Asianet News MalayalamAsianet News Malayalam

സ്വന്തം വീട്ടിലെ ബൾബ് മാറ്റിയിട്ടാൽ 500 രൂപ പിഴ, നിയമമുണ്ടായിരുന്ന നാടേതെന്നറിയാമോ?

ബള്‍ബ് ലൈറ്റുകള്‍ മാറ്റുന്നത് നിയമവിരുദ്ധമായ ഒരു സ്ഥലമുണ്ട്. അത് ഈഹിക്കാമോ എന്നാണ് ചോദിച്ചിരിക്കുന്നത്. അതില്‍, നിരവധിപ്പേര്‍ ഉത്തരങ്ങളും നല്‍കി. ചിലര്‍ ചോദിച്ചത് ആ സ്ഥലം ജപ്പാനാണോ എന്നാണ്.

light bulb changing is illegal in this state once rlp
Author
First Published Dec 5, 2023, 6:54 PM IST

ഓരോ നാട്ടിലും ഓരോ തരത്തിലുള്ള നിയമങ്ങള്‍ നിലവിലുണ്ട്. അവ ലംഘിച്ചാല്‍ ഉറപ്പായും ശിക്ഷയും കിട്ടും. എന്നാല്‍, ചില രാജ്യങ്ങളിലൊക്കെ കേള്‍ക്കുമ്പോള്‍ വിചിത്രം എന്ന് തോന്നുന്ന ചില നിയമങ്ങളും നിലനിന്നിട്ടുണ്ട്. അതിലൊന്നാണ് ബള്‍ബുകള്‍ മാറ്റരുത് എന്ന നിയമം. അതേ, ഈ സ്ഥലത്ത് ബള്‍ബുകള്‍ മാറ്റിയാല്‍ അത് നിയമവിരുദ്ധമായിരുന്നു ഒരു കാലത്ത്. ഏതാണ് ആ സ്ഥലം എന്നല്ലേ? 

ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമായ Quora -യിലാണ് ഈ രസകരമായ ചോദ്യം ചോദിച്ചിരിക്കുന്നത്. ബള്‍ബ് ലൈറ്റുകള്‍ മാറ്റുന്നത് നിയമവിരുദ്ധമായ ഒരു സ്ഥലമുണ്ട്. അത് ഈഹിക്കാമോ എന്നാണ് ചോദിച്ചിരിക്കുന്നത്. അതില്‍, നിരവധിപ്പേര്‍ ഉത്തരങ്ങളും നല്‍കി. ചിലര്‍ ചോദിച്ചത് ആ സ്ഥലം ജപ്പാനാണോ എന്നാണ്. എന്നാല്‍, ശരിക്കും ഉത്തരം ജപ്പാനായിരുന്നില്ല. ഓസ്ട്രേലിയ ആണത്. വിക്ടോറിയയിലാണ് വീട്ടുകാര്‍ക്ക് പോലും അവരുടെ വീട്ടിലെ ബള്‍ബുകള്‍ മാറ്റാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇലക്ട്രിക്ക് വര്‍ക്കുകള്‍ ചെയ്യാനോ അധികാരം ഇല്ലാതിരുന്നത്. 

അവിടെ ബൾബ് മാറ്റിയിടുന്നതിനടക്കം എന്ത് ഇലകട്രിക്കൽ വർക്കുകൾ ചെയ്യുന്നതിനും ലൈസൻസുള്ള ഒരു ഇലക്ട്രീഷ്യന്റെ സേവനം നിർബന്ധമാണ്. എനർജി ആക്ട് പ്രകാരം 1998 വരെ ഈ നിയമം പൊതുജനങ്ങൾക്കിടയിൽ കർശനമായി നടപ്പാക്കിയിരുന്നത്രെ. നിയമം അനുസരിക്കാത്തവർ 10 ഓസ്‌ട്രേലിയൻ ഡോളർ അതായത് ഏകദേശം 500 രൂപ വരെ പിഴ ഒടുക്കേണ്ടിയും വരുമായിരുന്നു. 

എന്തായാലും, ഇപ്പോൾ ഈ നിയമം ഇവിടെ നടപ്പിലാക്കുന്നില്ല കേട്ടോ. നമ്മുടെ വീട്ടിലെ ബൾബ് നമുക്ക് തന്നെ മാറാം. പക്ഷേ, വാണിജ്യസ്ഥാപനങ്ങളിലും മറ്റും ചില പ്രദേശങ്ങളിൽ ഇപ്പോഴും ബൾബ് മാറ്റുന്നവയടക്കം ചെയ്യുന്നതിന് പുറമേ നിന്നും ലൈസൻസുള്ള ഇലക്ട്രീഷ്യനെ തന്നെ വിളിക്കേണ്ടി വരും. 

വായിക്കാം: ന​ഗരജീവിതം എന്നാ ബോറിംഗാ; മലമുകളില്‍ മുളഷെഡ്ഡും കെട്ടി തനിച്ച് ജീവിക്കുന്ന ന്യൂജെന്‍ പയ്യന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios