അടുത്തിടെ ഒരു അപകടമുണ്ടായി നാല് വയസ്സുള്ള ഒരു കുട്ടി മരിച്ചതിന് അടുത്താണ് ഈ കുഴി എന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു.
റോഡിൽ കുഴികളുള്ളത് നമുക്കൊരു പുതിയ കാര്യമൊന്നുമല്ല. നടുറോഡിലെ കുഴികൾ കാരണം അനേകം റോഡപകടങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ, ഇത് കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം അവസ്ഥയല്ല എന്ന് പല വാർത്തകളിലൂടെയും വീഡിയോകളിലൂടെയും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ മലേഷ്യയിൽ നിന്നും വരുന്നതും.
റോഡിൽ നിരന്തരം കുഴികൾ കണ്ട് സഹികെട്ട ഒരു മനുഷ്യൻ അതിൽ കൊണ്ടുപോയി വാഴ നട്ടു. അങ്ങനെയെങ്കിലും അധികൃതരുടെ ശ്രദ്ധ ഈ കുഴിപ്രശ്നത്തിൽ എത്തട്ടെ എന്ന് കരുതിയാണ് അയാൾ ഇങ്ങനെ ഒരു കാര്യം ചെയ്തത്. ദി ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, മഹാതിർ എന്ന യുവാവാണ് കുഴികൾ മൂടാനുള്ള നടപടിയൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും കാണാത്തപ്പോൾ റോഡിലെ കുഴിയിൽ വാഴ വച്ചത്.
റോഡിലെ കുഴിയിൽ വാഴത്തൈ നടുക മാത്രമല്ല, അതിന്റെ ഒരു ചിത്രമെടുത്ത് യുവാവ് ഫേസ്ബുക്കിലും പങ്കുവച്ചു. ഫേസ്ബുക്ക് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന ഒരിടമാണല്ലോ. അധികം വൈകാതെ ഇത് ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റാനും തുടങ്ങി.
അടുത്തിടെ ഒരു അപകടമുണ്ടായി നാല് വയസ്സുള്ള ഒരു കുട്ടി മരിച്ചതിന് അടുത്താണ് ഈ കുഴി എന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു. ചിത്രം പങ്കുവച്ചതിനൊപ്പം യുവാവ് ഒരു കാപ്ഷനും ചേർത്തിരുന്നു. 'ഈ റോഡ് ഉപയോഗിക്കേണ്ടി വരുന്നവരോട് ക്ഷമ ചോദിക്കുന്നു. അടുത്ത തവണ ഞാനിത് ടാറിട്ട് മൂടിക്കോളാം' എന്നാണ് യുവാവ് കുറിച്ചത്.
എന്തായാലും യുവാവിന്റെ വാഴ നടൽ വെറുതെയായില്ല. സംഭവം വൈറലായതോടെ അധികൃതർ ഉടനടി സ്ഥലത്തെത്തി ഇവിടെയുണ്ടായിരുന്ന കുഴി മൂടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
