Asianet News MalayalamAsianet News Malayalam

വിവാഹിതകളും അമ്മമാരുമായ രണ്ട് സ്ത്രീകള്‍ തമ്മില്‍ ഏഴ് വർഷത്തെ പ്രണയം, ഒടുവില്‍ വിവാഹം, പക്ഷേ

2020 -ല്‍ ഇരുവരും സമീപ ഗ്രാമങ്ങളിലെ യുവാക്കളുമായി വിവാഹം കഴിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ കോമളിന് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ പ്രണയത്തിന് വേണ്ടി എല്ലാം ഉപേക്ഷിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം.

Love and marriage between two married mothers after 7 years of relationship in Bihar
Author
First Published Aug 13, 2024, 12:52 PM IST | Last Updated Aug 13, 2024, 12:54 PM IST


പ്രണയത്തിന് മുമ്പില്‍ അതിര്‍വരമ്പുകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. പ്രണയം എല്ലാ അതിരുകളെയും ലംഘിക്കുന്നുവെന്നതിന് ശക്തമായ ഒരു ഉദാഹരണം ബീഹാറില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവാഹിതരും അമ്മമാരുമായ രണ്ട് യുവതികളാണ് പ്രണയത്തിനായി മറ്റെല്ലാം ഉപേക്ഷിച്ചത്. ഏഴ് വര്‍ഷം മുമ്പ് സംഭവിച്ച ഒരു ഫോണ്‍ വിളിയില്‍ നിന്നാണ് രണ്ട് പേരുടെയും പ്രണയം ആരംഭിക്കുന്നത്. 

ആ ഫോണ്‍ വിളി തന്നെ ഒരു 'റോംഗ് നമ്പറാ'യിരുന്നു. ജാമുയി സദർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലഖാപൂർ ഗ്രാമത്തിൽ താമസിക്കുന്ന ഭഗീരഥ് സിംഗിന്‍റെ മകളായ കോമൾ മറ്റൊരാളെ വിളിച്ച ഫോണ്‍ കോള്‍ ലഭിച്ചത് ചപ്ര ജില്ലയിലെ ബഭംഗമയിൽ താമസിക്കുന്ന ജഗന്നാഥ് പാണ്ഡെയുടെ മകളാണ് സോണി കുമാരിക്ക്. ഈ ഫോണ്‍ വിളിക്ക് പിന്നാലെ ഇരുവരും തമ്മില്‍ സൌഹൃദം ആരംഭിക്കുകയും അത് പ്രണയത്തിലേക്കും ഒടുവില്‍ വിവാഹത്തിലും എത്തി ചേര്‍ന്നു. വീട്ടില്‍ നിന്നും ഒളിച്ചോടിയുള്ള വിവാഹത്തിന് പിന്നാലെയാണ് വീട്ടുകാരും നാട്ടുകാരും സംഭവം അറിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ ഇത് നാട്ടില്‍ വലിയ സംഘർഷം സൃഷ്ടിച്ചു. ഇരുവരെയും പരസ്പരം കാണുന്നതില്‍ നിന്നും വീട്ടുകാര്‍ വലിക്കി. 

ഇരുവരും പ്രണയത്തിലായിരുന്ന സമയത്താണ്, അതായത് നാല് വര്‍ഷം മുമ്പ്, 2020 -ല്‍ ലഖിസരായി ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള ഒരാളുമായി കോമൾ കുമാരിയുടെ വിവാഹം വീട്ടുകാര്‍ നടത്തിയിരുന്നു. ഈ ബന്ധത്തില്‍ കോമളിന് ഒരു മകനും ഒരു മകളുമുണ്ട്. അതേ വർഷം തന്നെ പട്‌നയിൽ നിന്നുള്ള ഒരാളുമായി സോണി കുമാരിയുടെ വിവാഹവും നടന്നിരുന്നു. വിവാഹിതരായ കാര്യവും ഇരുവരും പരസ്പരം പങ്കുവച്ചെങ്കിലും തങ്ങളുടെ സൌഹൃദം ഇരുവരും തുടര്‍ന്നു. ഇതിനൊടുവിലാണ് ഇരുവരും വീടുകളില്‍ നിന്ന് ഒളിച്ചോടാനും വിവാഹം കഴിക്കാനും തീരുമാനിച്ചത്. അങ്ങനെ ചപ്രയില്‍ നിന്നും സോണിയോട് ജാമുയിലെത്താന്‍ കോമള്‍ ആവശ്യപ്പെട്ടു. പക്ഷേ, ഇരുവരെയും ജാമിയില്‍ വച്ച് ബന്ധുക്കള്‍ കാണുകയും പിടികൂടുകയുമായിരുന്നു. 

സൂര്യരശ്മി ഭൂമിയില്‍ പതിയാതെ 18 മാസം; മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിന് കാരണം

പ്രശ്നം സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പോലീസെത്തി ഇരുവരുടെ സ്റ്റേഷനിലേക്ക് കൊണ്ട് പോയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. കോമൾ കുമാരിയുടെ മൂന്ന് വയസില്‍ താഴെയുള്ള രണ്ട് കുട്ടികളുമായാണ് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് ചോദ്യം ചെയ്യലിലും ഇരുവരും ഒന്നിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്നതായി പോലീസിനെ അറിയിച്ചു. 2023 ല്‍ തന്നെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്നും എന്നാല്‍ ഒന്നിച്ച് താമസിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഇവരെന്നും പോലീസ് പറയുന്നു. അതേസമയം ഇരുവരും തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും പോലീസ് പറയുന്നു. സമാനമായ രീതിയില്‍ ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയില്‍ ഒരു അമ്മായി അമ്മയും മരുമകളും വിവാഹിതരായത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. മകന്‍റെ ഭാര്യയും അമ്മായിയമ്മയും ഒന്നിച്ചാണ് താസിച്ചിരുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ബെൽവ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹം കവിഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

അതെന്നാ ചെലവാടേയ്? പ്രതിവര്‍ഷം 25 ലക്ഷം രൂപ ശമ്പള പാക്കേജ് മൂന്നംഗ കുടുംബത്തിന് തികയുന്നില്ലെന്ന് പരാതി

Latest Videos
Follow Us:
Download App:
  • android
  • ios