വീഡിയോയിൽ ഒരാൾ പാമ്പിനെ കഴുത്തിൽ ചുറ്റിയിരിക്കുന്നത് കാണാം. പിന്നീട് അതിനെ ചുംബിക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. സ്ഥിരമായി ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ഒരാളുടെ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ഇക്കാര്യം ചെയ്യുന്നത്.

പാമ്പുകൾ വളരെ അപകടകാരികളായ ജീവികളാണ്. അതിൽത്തന്നെ വിഷമേറിയവയാണ് ഏറ്റവും കൂടുതൽ അപകടകാരികൾ. എന്നാൽ, ഇന്ന് സോഷ്യൽ മീഡിയ നോക്കിയാൽ‌ അറിയാം. എത്രയോപേർ പാമ്പുകളുമായി വിവിധ പ്രകടനങ്ങൾ നടത്താറുണ്ട്. അവയെ കയ്യിലെടുത്തും ഉമ്മവച്ചും ഷോ കാണിക്കുന്നവരും റീലുകളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരും ഉണ്ട്. എന്നാൽ, ചിലപ്പോഴെല്ലാം ഇത്തരം പ്രവൃത്തികൾ വലിയ അപകടത്തിലേക്ക് നയിക്കാറുണ്ട്. അത്തരം ഒരു സംഭവമാണ് ഉത്തർ പ്രദേശിലും ഉണ്ടായിരിക്കുന്നത്.

ഒരാൾ പാമ്പിനെ ഉമ്മ വയ്ക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഇപ്പോൾ ഐസിയുവിലാണ് എന്നും ജീവിതത്തിനും മരണത്തിനും ഇടയിലാണ് എന്നുമാണ് പറയുന്നത്. ജേണലിസ്റ്റ് പ്രിയ സിങ് ആണ് എക്സിൽ (ട്വിറ്റർ) ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനിടയിൽ ഒരു പാമ്പ് അദ്ദേഹത്തെ കടിച്ചു. ഇപ്പോൾ അദ്ദേഹം ഐസിയുവിൽ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പോരാട്ടത്തിലാണ്. തന്റെ ഗ്രാമത്തിൽ പലപ്പോഴും അത്തരം കഴിവുകൾ അദ്ദേഹം പ്രകടിപ്പിക്കാറുള്ളതാണ്. എന്നാൽ, ഇത്തവണ പാമ്പിനെ ഉമ്മ വച്ചതിന് അദ്ദേഹത്തിന് വലിയ വില തന്നെ നൽകേണ്ടി വന്നു. യുപിയിലെ അംരോഹയിലാണ് സംഭവം നടന്നിരിക്കുന്നത്’ എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.

Scroll to load tweet…

വീഡിയോയിൽ ഒരാൾ പാമ്പിനെ കഴുത്തിൽ ചുറ്റിയിരിക്കുന്നത് കാണാം. പിന്നീട് അതിനെ ചുംബിക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. സ്ഥിരമായി ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ഒരാളുടെ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം ഇക്കാര്യം ചെയ്യുന്നത്. എന്നാൽ, അത് അപകടകരമായി തീർന്നു എന്നുവേണം ഈ പോസ്റ്റിൽ നിന്നും മനസിലാക്കാൻ.

നേരത്തെയും വിദ​ഗ്‍ദ്ധർ മുന്നറിയിപ്പ് നൽകുന്നതാണ് പാമ്പുകൾ വിഷമുള്ള ജീവികളാണ് എന്നും അനാവശ്യമായി അവയെ പ്രകോപിപ്പിച്ച് അപകടങ്ങൾ വരുത്തി വയ്ക്കരുത് എന്നും. എന്നിരുന്നാലും, ഇത്തരം പ്രകടനങ്ങൾ നടത്തുന്ന അനേകങ്ങളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.