Asianet News MalayalamAsianet News Malayalam

ഭാര്യ സ്വന്തം സഹോദരിയാണെന്ന് തിരിച്ചറിയുന്നത് 6 വർഷത്തിന് ശേഷം, അനുഭവം വെളിപ്പെടുത്തി യുവാവ്

തൻ്റെ വൃക്കകളിൽ ഒന്ന് ഭാര്യയ്ക്ക് ദാനം ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അയാൾ ഈ വസ്തുത അറിയുന്നത്. മകൻ്റെ പ്രസവത്തിന് ശേഷമാണ് ഭാര്യയ്ക്ക് അസുഖം ബാധിക്കുന്നത്. മറ്റൊരു വൃക്കയ്ക്ക് വേണ്ടി അന്വേഷണം തുടങ്ങുന്നതും അപ്പോഴാണ്.

man says he realises wife is his sister after six years of marriage rlp
Author
First Published Mar 8, 2024, 11:38 AM IST

ആറ് വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷം ഭാര്യ സ്വന്തം സഹോദരിയാണ് എന്ന് തിരിച്ചറിയുക. അങ്ങനെയൊരു അനുഭവത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കുമോ? എന്തായാലും തന്റെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചു എന്ന് വെളിപ്പെടുത്തുകയാണ് ഒരു യുവാവ്. ദ മിററാണ് യുവാവിനെ കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചത്. റെഡ്ഡിറ്റിലും യുവാവ് തന്റെ അനുഭവം പങ്ക് വച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

തൻ്റെ വൃക്കകളിൽ ഒന്ന് ഭാര്യയ്ക്ക് ദാനം ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് അയാൾ ഈ വസ്തുത അറിയുന്നത്. മകൻ്റെ പ്രസവത്തിന് ശേഷമാണ് ഭാര്യയ്ക്ക് അസുഖം ബാധിക്കുന്നത്. മറ്റൊരു വൃക്കയ്ക്ക് വേണ്ടി അന്വേഷണം തുടങ്ങുന്നതും അപ്പോഴാണ്. ബന്ധുക്കളുടെ വൃക്ക പറ്റുമോ എന്നാണ് ആദ്യം തന്നെ പരിശോധിച്ചത്. എന്നാൽ, അവരാരും ദാതാക്കളാവാൻ യോ​ഗ്യരല്ലായിരുന്നു. അങ്ങനെ തന്റെ വൃക്ക പറ്റുമോ എന്ന് പരിശോധിക്കുകയായിരുന്നു യുവാവ്. യുവാവിനാണെങ്കിൽ തന്റെ മാതാപിതാക്കളെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. കാരണം ജനിച്ച് രണ്ട് മിനിറ്റിനുള്ളിൽ അയാളെ ദത്തെടുക്കുകയായിരുന്നു. ക്ലോസ്ഡ് അഡോപ്ഷനായതുകൊണ്ട് തന്നെ വീട്ടുകാരെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായിരിക്കും. 

“എച്ച്എൽഎ (ഹ്യൂമൻ ല്യൂക്കോസൈറ്റ് ആൻ്റിജൻ) ടിഷ്യൂ ടെസ്റ്റ് ഫലങ്ങളിൽ നിന്നാണ് തനിക്ക് ഭാര്യ തന്റെ സഹോദരി തന്നെയാണ് എന്ന് മനസിലായത്. ഡോക്ടറാണ് ചില അധിക ടെസ്റ്റുകൾ നടത്താൻ നിർദ്ദേശിച്ചത്. എച്ച്എൽഎ പരിശോധനയിൽ ഭാര്യയും താനും തമ്മിൽ വലിയൊരു ശതമാനം മാച്ചാണ് എന്ന് കണ്ടു. സാധാരണ അമ്മയും കുഞ്ഞും പോലും 50 ശതമാനം മാച്ചൊക്കെയാണ് വരുന്നത്. സഹാദരങ്ങൾ തമ്മിലാണ് 0-100 ശതമാനം വരെ മാച്ച് വരാൻ സാധ്യത. അങ്ങനെയാണ് ഭാര്യ തന്റെ സഹോദരിയായിരിക്കാം എന്ന് മനസിലാവുന്നത്" എന്ന് യുവാവ് പറയുന്നു. 

റെഡ്ഡിറ്റിൽ യുവാവിട്ട പോസ്റ്റിന് നിരവധിപ്പേരാണ് കമന്റ് നൽകിയത്. നിങ്ങൾക്ക് നിങ്ങളുടെ വീട്ടുകാരെ കുറിച്ച് അറിയുമായിരുന്നില്ലല്ലോ. നിങ്ങളുടെ മക്കൾക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കൂ എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios