ഇന്ത്യൻ ഓഫീസിലേക്ക് പ്രവേശിക്കാൻ വിമാനത്താവളത്തിലെ അത്രയും സെക്യൂരിറ്റി തോന്നുമെങ്കിലും അകത്തെത്തിയാൽ കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് യുവാവ് പറയുന്നത്.

സ്വീഡനിൽ നിന്നും തിരികെ നാട്ടിലെത്തിയ ശേഷം ഇന്ത്യൻ ഓഫീസിലെ ആദ്യത്തെ ദിനം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് യുവാവ്. 'സ്വീഡനിൽ നിന്നും ഇന്ത്യൻ ഓഫീസിൽ തിരിച്ചെത്തിയ ആദ്യ ദിവസം' എന്ന കാപ്ഷനോടെയാണ് ദേവ് വിജയ് വർഗിയ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടുത്തെ ഓഫീസിൽ സ്വീഡനിൽ നിന്നും എന്തൊക്കെ മാറ്റങ്ങളാണ് ഉള്ളത് എന്നാണ് യുവാവിന്റെ വീഡിയോയിൽ എടുത്തു കാണിക്കുന്നത്.

വീഡിയോയിൽ, ദേവ് വിജയ് തന്റെ യൂറോപ്പിലെ ജോലിക്ക് പോകുന്ന ഒരു ദിവസവും ഇന്ത്യൻ ഓഫീസിൽ ജോലി ചെയ്യുന്ന ദിവസവുമായി താരതമ്യം ചെയ്യുന്നത് കാണാം. ഡ്രൈവർ വരാത്തതിനാൽ ഒരു റൈഡ് കാൻസലാക്കിക്കൊണ്ടായിരുന്നു തന്റെ ദിവസം ആരംഭിച്ചതെന്ന് ദേവ് വിജയ് പറയുന്നു. സ്വീഡനിൽ, 20 മിനിറ്റ് യാത്രയ്ക്ക് 20 മിനിറ്റാണ് എടുക്കുന്നതെങ്കിൽ ഇന്ത്യയിൽ, അതേ ദൂരം എത്താനായി ഏകദേശം അതിന്റെ ഇരട്ടി സമയം എടുക്കുന്നതായിട്ടാണ് യുവാവ് പറയുന്നത്.

ഇന്ത്യൻ ഓഫീസിലേക്ക് പ്രവേശിക്കാൻ വിമാനത്താവളത്തിലെ അത്രയും സെക്യൂരിറ്റി തോന്നുമെങ്കിലും അകത്തെത്തിയാൽ കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് യുവാവ് പറയുന്നത്. ഓഫീസ് വൈഫൈ കണക്ട് ചെയ്യാൻ‌ ശ്രമിച്ചിട്ട് പറ്റിയില്ല. ആദ്യം ഫ്രണ്ട്സ് തന്നെ ഐടി ടീമുമായി കണക്ട് ചെയ്തു. അവർ നേരെ അഡ്മിന്റെ അടുത്തേക്ക് വിട്ടു. അവർ പറഞ്ഞത് എച്ച് ആറിന് മെയിലയക്കാനാണ്. അങ്ങനെയൊക്കെ ചെയ്തിട്ടും ഉച്ചയായിട്ടും വൈഫൈ കണക്ടായില്ല എന്നും യുവാവ് പറയുന്നു.

View post on Instagram

എന്നാൽ, ലഞ്ച് വേറെ ലെവലാണ് എന്ന് തന്നെയാണ് ദേവ് വിജയുടെ അഭിപ്രായം. ഇന്ത്യൻ ഓഫീസ് കാന്റീനിലെ ഭക്ഷണത്തെ 'ഏറ്റവും മികച്ച ഭക്ഷണം' എന്നാണ് യുവാവ് പറയുന്നത്.

അതേസമയം, സ്വീഡനിലെ ഓഫീസിനെ അപേക്ഷിച്ച് കുറച്ച് അഡ്ജസ്റ്റ്മെന്റുകൾ കൂടുതൽ വേണമെങ്കിലും ഇന്ത്യൻ ഓഫീസിലെ ജോലിയും രസകരം തന്നെ എന്നും വീഡിയോയുടെ അവസാനം യുവാവ് വെളിപ്പെടുത്തുന്നുണ്ട്.