സമീപത്തെ സീറ്റിലുണ്ടായിരുന്ന ഇയാള്‍ ആദ്യം നഴ്‌സിനെ കൈ നീട്ടി തൊടുകയും പിന്നീട് വസ്ത്രത്തിനുള്ളിലൂടെ കൈയിട്ട് മാറിടവും ജനനേന്ദ്രിയവും സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നു. Photo: Representational image

വിമാനത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹയാത്രികയെ കയറിപ്പിടിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്ത കേസില്‍ യുവാവിന് തടവുശിക്ഷ. 2021 മാര്‍ച്ചില്‍ സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികയായ നഴ്‌സിനെ ലൈംഗികമായി ആക്രമിച്ച കേസിലാണ് മിസൂറി സ്വദേശി സ്‌കോട്ട് റസല്‍ എന്ന 36-കാരന് ശിക്ഷ വിധിച്ചത്. സമീപത്തെ സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നഴ്‌സിനെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. 21 മാസത്തെ പരോളില്ലാത്ത തടവുശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്.

അമേരിക്കയിലെ സെന്റ് ലൂയിസില്‍നിന്നും അറ്റ്‌ലാന്റയിലേക്ക് പോവുകയായിരുന്നു സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടക്കുന്ന നേരത്താണ് ഇയാള്‍ സഹയാത്രികയെ ലൈംഗികമായി ഉപദ്രവിച്ചതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. സമീപത്തെ സീറ്റിലുണ്ടായിരുന്ന ഇയാള്‍ ആദ്യം നഴ്‌സിനെ കൈ നീട്ടി തൊടുകയും പിന്നീട് വസ്ത്രത്തിനുള്ളിലൂടെ കൈയിട്ട് മാറിടവും ജനനേന്ദ്രിയവും സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നു. അതിനിടെ, അവരുടെ അടുത്ത് ചെന്നിരുന്ന് ചുണ്ടുകളില്‍ ചുംബിക്കാനും ശ്രമിച്ചു. വസ്ത്രങ്ങള്‍ അഴിച്ച് സഹയാത്രികയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഉണര്‍ന്നു നിലവിളിക്കുകയായിരുന്നു. തുടര്‍ന്ന് വിമാന ജീവനക്കാര്‍ വന്ന് ഇയാളെ പിടികൂടുകയായിരുന്നുവെന്ന് കേസ് രേഖകള്‍ പറയുന്നു.

Scroll to load tweet…

എമര്‍ജന്‍സി നഴ്‌സായി ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനശ്രമത്തിന് ഇരയായത്. ദീര്‍ഘനേരത്തെ ജോലി കഴിഞ്ഞ് ക്ഷീണിതയായി കിടന്നുറങ്ങുകയായിരുന്നു ഇവര്‍. അതിനിടയിലാണ്, ഇയാള്‍ അവരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ ഇവരുടെ കാലുകള്‍, അരക്കെട്ട്, നിതംബം, ജനനേന്ദ്രിയം എന്നിവ വസ്ത്രത്തിനുള്ളിലൂടെ സ്പര്‍ശിക്കുകയും ചുണ്ടുകളില്‍ ചുംബിക്കുകയും ചെയ്തു, ബലാല്‍സംഗ ശ്രമം നടത്തി എന്നിങ്ങനെയാണ് കുറ്റപത്രത്തില്‍ പറയുന്നത്. യുവതി എതിര്‍ക്കാന്‍ ശ്രമിച്ചിട്ടും ഇയാള്‍ ശ്രമം അവസാനിപ്പിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 

Scroll to load tweet…

തുടര്‍ന്ന്, ഇയാളെ പിടികൂടാന്‍ വന്ന ഉദ്യോഗസ്ഥരോട് ഇയാള്‍ മോശമായി പെരുമാറിയതായി ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറ ദൃശ്യങ്ങള്‍ തെളിയിക്കുന്നതായി കോടതി വ്യക്തമാക്കി. തന്നെ നേരിട്ട ഉദ്യോഗസ്ഥരെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. ഉദ്യോഗസ്ഥരോട് ഇയാള്‍ തെറി പറയുകയും അവര്‍ക്കു മുന്നില്‍ പാന്റഴിച്ച് ലിംഗപ്രദര്‍ശനം നടത്തുകയും ചെയ്യുന്നത് ബോഡി ക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാളെ സ്ഥിരം ലൈംഗികാതിക്രമി ആയി കണക്കാക്കണമെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. 

Scroll to load tweet…

തടവുശിക്ഷ കഴിഞ്ഞ് സ്വന്തം നാടായ മിസൂറിയിലേക്ക് പോയാലും ഇയാള്‍ ലൈംഗിംക കുറ്റവാളികളുടെ പട്ടികയില്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി.