മകനോട് ബെറ്റില്‍ തോറ്റ അച്ഛന് ചെയ്യേണ്ടി വന്നത്, ഇത് കണ്ട് കലിതുള്ളി അമ്മയും...
അതേസമയം, വീഡിയോ കണ്ട പലരും കരുതിയത് ഇതൊരു വ്യാജ ടാറ്റൂവാണ്, ഒറിജിനൽ അല്ല എന്നാണ്. പക്ഷേ, ഡോണിയുടെ മകൻ പറയുന്നത് തങ്ങളുടെ വീട്ടിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നാണ്.

സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന ആളുകളിന്നുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പാണ് കാമുകന്റെ പേര് നെറ്റിയിൽ ടാറ്റൂ ചെയ്തു എന്നും പറഞ്ഞ് ഒരു യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. എന്നാൽ, അത് ശരിക്കും ടാറ്റൂവല്ല എന്നും പിന്നീട് തിരിച്ചറിഞ്ഞു. അതുപോലെ ബെറ്റിൽ മകനോട് തോറ്റ ഒരച്ഛനും തന്റെ നെറ്റിയിൽ ഒരു ടാറ്റൂ ചെയ്തു.
50 വയസ്സുള്ള ഡോണി എന്നയാളാണ് തന്റെ 23 വയസ്സുള്ള മകൻ മെംഫിസുമായി ബെറ്റ് വച്ചതും അതിൽ തോറ്റതും. 'ഫോർട്ട്‌നൈറ്റ്' ഗെയിം കളിക്കുകയായിരുന്നു അച്ഛനും മകനും. എന്നാൽ, ആരാണോ തോറ്റത് അയാൾ തന്റെ നെറ്റിയിൽ ടാറ്റൂ ചെയ്യും എന്നും ഇരുവരും പറഞ്ഞിരുന്നു. എന്തായാലും ഗെയിമിൽ തോറ്റത് അച്ഛനാണ്. പിന്നാലെ, അച്ഛൻ തന്റെ നെറ്റിയിൽ ഒരു ഭാഗത്ത് ടാറ്റൂവും ചെയ്തു. ഫോർട്ട്‌നൈറ്റ് ലോഗോ തന്നെയാണ് ടാറ്റൂ ചെയ്തത്.
സംഗതി ടാറ്റൂ ചെയ്യാൻ ഡോണിക്ക് വല്ല്യ ബുദ്ധിമുട്ടൊന്നും തോന്നിയില്ലെങ്കിലും അയാളുടെ ഭാര്യയ്ക്ക് ഇത് കണ്ട് ദേഷ്യം വന്നു. ടിക്ടോക്കിൽ വൈറലായ വീഡിയോയിൽ ഭാര്യ ഇയാളോട് ദേഷ്യപ്പെടുകയാണ്. എന്തിനാണ് നെറ്റിയിൽ ഇങ്ങനെ ഒരു ടാറ്റൂ ചെയ്തത് എന്നാണ് അവൾ ചോദിക്കുന്നത്.
അതേസമയം, വീഡിയോ കണ്ട പലരും കരുതിയത് ഇതൊരു വ്യാജ ടാറ്റൂവാണ്, ഒറിജിനൽ അല്ല എന്നാണ്. പക്ഷേ, ഡോണിയുടെ മകൻ പറയുന്നത് തങ്ങളുടെ വീട്ടിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നാണ്. അവിടെ പകുതി പകുതി എന്നൊന്നും ഇല്ല. എന്തെങ്കിലും ചെയ്യുകയാണ് എങ്കിൽ അത് അതിന്റെ പൂർണതയിൽ തന്നെ ചെയ്യും എന്നും അവൻ പറയുന്നു. എന്നിരുന്നാലും, ഇമ്മാതിരി ഒരു ബെറ്റ് വയ്ക്കേണ്ടതില്ലായിരുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയുടെ അഭിപ്രായം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം