സൊമാറ്റോ വഴി 'ബൈ വൺ ​ഗെറ്റ് വൺ' ഓഫറിൽ പിസ്സ ഓർഡർ ചെയ്ത യുവാവ്, അതിലൊന്ന് ഡെലിവറി ബോയിക്ക് നൽകാൻ ശ്രമിച്ചതാണ്. എന്നാൽ ഡെലിവറി ബോയിയുടെ അപ്രതീക്ഷിത മറുപടി കേട്ടപ്പോള്‍ ആകെ ചമ്മിപ്പോയി. 

ഫുഡ് ഡെലിവറി പാർട്ണർമാരുമായി ബന്ധപ്പെട്ട അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഫുഡ് ഡെലിവറി ബോയിയായി വന്ന യുവാവിന് പിസ നൽകാൻ ശ്രമിച്ച യുവാവിന് നേരിടേണ്ടി വന്ന രസകരമായ അനുഭവമാണ് ഇപ്പോൾ വൈറലായി മാറുന്നത്. മുകുൾ ദേഖാനെ എന്ന യുവാവാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സൊമാറ്റോ വഴി 'ബൈ വൺ ​ഗെറ്റ് വൺ' ലഭിക്കുന്ന പിസ്സയാണ് മുകുൾ ഓർഡർ ചെയ്തത്. മഴയത്ത് കഷ്ടപ്പെട്ട് ഭക്ഷണം എത്തിച്ചു തന്ന ഡെലിവറി ബോയ്ക്ക് അതിലൊന്ന് സമ്മാനിക്കാമെന്ന് മുകുൾ കരുതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭക്ഷണവുമായി ഡെലിവറി ബോയ് എത്തിയപ്പോൾ മുകുൾ ഒരു പിസ്സ ബോക്സ് യുവാവിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞത്, 'ഇതിൽ ഒന്ന് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്' എന്നാണ്. എന്നാൽ, അടുത്ത നിമിഷം ഡെലിവറി ബോയ് നൽകിയ മറുപടി മുകുളിനെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. 'ഈ ചപ്പുചവറൊക്കെ നിങ്ങൾ തന്നെ കഴിച്ചോളൂ, ഞാൻ വീട്ടിലെ ഭക്ഷണമേ കഴിക്കാറുള്ളൂ' എന്നായിരുന്നു ഡെലിവറി ബോയിയുടെ മറുപടി. '😨' ഈ ഇമോജി വച്ച് ഇതായിരുന്നു അത് കേട്ടപ്പോൾ തന്റെ മുഖഭാവം എന്നാണ് മുകുൾ പറയുന്നത്.

Scroll to load tweet…

മുകുളിന്റെ പോസ്റ്റ് കണ്ടപ്പോൾ ആളുകൾക്ക് എന്തുംമാത്രം ചിരി വന്നിട്ടുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കണ്ണിൽ നിന്നും പൊഴിയാൻ വന്ന കണ്ണീര് തെറി വിളിച്ച് തിരിച്ചുകയറിപ്പോയ അവസ്ഥയായി പലർക്കും മുകുളിന്റെ പോസ്റ്റ്. എന്തായാലും, നിരവധിപ്പേരാണ് മുകുളിന്റെ പോസ്റ്റിന് കമന്റുകളുമായി വന്നത്. 'ഇതിലും നല്ലത് ഒരു 30 രൂപ ടിപ്പ് കൊടുക്കുന്നതായിരുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്. 'സൗജന്യമായി കിട്ടിയ പിസ്സ നൽകി പുണ്യം സമ്പാദിക്കാമെന്ന് കരുതിയിരുന്നതാണ്. നിങ്ങളുടെ ബുദ്ധി അയാൾ തിരിച്ചറിഞ്ഞു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ബർഗർ കിംഗിൽ നിന്നും എനിക്ക് അബദ്ധത്തിൽ ഒരു ബർഗർ അധികം കിട്ടി. ഞാനത് ഡെലിവറി ബോയ്ക്ക് കൊടുത്തപ്പോൾ, എന്തോ വിഷം കൊടുക്കുന്നത് പോലെയാണ് അയാളത് നിരസിച്ചത്' എന്നായിരുന്നു മറ്റൊരു കമന്റ്.