സർക്കാർ എണ്ണക്കമ്പനിയായ തായ്‌ലൻഡ് പെട്രോളിയം അതോറിറ്റി  ജീവനക്കാരിയായിരുന്നു ചമോയ്.  ഈ ജോലിയിലൂടെ ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇവർ തന്‍റെ തട്ടിപ്പിന് അന്താരാഷ്ട്രാ അടിത്തറ പാകിയത്. 


ലോക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തടവ് ശിക്ഷ ലഭിച്ചത് ഒരു തായ്‌ലാൻഡ് സ്ത്രീക്ക്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ചതിച്ച കുറ്റത്തിനാണ് ഇവർക്ക് വിചിത്രമായ ശിക്ഷ ലഭിച്ചത്. ചിട്ടി ഫണ്ട് സ്കീം വഴി വിവിധ രാജ്യങ്ങളിലെ നിരവധി ആളുകളെ കബളിപ്പിച്ച ചാമോയ് തിപ്യാസോയ (Chamoy Thipyaso) എന്ന സ്ത്രീക്കാണ് കോടതി 1,41,708 വർഷം തടവ് ശിക്ഷ വിധിച്ചത്. മേ ചമോയ് ഫണ്ട് (Mae Chamoy Fund) എന്ന പേരിൽ അവര്‍ ഒരു ചിറ്റ് ഫണ്ട് സ്കീം രൂപീകരിച്ചു, അതിൽ പണം നിക്ഷേപിക്കുന്നവർക്ക് ഉയർന്ന വരുമാനമാണ് ചാമോയ് വാഗ്ദാനം ചെയ്തത്. വളരെ വേഗം തന്നെ ഏറെ പ്രചാരം നേടിയ ഈ ചിട്ടി ഫണ്ടിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കാളികളായി. അങ്ങനെ ഏകദേശം 16,231 പേരെ കബളിപ്പിച്ച് 200-300 മില്യൺ യുഎസ് ഡോളറാണ് ഇവർ സമ്പാദിച്ചത്.

തെലുങ്കാനയില്‍‌ കരകവിഞ്ഞ് നദികള്‍; ക്ഷേത്രക്കുളത്തില്‍ നിന്നും പിടികൂടിയത് 15 കിലോ ഭാരമുള്ള ഭീമന്‍ മത്സ്യത്തെ!

സർക്കാർ എണ്ണക്കമ്പനിയായ തായ്‌ലൻഡ് പെട്രോളിയം അതോറിറ്റി ജീവനക്കാരിയായിരുന്നു ചമോയ്. ഈ ജോലിയിലൂടെ ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇവർ തന്‍റെ തട്ടിപ്പിന് അന്താരാഷ്ട്രാ അടിത്തറ പാകിയത്. റോയൽ തായ് എയർഫോഴ്‌സിലെ ബന്ധങ്ങൾ ഉപയോഗിച്ച് അവര്‍ തന്‍റെ മേ ചമോയ് ഫണ്ട് പദ്ധതി നിയമാനുസൃതമാക്കി. തായ്‌ലൻഡിലെ രാജകുടുംബത്തെയും നിരവധി സൈനിക വ്യക്തികളെയും തന്‍റെ ചിറ്റ് ഫണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് പ്രേരിപ്പിക്കാൻ പോലും അവർക്ക് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്. തായ്‌ലാൻഡിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ഈ തട്ടിപ്പ് ശൃംഖല. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും ഇവരുടെ തട്ടിപ്പിന് ഇരയായി.

ഛത്തീസ്ഗഢിലെ ജനവാസമേഖലയിൽ എട്ടടി നീളമുള്ള പെരുമ്പാമ്പ്; ഭയന്ന് ജനം !

1980 - കളിലായിരുന്നു ലോകത്തെ ഞെട്ടിച്ച ഈ തട്ടിപ്പ് നടന്നത്. 1989 ജൂലൈ 27 ന് ചാമോയും ഏഴ് കൂട്ടാളികളും ശിക്ഷിക്കപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കേസുകളിൽ നിന്നായി 1,41,078 വർഷത്തെ തടവ് ശിക്ഷയായിരുന്നു ഇവർക്ക് ലഭിച്ചത്. അങ്ങനെ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ തടവ് ശിക്ഷയായി ഇത് മാറി. എന്നാൽ, ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വെറും 8 വർഷക്കാലം മാത്രമാണ് ഇവർ ജയിൽവാസം അനുഭവിച്ചത്. കാരണം അക്കാലത്ത് തായ്‌ലൻഡിലെ നിയമപ്രകാരം തട്ടിപ്പിന് ശിക്ഷിക്കപ്പെട്ടവർക്ക് പരമാവധി 20 വർഷം വരെ മാത്രമേ തടവ് ശിക്ഷ വിധിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ അവരുടെ ശിക്ഷ രണ്ടുതവണ കുറച്ചു. ഒടുവില്‍ 1993-ൽ ചാമോയ് തിപ്യാസോയെ വെറുതെ വിട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക