Asianet News MalayalamAsianet News Malayalam

ഭാര്യയെ തീവിഴുങ്ങി, ഓടി രക്ഷപ്പെടാൻ ശ്രമിക്കാതെ ഒപ്പം മരിച്ച് വൃദ്ധനും

വീടിന് തീ പടർന്നു പിടിച്ച സമയം ഫിലിസ് തന്റെ വീൽചെയറിൽ നിന്നും താഴെ വീഴുകയായിരുന്നു. എന്നാൽ, ന്നത്തിന് അവരെ പിടിച്ച് പൊക്കാൻ സാധിച്ചിരുന്നില്ല. തീയും പുകയും അകത്ത് വരാതിരിക്കാൻ കെന്നത്ത് പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു.

man refusing to leave die with wife in fire
Author
First Published Nov 13, 2022, 2:46 PM IST

ചില മനുഷ്യർക്ക് ജീവിതത്തിലായാലും മരണത്തിലായാലും പ്രിയപ്പെട്ടവരെ പിരിയാൻ കഴിയണം എന്നില്ല. മിസോറിയിൽ ഒരു വൃദ്ധൻ മരണത്തിന് കീഴടങ്ങിയത് അങ്ങനെയാണ്. വീട്ടിൽ തീപിടിച്ചപ്പോൾ ഭാര്യയെ മാത്രം മരണത്തിന് വിട്ടു കൊടുത്ത് സുരക്ഷിത സ്ഥലത്തേക്ക് ഓടി രക്ഷപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം മരിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ന്യൂ മെല്ലെയിലാണ് സംഭവം. കെന്നത്ത് സെർ എന്നാണ് മരിച്ച വൃദ്ധന്റെ പേര്. വീട്ടിലാകെ തീ പടരുമ്പോൾ തന്നെ കെന്നത്തിനോട് അവിടെ നിന്നും ഓടി രക്ഷപ്പെടാൻ അവിടെയുണ്ടായിരുന്നവർ പറഞ്ഞിരുന്നു. എന്നാൽ, ഭാര്യ ഫിലിസ് ഇല്ലാതെ അവരെ മരണത്തിന് വിട്ടു കൊടുത്ത് അവിടെ നിന്നും പോകാൻ കഴിയാത്തതു കൊണ്ട് അദ്ദേഹം ആ വീട്ടിൽ തന്നെ തുടരുകയായിരുന്നു എന്ന് ദമ്പതികളുടെ മകൻ പറഞ്ഞു. 

'അവിടെ ഉണ്ടായിരുന്ന തീയണക്കാനെത്തിയവർ അച്ഛനോട് ആ വീട്ടിൽ‌ നിന്നും എത്രയും പെട്ടെന്ന് പുറത്തിറങ്ങൂ എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അച്ഛൻ പറഞ്ഞത് ഇല്ലാ ഞാനെന്റെ ഭാര്യയെ തനിച്ചാക്കി ഇവിടെ നിന്നും വരില്ല. അവസാന നിമിഷം വരെ ഞാൻ അവൾക്കൊപ്പം നിൽക്കും എന്നാണ്' എന്നും മകൻ പറഞ്ഞു. 

വീടിന് തീ പടർന്നു പിടിച്ച സമയം ഫിലിസ് തന്റെ വീൽചെയറിൽ നിന്നും താഴെ വീഴുകയായിരുന്നു. എന്നാൽ, ന്നത്തിന് അവരെ പിടിച്ച് പൊക്കാൻ സാധിച്ചിരുന്നില്ല. തീയും പുകയും അകത്ത് വരാതിരിക്കാൻ കെന്നത്ത് പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. അ​ഗ്നിരക്ഷാസേന അധികം വൈകാതെ സ്ഥലത്തെത്തി എങ്കിലും ദമ്പതികളെ ജീവനോടെ പുറത്തെത്തിക്കാൻ അവർക്ക് സാധിക്കാത്ത വണ്ണം തീ വീടിനെ വിഴുങ്ങിയിരുന്നു. 

ഒടുവിൽ, അവർ അകത്തെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ദമ്പതികൾ കുളിമുറിയിൽ മരിച്ച് കിടക്കുകയായിരുന്നു. 'ഇതൊരു ദുരന്തപ്രണയകഥയായി തോന്നുന്നു. അദ്ദേഹത്തിന് അവിടെ നിന്നും ഓടി രക്ഷപ്പെടാമായിരുന്നു. എന്നാൽ, അദ്ദേഹം അത് ചെയ്യാതെ ഭാര്യയ്ക്കൊപ്പം മരിക്കാനാണ് തീരുമാനം എടുത്തത്' എന്ന് അ​ഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios