം. എന്നാൽ, നേരത്തെ തന്നെ പുലി അതിന്റെ മുകളിൽ ഇരിക്കുന്നുണ്ട്. പുലി ശബ്ദമുണ്ടാക്കിക്കൊണ്ട് കരിംപുലിയെ പേടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് എന്റെ സ്ഥലമാണ് മര്യാദയ്ക്ക് പൊയ്ക്കോ എന്നോ മറ്റോ ആവണം പുലി പറയാൻ ശ്രമിക്കുന്നത്. എന്നാൽ, കരിംപുലി അതൊന്നും ശ്രദ്ധിക്കാതെ മരത്തിൽ കയറി ഇരിപ്പാണ്. എന്നാലും ഉള്ളിന്റെ ഉള്ളിൽ ചെറിയ പേടിയൊക്കെ ഉണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്.

Scroll to load tweet…

പുലി പിന്നെയും കരിംപുലിയെ പേടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഏതായാലും കാര്യങ്ങൾ പന്തിയല്ല എന്ന് തോന്നിയതുകൊണ്ടോ എന്തോ കരിംപുലി അധികം പരീക്ഷണത്തിന് നിൽക്കാതെ മരത്തിൽ നിന്നും താഴെയിറങ്ങുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്. ഏതായാലും ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ അനേകം പേരാണ് കണ്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി.