കാടിന് നടുവിലെ വിജനമായ പാത, വഴിയരികിലുപേക്ഷിച്ച ഫ്രിഡ്ജ്, തുറന്നു നോക്കിയതോടെ ഞെട്ടിത്തരിച്ച് യുവാവ്

ജൂലൈയിൽ, ക്രിസ്റ്റഫർ ഫ്രിഡ്ജ് പോലെ തോന്നിക്കുന്ന ഒരു സാധനം കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇയാൾ മെക്സിക്കോയിലേക്ക് പലായനം ചെയ്തതായാണ് പോലീസിന് ലഭിക്കുന്ന വിവരം. 

man found abandoned fridge Belleplain State Forest in Cape May called police

കാടിനു നടുവിലൂടെയുള്ള വിജനമായ ഒരു പാത. അതിലൂടെ കാർ ഓടിച്ചു പോവുകയായിരുന്നു അയാൾ. പെട്ടെന്നതാ വഴിയരികിൽ  ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഫ്രിഡ്ജ്. തെല്ലൊന്ന് അമ്പരന്ന് അയാൾ വാഹനം നിർത്തി. പിന്നെ പതിയെ വാതിൽ തുറന്ന് പുറത്തിറങ്ങി ആ ഫ്രിഡ്ജിന് അരികിലേക്ക് നടന്നു. തുറന്നു നോക്കണോ വേണ്ടയോ എന്ന് ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ആകാംക്ഷ അടക്കാനാവാതെ അയാൾ അത് തുറന്നു നോക്കി. തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ അയാൾ ഉറക്കെ നിലവിളിച്ചു കൊണ്ട് പിന്നോട്ടോടി. 

അഴുകിത്തുടങ്ങിയ മനുഷ്യ ശരീരഭാഗങ്ങൾ ആയിരുന്നു ആ ഫ്രിഡ്ജിനുള്ളിൽ ഉണ്ടായിരുന്നത്. ഒരു സിനിമാക്കഥപോലെ തോന്നാമെങ്കിലും ഏതാനും ആഴ്ചകൾക്ക് മുൻപ് അമേരിക്കയിൽ നിന്നുള്ള ജോൺ ടൈറൽ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഇവ. തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളായാണ് ജോൺ ആ സമയത്തെ സാക്ഷ്യപ്പെടുത്തുന്നത്.

2024 ഡിസംബർ 22 -ന് ന്യൂജേഴ്‌സിയിലെ വിജനമായ ഒരു വനപാതയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ജോൺ ടൈറൽ ഇത്തരത്തിൽ ഒരു പ്രതിസന്ധി നേരിട്ടത്. ന്യൂജേഴ്‌സിയിലെ കേപ് മേയിലെ ബെല്ലെപ്ലെയിൻ സ്റ്റേറ്റ് ഫോറസ്റ്റിന് നടുവിലാണ് ജോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഫ്രിഡ്ജ് കണ്ടത്. ആകാംക്ഷ സഹിക്കവയ്യാതെയാണ് ഇയാൾ ഫ്രിഡ്ജ് തുറന്നു നോക്കിയത്. എന്നാൽ, അതിനുള്ളിലെ കാഴ്ച തനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു എന്നും ഭയന്ന് നിലവിളിച്ചു പോയി എന്നും ഇദ്ദേഹം പറയുന്നു. ഉടൻതന്നെ സമചിത്തത വീണ്ടെടുത്ത് എമർജൻസി നമ്പറിൽ പൊലീസിനെ വിവരം അറിയിച്ചു.

ദി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഫ്രിഡ്ജിനുള്ളിൽ നിന്നും കണ്ടെത്തിയ  മൃതദേഹത്തിലെ ആഭരണങ്ങളും ടാറ്റൂകളും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിൽ 50 കാരിയായ ലോറ ഹ്യൂസിൻ്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. ഇവരെ കാണ്മാനില്ല എന്ന് മാസങ്ങൾക്കു മുൻപ് ബന്ധുക്കൾ റിപ്പോർട്ട് ചെയ്തിരുന്നു. 

സ്ലീപ്പിംഗ് ബാഗിൽ കെട്ടിയ ശേഷം യോഗാ മാറ്റിലും പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ലോറയുടെ 45 -കാരനായ കാമുകൻ, ക്രിസ്റ്റഫർ ബ്ലെവിൻസ്, 2024 ജൂലൈ 24 -ന് അവരെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിനുള്ളിലാക്കി കാട്ടിൽ ഉക്ഷിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി.

ജൂലൈയിൽ, ക്രിസ്റ്റഫർ ഫ്രിഡ്ജ് പോലെ തോന്നിക്കുന്ന ഒരു സാധനം കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇയാൾ മെക്സിക്കോയിലേക്ക് പലായനം ചെയ്തതായാണ് പോലീസിന് ലഭിക്കുന്ന വിവരം. 

ഫ്രിഡ്ജ് കണ്ടെത്തിയതിനാൽ പോലീസ് സംശയിക്കുന്നത് ക്രിസ്റ്റഫറിനെ തന്നെയാണ്. കൂടാതെ ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ തിരച്ചിലിൽ തോക്കും കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന മറ്റ് തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. ക്രിസ്റ്റഫറിനായി പോലീസ് വ്യാപകമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ക്രിസ്റ്റഫറിനെ കണ്ടെത്താൻ പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് അധികൃതർ ലോറയുടെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ലോറ നേരത്തെ വിവാഹിതയും രണ്ട്  കുട്ടികളുടെ അമ്മയുമാണ്, കാണാതായ സമയത്ത് ഭർത്താവിൽ നിന്ന് ഇവർ വിവാഹമോചനം നേടിയിരുന്നു.

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios