ജൂണിലാണ്, യാൻ എന്ന യുവാവ് ഷാങ്ഹായിലെ സോങ്‌ഷാൻ ആശുപത്രി സന്ദർശിച്ചത്. വയറിന് അസ്വസ്ഥത അനുഭവപ്പെടുന്നുവെന്നും പുറത്ത് നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചതിനിടയിൽ പ്ലാസ്റ്റിക് വിഴുങ്ങിയോ എന്ന് സംശയിക്കുന്നു എന്നും യാൻ ഡോക്ടറോട് പറഞ്ഞു.

അവധിക്കാല ആഘോഷത്തിലെ മദ്യപാനത്തിനിടയിൽ 29 -കാരന്റെ ശരീരത്തിൽ കയറിയത് 15 സെന്റിമീറ്റർ നീളമുള്ള കോഫി സ്പൂൺ. എന്നാൽ, അതിശയം ഇതൊന്നുമല്ല, ഇത് ശരീരത്തിലെത്തിയതോ, ശരീരത്തിലുണ്ട് എന്നതോ ആറ് മാസക്കാലത്തോളം യുവാവ് അറിഞ്ഞതേയില്ല.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, തായ്‍ലാൻ‌ഡിൽ അവധിക്കാലം ആഘോഷിക്കവെയാണ് ഈ ചൈനീസ് യുവാവിന്റെ ശരീരത്തിൽ സ്പൂൺ കയറിയത്. ഷാങ്ഹായിൽ അടുത്തിടെ നടന്ന ഒരു മെഡിക്കൽ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ, അതുവരെ യുവാവ് കരുതിയിരുന്നത് ഇത് താൻ അന്ന് കണ്ട ഒരു സ്വപ്നം ആണെന്നാണത്രെ.

ജൂണിലാണ്, യാൻ എന്ന യുവാവ് ഷാങ്ഹായിലെ സോങ്‌ഷാൻ ആശുപത്രി സന്ദർശിച്ചത്. വയറിന് അസ്വസ്ഥത അനുഭവപ്പെടുന്നുവെന്നും പുറത്ത് നിന്നും ഭക്ഷണം വാങ്ങിക്കഴിച്ചതിനിടയിൽ പ്ലാസ്റ്റിക് വിഴുങ്ങിയോ എന്ന് സംശയിക്കുന്നു എന്നും യാൻ ഡോക്ടറോട് പറഞ്ഞു. എന്നാൽ, എൻഡോസ്കോപ്പി നടത്തിയ ഡോക്ടർമാർ അത് പ്ലാസ്റ്റിക് അല്ല, മറിച്ച് ചെറുകുടലിന്റെ മുകൾ ഭാഗത്തായി കണ്ടെത്തിയത് മറ്റൊന്നായിരുന്നു. ഡോക്ടർമാർ വരെ ഞെട്ടിപ്പോയി.

വളരെ അപകടകരമായിരുന്നു അതിന്റെ സ്ഥാനം. അതൊന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തന്നെ മുറിവുണ്ടാവുകയും രക്തസ്രാവത്തിനോ വീക്കത്തിനോ കാരണമാവുകയും ചെയ്യുമായിരുന്നു. അത്രയും മാസം യുവാവിന് അപകടം ഒന്നും വരുത്താതെ അത് അകത്തിരുന്നത് ഡോക്ടർമാരെ പോലും അമ്പരപ്പിച്ചു.

ഡോക്ടർമാർ ഇത് പറഞ്ഞപ്പോഴാണ് അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ അമിതമായി മദ്യപിച്ചതും ഛർദ്ദിക്കാൻ വേണ്ടി സ്പൂൺ വായിലിട്ടതും യാൻ ഓർത്തത്. പിന്നീട് യാനിന്റെ ബോധം മറയുകയായിരുന്നു. സ്പൂൺ അകത്ത് ചെന്ന കാര്യം തന്നെ അയാൾ മറന്നിരുന്നു.

മദ്യപിച്ച് ലക്കുകെട്ടപ്പോൾ കണ്ട സ്വപ്നം പോലെ എന്തോ ആയിരുന്നു അത് എന്നാണ് യാൻ കരുതിയിരുന്നത്. അങ്ങനെ അതെല്ലാം മറന്ന് തന്റെ പഴയ ജീവിതത്തിലേക്ക് അയാൾ തിരികെ പോവുകയും ചെയ്തു. എന്തായാലും, ഈ കണ്ടെത്തൽ യാനിനും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഒടുവിൽ 90 മിനിറ്റ് നീണ്ട സർജറിയിലൂടെയാണ് ആ സ്പൂൺ പുറത്തെടുത്തത് എന്നും റിപ്പോർട്ടുകൾ പറയുന്നു.