സമ്പന്നനായ കാമുകനുമായുള്ള പ്രണയബന്ധത്തിൽ അരക്ഷിതാവസ്ഥ തോന്നുന്നുവെന്ന് വെളിപ്പെടുത്തി ഒരു യുവതി പങ്കുവച്ച റെഡ്ഡിറ്റ് കുറിപ്പ് വൈറലാകുന്നു. താൻ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള കുട്ടിയായതിനാൽ ഈ ബന്ധം തനിക്ക് ചേർന്നതല്ലെന്നും യുവതി കുറിക്കുന്നു.
'ഒരു നോവൽ, ഒരു ചെറുകഥ അതുമല്ലെങ്കില്‍ ഒരു ടെലിവിഷൻ നാടകം പോലെ വായനാസുഖമുള്ളത്' എന്നായിരുന്നു ആ വൈറല്‍ കുറിപ്പിന് കീഴിൽ നിരവധി പേര്‍ കുറിച്ചത്. പറഞ്ഞ് വരുന്നത് ഒരു റെഡ്ഡിറ്റ് കുറിപ്പിനെ കുറിച്ചാണ്. 'എന്‍റെ കാമുകന്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നവെന്ന' തലക്കെട്ടോടെ പങ്കുവയ്ക്കപ്പെട്ട ഒരു റെഡ്ഡിറ്റ് കുറിപ്പിനെ കുറിച്ചാണ്. പങ്കുവയ്ക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളില്‍ നിരവധി പേരെയാണ് ആ കുറിപ്പ് ആകര്‍ഷിച്ചത്. നിരവധി പേര്‍ കുറിച്ച് പങ്കുവച്ചപ്പോൾ ഏറെ പേർ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി.
റെഡ്ഡിറ്റ് കുറിപ്പ്
പ്രണയം പലപ്പോഴും വെല്ലുവിളികൾ നിറഞ്ഞതാണ്, എന്നാൽ സമ്പത്തിലും സാമൂഹിക പശ്ചാത്തലത്തിലുമുള്ള വ്യത്യാസങ്ങൾ പലപ്പോഴും പ്രണയത്തെ കൂടുതൽ സങ്കീര്‍ണമാക്കുന്നു. ഒരു കോളേജ് തന്‍റെ അനുഭവമെന്ന പേരില്‍ പങ്കുവച്ച ഒരു കുറിപ്പില്‍ കാമുകന്‍ ഉന്നതമായ ഒരു കുടുംബത്തില്‍ നിന്നുള്ള ആളാണെന്നായിരുന്നു എഴുതിയത്. താൻ ഡേറ്റിംഗ് നടത്തുന്ന് ആളെ കുറിച്ചുള്ള പുതിയ അറിവുകൾ തങ്ങളുടെ ബന്ധത്തെ തന്നെ പുനർ വിചിന്തനം ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചു. ഹൈസ്കൂളിൽ വെച്ചാണ് താൻ കാമുകനെ കണ്ടുമുട്ടിയതെന്നും അവന്‍റെ ഗുണങ്ങളായി ഉയരമുള്ള, പേശീബലമുള്ള, സുന്ദരനായ, നന്നായി സംസാരിക്കുന്ന ഒരാളെന്നും അവൾ എഴുതി. ഇരുവരും തമ്മില്‍ ഡേറ്റിംഗ് തുടങ്ങിയ ശേഷമാണ് അവന്‍റെ പശ്ചാത്തലത്തെ കുറിച്ച് അവൾ തിരിച്ചറിഞ്ഞ്. അവന്‍റെ അച്ഛന് ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുണ്ട്, അവർക്ക് ദില്ലിയിലും മുംബൈയിലും ഒന്നിലധികം എസ്റ്റേറ്റുകളുണ്ട്. അച്ഛൻ ഒരു ബിസിനസുകാരൻ. എന്നാല്‍ ഒരിക്കൽ പോലും കാമുകന്‍ തന്നോട് ധനികനോ പൊങ്ങച്ചക്കാരനോ ആയി പെരുമാറിയിട്ടില്ലെന്നും അതിനാല്‍ തനിക്കും അത്തരമൊരു ചിന്ത ഉണ്ടായിട്ടില്ലെന്നും അവൾ എഴുതി. എന്നാല്‍ ആ തിരിച്ചറിവ് തന്നെ ഇപ്പോൾ വേട്ടയാടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
സാധാരണ കുട്ടി
താനൊരു സാധാരണ വീട്ടില്‍ നിന്നുള്ള കുട്ടിയാണ്. അതുകൊണ്ട് തന്നെ ഇത്രയും സമ്പന്നനായ ഒരാളെ പ്രണയിക്കുന്നതും ബന്ധം സ്ഥാപിക്കുന്നതും തന്നെ വേട്ടയാടുകയാണെന്നും അവർ കൂട്ടിച്ചേര്‍ത്തു. “അവന്‍റെ ലോകം എന്‍റെതിൽ നിന്ന് വ്യത്യസ്തമായി തോന്നുന്നു. ഞാൻ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള ഒരു സാധാരണ പെൺകുട്ടിയാണ്, അതേ സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ളവനല്ല, ഗ്ലാമറസ് അല്ല. ഞാൻ അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും ആ ചിന്ത എന്നെ വേട്ടയാടുന്നു. അവന്‍റെ കുടുംബം എന്നെപ്പോലുള്ള ഒരാളെ ഒരിക്കലും അംഗീകരിക്കില്ല' അവൾ എഴുതി. എന്നാല്‍ എത്ര ഒഴിവ് കഴിവ് പറഞ്ഞിട്ടും അദ്ദേഹം തന്നെ വിട്ട് പോകാന്‍ സമ്മതിക്കുന്നില്ലെന്നും അവൾ കൂട്ടിച്ചേര്‍ക്കുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കാമോ എന്ന ചോദ്യത്തോടെയാണ് യുവതി കുറിപ്പ് അവസാനിപ്പിക്കുന്നത്.
നെറ്റിസെന്‍സിന്‍റെ പ്രതികരണം
കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി. ചിലര്‍ വൈകാരികമായി പ്രതികരിച്ചു. മറ്റ് ചിലര്‍ ഒരു സീരിയൽ അല്ലെങ്കില്‍ ഒരു ചെറുകഥയ്ക്കുള്ള സ്കോപ്പ് ഉണ്ടെന്നായിരുന്നു മറുപടി നല്‍കിയത്. അതേസമയം കുറിപ്പിനെ വളരെ ആത്മാര്‍ത്ഥമായി സമീപിച്ചവരും കുറവല്ല. പ്രണയത്തിലായിരിക്കുമ്പോൾ എല്ലാം സാധാരണമാണ്, ഇങ്ങനെ തോന്നരുത്, സ്വയം സംശയിക്കരുതെന്നായിരുന്നു ഒരു ഉപയോക്താവ് എഴുതിയത്. നിങ്ങൾ രണ്ടുപേരും പരസ്പരം അർഹരാണെന്ന് ഞാൻ കരുതുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്.


