Asianet News MalayalamAsianet News Malayalam

രണ്ട് ചാക്ക് നിറയെ നാണയങ്ങൾ, രണ്ടുരൂപ സൂക്ഷിച്ചുവച്ച് ബൈക്ക് വാങ്ങി കടയുടമ

ഈ ആശയം അദ്ദേഹം തന്റെ 17 വയസുള്ള മകൻ ശേഖറുമായി പങ്കുവച്ചു. ഇരുവരും ചേർന്ന് നാണയങ്ങൾ എണ്ണിനോക്കാൻ തുടങ്ങി. സുബ്രത അങ്ങനെ വാഹന ഷോറൂമിന്റെ ഉടമയെ വിളിച്ചു. അദ്ദേഹം നാണയങ്ങളായി പണം അടച്ചാൽ മതിയെന്ന് സമ്മതിച്ചു.

man saves 1.8 lakh as coins and buys motorbike
Author
West Bengal, First Published Jul 17, 2022, 12:53 PM IST

പശ്ചിമ ബം​ഗാളിലെ നാദിയ ജില്ലയിൽ നിന്നുള്ള ഒരു കച്ചവടക്കാരനാണ് സുബ്രത സർക്കാർ. 2016 നവംബർ മുതൽ രണ്ട് രൂപയുടെ നാണയങ്ങൾ അദ്ദേഹം ശേഖരിച്ച് വച്ച് തുടങ്ങി. ആറ് വർഷം കൊണ്ട് രണ്ട് ചാക്കുകളിലായി സൂക്ഷിച്ച രണ്ട് രൂപ നാണയങ്ങൾ എണ്ണി നോക്കിയപ്പോൾ അത് 1.8 ലക്ഷം രൂപയുണ്ട്. അതുപയോ​ഗിച്ച് കൊണ്ട് അദ്ദേഹം ഒരു  മോട്ടോർ ബൈക്ക് വാങ്ങിയിരിക്കുകയാണ്. 

നോട്ട് നിരോധനം വന്നതോടെ ആളുകൾ സുബ്രതയ്ക്ക് നോട്ടുകൾ നൽകുന്നത് കുറഞ്ഞു. പകരം പലപ്പോഴും നാണയങ്ങളാണ് നൽകിയിരുന്നത്. സ്വയം നിർമ്മിക്കുന്ന ബീഡികളാണ് 46 -കാരനായ സുബ്രത ഇവിടെ വിൽക്കുന്നത്. എല്ലാ ദിവസവും കിട്ടുന്ന പണത്തിൽ നിന്നും കുറച്ച് പണം സൂക്ഷിച്ച് വയ്ക്കും. കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ അതുവച്ച് എന്തെങ്കിലും വാങ്ങാം എന്നായിരുന്നു പ​ദ്ധതി. കഴിഞ്ഞ ദിവസം ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന ഒരു കടയുടെ മുന്നിലെത്തിയപ്പോൾ എന്തുകൊണ്ട് ഒരു ബൈക്ക് വാങ്ങിക്കൂടാ എന്ന് ചിന്തിച്ചു. 

ഈ ആശയം അദ്ദേഹം തന്റെ 17 വയസുള്ള മകൻ ശേഖറുമായി പങ്കുവച്ചു. ഇരുവരും ചേർന്ന് നാണയങ്ങൾ എണ്ണിനോക്കാൻ തുടങ്ങി. സുബ്രത അങ്ങനെ വാഹന ഷോറൂമിന്റെ ഉടമയെ വിളിച്ചു. അദ്ദേഹം നാണയങ്ങളായി പണം അടച്ചാൽ മതിയെന്ന് സമ്മതിച്ചു. വീട്ടുകാർ ആ പണം എണ്ണി അഞ്ച് ബാ​ഗുകളിലായി വച്ചു. ഒരു ഓട്ടോ വിളിച്ചു. ഷോറൂമിലെത്തി ബൈക്ക് വാങ്ങി. 

ഷോറൂം ജീവനക്കാർ പണം എണ്ണാൻ ഏകദേശം മൂന്ന് ദിവസമെടുത്തു. അങ്ങനെ സുബ്രതയ്ക്ക് ബൈക്ക് കിട്ടി. അഞ്ച് ജീവനക്കാർ ചേർന്നാണ് നാണയങ്ങൾ എണ്ണിയത്. വെള്ളിയാഴ്ച നോട്ട് എണ്ണി പൂർത്തിയായി. ഏകദേശം 1.5 ലക്ഷം രൂപയാണ് നാണയങ്ങളായി അദ്ദേഹം അടച്ചത്. 

Follow Us:
Download App:
  • android
  • ios