Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാരനാണോ? ചൈനയിലെ മെഷീനുകൾ ഹിന്ദി സംസാരിക്കും; പോസ്റ്റ് വൈറൽ

'ചൈനയിലെത്തി. ഈ ഉപകരണങ്ങൾ എന്റെ ഇന്ത്യൻ പാസ്‍പോർട്ട് തിരിച്ചറിഞ്ഞു, ഹിന്ദിയിൽ ആശയവിനിമയം നടത്തുന്നു' എന്നും കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.

machines in china speaks hindi to indians post viral rlp
Author
First Published Jan 16, 2024, 12:16 PM IST

അടുത്തിടെ ചൈന സന്ദർശിച്ച ഒരു എഞ്ചിനീയർ അവിടെയുണ്ടായ ഒരു വ്യത്യസ്തമായ അനുഭവം എക്സിൽ ഷെയർ ചെയ്തു. അതാണിപ്പോൾ വൈറലാവുന്നത്. ഇന്ത്യൻ പാസ്‌പോർട്ട് ഡിറ്റക്ട് ചെയ്തുകഴിഞ്ഞാൽ ഏഷ്യൻ രാജ്യങ്ങളിലെ മെഷീനുകൾക്ക് ഹിന്ദി സംസാരിക്കാൻ കഴിയുമെന്നായിരുന്നു ശാന്തനു ​ഗോയൽ എന്നയാൾ എക്സില്‍ (ട്വിറ്ററിൽ) കുറിച്ചത്. 

ഇതിന്റെ ചിത്രങ്ങളും ​ഗോയൽ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ ഈ ചിത്രങ്ങൾ ഇന്ത്യക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി. പിന്നാലെ അത് വൈറലാവുകയും ചെയ്തു. ആദ്യത്തെ ചിത്രത്തിൽ ഫോറിനർ ഫിംഗർപ്രിന്റ് സെൽഫ് കളക്ഷൻ ഏരിയയിലെ മെഷീനുകൾ കാണാം. രണ്ടാമത്തെ ചിത്രത്തിൽ കാണാനാവുന്നത് ഹിന്ദിയിലും മാൻഡറിൻ ഭാഷയിലും നിർദ്ദേശങ്ങൾ എഴുതിയിരിക്കുന്നതാണ്. 

'ചൈനയിലെത്തി. ഈ ഉപകരണങ്ങൾ എന്റെ ഇന്ത്യൻ പാസ്‍പോർട്ട് തിരിച്ചറിഞ്ഞു, ഹിന്ദിയിൽ ആശയവിനിമയം നടത്തുന്നു' എന്നും കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറലായത്. പലരും പല ചോദ്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ചോദിച്ചു. ഹിന്ദി മാത്രമായിരുന്നോ അതോ മറ്റ് ഭാഷയും ഉണ്ടായിരുന്നോ എന്നായിരുന്നു ഒരാളുടെ സംശയം. 'ഓരോ രാജ്യത്തിന്റെയും ഭാഷയാണ് സെറ്റ് ചെയ്തിരിക്കുന്നത് എന്ന് തോന്നുന്നു. ഹിന്ദിയാണ് ഇന്ത്യയുടെ ഭാഷയായി നൽകിയിരിക്കുന്നത്. മറ്റ് ഭാഷകളുണ്ടോ എന്നത് താൻ ശ്രദ്ധിച്ചില്ല' എന്നായിരുന്നു ​ഗോയലിന്റെ മറുപടി. ‌

 

 

'അങ്ങനെയാണ് നാം സന്ദർശകരേയും ബിസിനസ് ആവശ്യങ്ങൾക്കെത്തുന്നവരേയും സ്വാ​ഗതം ചെയ്യേണ്ടത്. ചൈനയുടെ വിജയത്തിന് പിന്നിലെ ഒരു കാരണം ഇതാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മറ്റൊരാൾ പറഞ്ഞത് കുറഞ്ഞത് നാല് വർഷമെങ്കിലുമായി ചൈന ഇത് സെറ്റ് ചെയ്തിട്ട്. 2019 -ൽ താൻ ഷാങ്ഹായ് എയർപോർട്ടിൽ പോയപ്പോൾ തനിക്ക് സമാനമായ അനുഭവമുണ്ടായി എന്നാണ്. 

അതേസമയം എയർപോർട്ടിൽ‌ മാത്രമല്ല, ചൈനയിൽ എവിടെയും നിങ്ങൾക്ക് ഇത്തരം മെഷീനുകൾ കാണാം എന്നാണ് മറ്റൊരാൾ കുറിച്ചത്. 

വായിക്കാം: ഭാവി അമ്മായിഅമ്മ സീനാണ് ​ഗയ്‍സ്, നമ്മ ഒളിച്ചോടുവാണ്; യുവതിയുടെ പോസ്റ്റിന് വൻ സപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios