തലയോട്ടിലേക്ക് വേര് പടരുന്ന സമയത്ത് ചെടികൾ ഇളക്കി മാറ്റണം എന്നും പറയുന്നു. ഇങ്ങനെ ഇളക്കി മാറ്റുമ്പോൾ വലിയ വേദന തോന്നാറുണ്ട് എന്നും ചിലപ്പോൾ രക്തം പോലും വരാറുണ്ട് എന്നും ഇയാൾ പറയുന്നുണ്ട്.

ചെടികൾ ഇഷ്ടപ്പെടുന്നവരായിരിക്കും ഇന്ന് അധികവും. അതിനാൽ തന്നെ തങ്ങൾക്ക് സാധിക്കും പോലെ വീടിനകത്തും പുറത്തും എല്ലാം അവർ ചെടികൾ നട്ടുവളർത്താറുണ്ട്. ചെറിയ ചെറിയ പാത്രങ്ങളിൽ വരെ ഇന്ന് ആളുകൾ എന്തെങ്കിലും ചെടികൾ നട്ടു വളർത്തുന്നത് കാണാം. എന്നാൽ, സ്വന്തം തലയിൽ ചെടികൾ വളർത്തുന്ന ആളുകളെ കണ്ടിട്ടുണ്ടോ? ഇവിടെ അങ്ങനെ ഒരാളുണ്ട്. 

എന്നാൽ, അയാളുടെ പേരോ അയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ഒന്നും ലഭ്യമല്ല. വൈറലായ ഒരു വീഡിയോയിൽ താൻ എങ്ങനെയാണ് തന്റെ തലയിൽ ചെടികൾ നട്ടു വളർത്തിയത് എന്ന് വിശദീകരിക്കുകയാണ് ഇയാൾ. താൻ പറയുന്നത് ശരിയാണ് എന്ന് തെളിയിക്കുന്നതിന് വേണ്ടി തന്റെ തലയിൽ വളർത്തിയിരിക്കുന്ന ചെടികൾ അയാൾ കാണിച്ചും കൊടുക്കുന്നുണ്ട്. നാല് വർഷമായി താൻ ഇങ്ങനെ തലയിൽ ചെടികൾ വളർത്തുന്നുണ്ട് എന്നാണ് ഇയാൾ വീഡിയോയിൽ അവകാശപ്പെടുന്നത്. 

വസ്ത്രത്തിനുള്ളിൽ ജീവനുള്ള പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവതി പിടിയിൽ

ഇയാളുടെ തല കണ്ടാൽ പച്ച നിറത്തിൽ കളർ ചെയ്തിരിക്കുന്ന മുടിയാണോ എന്ന് പോലും സംശയം തോന്നിയേക്കാം. സാധാരണ ഏതൊരു പാത്രത്തിലും വളർത്തുന്ന ചെടികൾക്ക് ചെയ്യുന്നത് പോലെ തന്നെ വെള്ളം ഒഴിച്ചാണ് താൻ തന്റെ തലയിലെ ചെടികൾ വളർത്തിയിരിക്കുന്നത് എന്നും ഇയാൾ പറയുന്നു. മാത്രമല്ല, തലയിൽ വളർത്തുമ്പോൾ മണ്ണൊന്നും ആവശ്യമില്ല. വെള്ളം മാത്രം ഒഴിച്ച് കൊടുത്താൽ മതി എന്നാണ് പറയുന്നത്. 

View post on Instagram

അതുപോലെ തന്നെ, തലയോട്ടിലേക്ക് വേര് പടരുന്ന സമയത്ത് ചെടികൾ ഇളക്കി മാറ്റണം എന്നും പറയുന്നു. ഇങ്ങനെ ഇളക്കി മാറ്റുമ്പോൾ വലിയ വേദന തോന്നാറുണ്ട് എന്നും ചിലപ്പോൾ രക്തം പോലും വരാറുണ്ട് എന്നും ഇയാൾ പറയുന്നുണ്ട്. എന്തൊക്കെ തരം വിചിത്രമായ ആളുകളാണ് ലോകത്ത് അല്ലേ?