Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിൻ നൽകി ആളെ കൊല്ലുന്നു എന്ന് സംശയം, 46 -കാരൻ സഹോദരനെയും ഭാര്യയെയും വെടിവച്ചുകൊന്നു

സെപ്റ്റംബർ 30 -ന് ജെഫ്രി ബേൺഹാം തന്റെ സഹോദരനെയും സഹോദരന്റെ ഭാര്യയെയും കൊലപ്പെടുത്തി. ബെക്കിയുടെ കാറാണ് കൈവശമിരിക്കുന്നത് എന്ന് മകന്‍ പറഞ്ഞത് അമ്മയില്‍ ആശങ്ക ഉളവാക്കുകയായിരുന്നു. 

man allegedly killed his brother because he thought he is killing people with covid vaccine
Author
Maryland City, First Published Oct 10, 2021, 2:32 PM IST

കൊവിഡ് വാക്സിന്‍ (COVID Vaccine) നല്‍കി ആളെ കൊല്ലുന്നു എന്ന് സംശയം. സഹോദരനേയും (brother) സഹോദരന്‍റെ ഭാര്യയേയും കൊലപ്പെടുത്തി. മേരിലാന്‍ഡിലുള്ള (Maryland) ഒരാളാണ് ഫാര്‍മസിസ്റ്റായ സഹോദരനേയും അദ്ദേഹത്തിന്‍റെ ഭാര്യയെയും സംശയത്തിന്‍റെ പേരില്‍ വെടിവച്ചു കൊന്നത്. അതിന് മുമ്പ് തന്നെ ഇയാള്‍ മറ്റൊരാളെയും കൊന്നിരുന്നു. 

ജെഫ്രി ബേൺഹാം എന്ന 46 -കാരന്‍ മേരിലാൻഡിലെ കുംബർലാൻഡിൽ 83 -കാരിയായ കുടുംബ സുഹൃത്ത് റെബേക്ക റെയ്നോൾഡ്സിനെ കുത്തിക്കൊന്ന ശേഷം സെപ്തംബർ 29 -ന് അവളുടെ കാർ മോഷ്ടിച്ചു. അയാളുടെ സഹോദരൻ, 58 -കാരനായ ബ്രയാൻ റോബിനറ്റ്, ഭാര്യ കെല്ലി സ്യൂ റോബിനേറ്റ് എന്നിവരുടെ അടുത്തെത്തി അവരേയും വെടിവച്ചു കൊന്നു. 

ഒരു ഫാർമസിസ്റ്റെന്ന നിലയിൽ റോബിനെറ്റ് കൊവിഡ് വാക്സിൻ നൽകി ആളുകളെ കൊല്ലുകയാണ് എന്നാണ് അയാളുടെ ആരോപണം. 'സഹോദരന്‍ ബ്രയാന് എന്തോ അറിയാം' എന്ന് ഇയാള്‍ നിരന്തരം അമ്മയോട് പറയുമായിരുന്നത്രെ. 

വെസ്റ്റ് വിർജീനിയയിലെഒരു മോട്ടലിൽ വച്ച് ബേൺഹാമിനെ പിന്നീട് അറസ്റ്റ് ചെയ്തു. 'മൂന്ന് പേരെ കൊല്ലാൻ താന്‍ നിർബന്ധിതനായി' എന്ന് ഒരു അഗ്നിശമനാ സേനാംഗത്തോട് പറഞ്ഞതാണ് അറസ്റ്റിലേക്ക് നയിച്ചത്. ബേൺഹാമിന്റെ 83 -കാരിയായ അമ്മ, എവ്‌ലിൻ ബേൺഹാം, റെയ്നോൾഡിന്റെ മരണദിവസം, തന്റെ മകന്റെ മാനസിക സ്ഥിരതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് പൊലീസിനെ വിളിച്ചിരുന്നു. 

സെപ്റ്റംബർ 30 -ന് ജെഫ്രി ബേൺഹാം തന്റെ സഹോദരനെയും സഹോദരന്റെ ഭാര്യയെയും കൊലപ്പെടുത്തി. ബെക്കിയുടെ കാറാണ് കൈവശമിരിക്കുന്നത് എന്ന് മകന്‍ പറഞ്ഞത് അമ്മയില്‍ ആശങ്ക ഉളവാക്കുകയായിരുന്നു. ബേണ്‍ഹാമിന്‍റെ അമ്മയുടെ സുഹൃത്തായിരുന്നു ബെക്കി എന്ന് വിളിക്കുന്ന റെബേക്ക റെയ്നോൾഡ്സ്.  

ജെഫ്രി ബേൺഹാമിനെതിരായ ഈ ആരോപണങ്ങൾ വാക്സിനും കൊവിഡ് -19 തർക്കങ്ങളും ഉൾപ്പെടുന്ന ആക്രമത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ഓഗസ്റ്റിൽ, 68 -കാരനായ ഗോറെവില്ലെ എന്നൊരാള്‍ കൊവിഡ് -19 വാക്സിൻ സംബന്ധിച്ച തർക്കത്തെ തുടർന്ന് തന്റെ അർദ്ധസഹോദരനെ വെടിവെച്ചു കൊന്നു. അതേമാസം, ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ പിതാവ് സ്കൂളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്റെ മകൾ മാസ്ക് ധരിച്ചതിൽ പ്രകോപിതനായതിനെ തുടർന്ന് ഒരു അധ്യാപകനെ  അക്രമിച്ചു. 

Follow Us:
Download App:
  • android
  • ios