എന്നാൽ, ഒന്നുകൂടി പരിശോധിക്കാമെന്ന് വച്ച് കപൂർ അവിടെ നിന്നും മറ്റൊരു ടയർ കടയിലെത്തി. അവിടെയെത്തി പരിശോധിച്ചപ്പോൾ സ്റ്റാഫ് പറഞ്ഞത് ഒരേയൊരു പഞ്ചർ മാത്രമാണ് ശരിക്കുള്ളത് ബാക്കി പണം കൂട്ടി വാങ്ങാൻ നേരത്തെ കണ്ട ടയർ കടക്കാരൻ ഉണ്ടാക്കിയതായിരിക്കാം എന്നാണ്.

പലതരത്തിലുള്ള തട്ടിപ്പുകളും നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ ​ഗുരു​ഗ്രാമിൽ നിന്നുള്ള ഒരാൾ ടയർ തട്ടിപ്പിനെ കുറിച്ചാണ് ഇൻസ്റ്റ​ഗ്രാമിലെ ഒരു വീഡിയോയിൽ ഷെയർ ചെയ്തിരിക്കുന്നത്. പെട്രോൾ പമ്പുകൾക്കുള്ളിലെ ചില ടയർ കടകളിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോയാണ് പ്രണയ് കപൂർ എന്ന യുവാവ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

'ഒരു പെട്രോൾ പമ്പിലെ ടയർ കടയിൽ നടന്ന തട്ടിപ്പ്' എന്ന കാപ്ഷനോടെ തന്നെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നതും. വണ്ടിയോടിച്ച് വരവേ ടയർ പഞ്ചറായതായി സൂചിപ്പിക്കുന്ന ഒരു വാണിം​ഗ് ലൈറ്റ് ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ അടുത്തുള്ള പെട്രോൾ പമ്പിലേക്ക് ചെന്നു. അവിടെവച്ച് ഒരു സ്റ്റാഫ് ടയർ പരിശോധിച്ച് അത് പഞ്ചറാണെന്ന് പറയുകയും ചെയ്തുവെന്ന് പോസ്റ്റിൽ പറയുന്നു. വിശദമായി പരിശോധിക്കുന്നതിന് ടയർ നീക്കം ചെയ്യണമെന്നും ഇയാൾ കപൂറിനോട് പറഞ്ഞു.

പിന്നീട് ഒരു ജാക്ക് ഉപയോഗിച്ച് കാർ ഉയർത്തി. ജീവനക്കാരൻ ടയറിൽ സോപ്പ് വെള്ളം തളിച്ച് നോക്കി. ഇതെല്ലാം കപൂറിന്റെ മുന്നിൽ വച്ച് തന്നെയാണ് ചെയ്തത്. ടയറിൽ നിന്ന് പിന്നീട് ഒരു സ്ക്രൂ നീക്കം ചെയ്തു. നാല് വ്യത്യസ്ത പഞ്ചറുകൾ ഉണ്ടെന്നാണ് പിന്നീട് സ്റ്റാഫ് പറഞ്ഞത്. ഓരോ പഞ്ചറിനും ഒരു മഷ്റൂം പാച്ച് ആവശ്യമാണെന്നും ഒരു പാച്ചിന് 300 രൂപയാണ്, നാലിനും കൂടി ആകെ 1,200 രൂപ നൽകണമെന്നും അയാൾ പറഞ്ഞു.

View post on Instagram

എന്നാൽ, ഒന്നുകൂടി പരിശോധിക്കാമെന്ന് വച്ച് കപൂർ അവിടെ നിന്നും മറ്റൊരു ടയർ കടയിലെത്തി. അവിടെയെത്തി പരിശോധിച്ചപ്പോൾ സ്റ്റാഫ് പറഞ്ഞത് ഒരേയൊരു പഞ്ചർ മാത്രമാണ് ശരിക്കുള്ളത് ബാക്കി പണം കൂട്ടി വാങ്ങാൻ നേരത്തെ കണ്ട ടയർ കടക്കാരൻ ഉണ്ടാക്കിയതായിരിക്കാം എന്നാണ്. പിന്നീട് ഒരു മുള്ളുപോലെയുള്ള വസ്തു കാണിച്ച് ഇതുപയോ​ഗിച്ച് ടയർ കടക്കാർ ചിലപ്പോൾ ഇങ്ങനെ ചെയ്യാറുണ്ട് എന്നും പറഞ്ഞു.

ഒടുവിൽ തനിക്ക് ടയർ മൊത്തം മാറ്റേണ്ടി വന്നു, 8000 രൂപ ചെലവായി എന്നും കപൂർ പറയുന്നു. ഇത്തരം തട്ടിപ്പിൽ പെടരുത് എന്നും ജാ​ഗ്രത വേണമെന്നും പറയാനാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് എന്നും കപൂർ പറഞ്ഞു. ഇതുപോലെയുള്ള തട്ടിപ്പുകളെ കുറിച്ച് നിരവധിപ്പേർ കമന്റുകളിൽ പറഞ്ഞിട്ടുണ്ട്.