ആദ്യമേ സീറ്റ് നോക്കി ബുക്ക് ചെയ്യാതെ ഞാൻ നേരത്തെ തന്നെ കഷ്ടപ്പെട്ട് സ്വന്തമാക്കിയ സീറ്റ് വേണം എന്ന് പറയുന്നത് ശരിയല്ല എന്നും ഇയാൾ പറയുന്നു. 

ഗർഭിണിയായ ഒരു സ്ത്രീ വന്ന് ഈ സീറ്റ് എനിക്ക് തരാമോ? മാറിയിരിക്കാമോ ഇങ്ങനെ ചോദിച്ചാൽ എന്താവും നിങ്ങളുടെ പ്രതികരണം? ബസിലല്ല കേട്ടോ വിമാനത്തിൽ. ഏതായാലും ​ഗർഭിണിയായ ഒരു സ്ത്രീ ആവശ്യപ്പെട്ടിട്ടും താൻ തന്റെ സീറ്റ് മാറിക്കൊടുക്കാൻ തയ്യാറായില്ല എന്ന് എഴുതിയതിന് ഒരു യുവാവ് ഒരേ സമയം അഭിനന്ദനങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങുകയാണ്. 

റെഡ്ഡിറ്റിലാണ് യുവാവ് ഈ സംഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ പോസ്റ്റിൽ പറയുന്നത്, വിമാനത്തിൽ കയറിയ ഉടനെ ഒരു ​ഗർഭിണിയായ സ്ത്രീ എന്നോട് എന്റെ സീറ്റ് അവർക്ക് കൊടുക്കാമോ എന്ന് ചോദിച്ചു. കാരണം, എന്റെ സീറ്റ് റെസ്റ്റ്‍‍റൂമിന്റെ അടുത്തായിരുന്നു. അവർ ​ഗർഭിണിയാണെങ്കിലും അത്ര ആകുലയായിട്ടൊന്നുമല്ല ഉണ്ടായിരുന്നത്. സീറ്റ് അവർക്ക് കൊടുക്കാത്തത് കൊണ്ട് താനൊരു മോശക്കാരനാണോ എന്നാണ് ഇയാളുടെ ചോദ്യം. 

അതോടൊപ്പം അധികം പണം കൊടുത്ത് താൻ ഈ സീറ്റ് തന്നെ ബുക്ക് ചെയ്യുന്നതിന് കാരണം തനിക്ക് ബാത്ത്‍റൂം അടുത്ത് വേണം എന്നത് കൊണ്ടാണ്. തനിക്ക് ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ട് എന്നും ഇയാൾ പറയുന്നു. അതുകൊണ്ടാണ് താൻ കഷ്ടപ്പെട്ട് നേടിയ ആ സീറ്റ് ​ഗർഭിണിയായ സ്ത്രീക്ക് കൊടുക്കാത്തത് എന്നാണ് ആളുടെ വാദം. ആദ്യമേ സീറ്റ് നോക്കി ബുക്ക് ചെയ്യാതെ ഞാൻ നേരത്തെ തന്നെ കഷ്ടപ്പെട്ട് സ്വന്തമാക്കിയ സീറ്റ് വേണം എന്ന് പറയുന്നത് ശരിയല്ല എന്നും ഇയാൾ പറയുന്നു. 

ഏതായാലും, പോസ്റ്റ് വൈറലായതോടെ നിരധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്. സീറ്റ് മാറിക്കൊടുക്കാത്തത് നന്നായി അതിന്റെ ആവശ്യമൊന്നുമില്ല എന്നാണ് ഒരു വിഭാ​ഗം ആളുകൾ അഭിപ്രായപ്പെട്ടത്. എന്നാൽ, മറ്റൊരു വിഭാ​ഗം പറഞ്ഞത് അയാൾ യാതൊരു കരുണയുമില്ലാത്ത ഒരു മനുഷ്യൻ തന്നെ എന്നാണ്. അതേസമയം വേറെ ചിലർ പറഞ്ഞത്, അയാൾക്ക് ആരോ​ഗ്യപ്രശ്നങ്ങളുള്ളത് കൊണ്ടല്ലേ ആ സീറ്റ് ബുക്ക് ചെയ്തത്, അതെങ്ങനെ മാറിക്കൊടുക്കും എന്നാണ്. 

എന്താണ് ഇക്കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം? 

വായിക്കാം: വിമാനം മാറിക്കയറി, കൂടെയാരുമില്ലാതെ 6 വയസുകാരൻ എത്തിപ്പെട്ടത് മറ്റൊരു ന​ഗരത്തിൽ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം